Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NRI News

Middle East and Gulf

ജ​രീ​ർ യൂ​ണി​റ്റ് വി​ഭ​ജി​ച്ച് കേ​ളി റ​ബ്‌​വ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ​യി​ലെ ജ​രീ​ർ യൂ​ണി​റ്റ് വി​ഭ​ജി​ച്ച് ഏ​രി​യ​യ്ക്ക് കീ​ഴി​ലെ നാ​ലാ​മ​ത്തെ യൂ​ണി​റ്റാ​യി റ​ബ്‌​വ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.

ചെ​റീ​സ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ ജ​രീ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യൂ​ണി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ ഉ​ള്ളാ​ട്ടു​ചാ​ലി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി രാ​ഗേ​ഷ് രാ​മ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണ​വും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യു​മാ​ണ് ജ​രീ​ർ യൂ​ണി​റ്റ് വി​ഭ​ജി​ച്ച് റ​ബ്‌​വ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ൺ​വ​ൻ​ഷ​നി​ൽ ഇ​രുയൂ​ണി​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി വി.​എം. സു​ജി​ത് അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് പ്ര​ഖ്യാ​പി​ച്ചു.

 

NRI

പി​സി​എ​ൻ​എ​കെ 2028 ദേ​ശീ​യ മീ​ഡി​യ ടീം ​നി​ല​വി​ൽ വ​ന്നു

ഒ​ക്‌​ല​ഹോ​മ: 2028 ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ രണ്ട് വ​രെ ഒ​ക്‌​ല​ഹോ​മ​യി​ൽ ന​ട​ക്കു​ന്ന 41-ാമ​ത് പെ​ന്തെ​ക്കോ​സ്റ്റ​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കേ​ര​ളൈ​റ്റ്സ് (പി​സിഎ​ൻഎകെ) മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ വാ​ർ​ത്താ-​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഏ​കോ​പി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ മീ​ഡി​യ ടീ​മി​ന് രൂ​പം ന​ൽ​കി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കോ​ൺ​ഫറ​ൻ​സ് ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ തേ​ജ​സ് തോ​മ​സ്, സെ​ക്ര​ട്ട​റി ബി​നോ​യ് ഫി​ലി​പ്പ് ക​രു​മാ​ങ്ക​ൽ, ട്ര​ഷ​റ​ർ നി​ബു വെ​ള്ള​വ​ന്താ​നം, ഇം​ഗ്ലീ​ഷ് കോഓ​ർ​ഡി​നേ​റ്റ​ർ പാ​സ്റ്റ​ർ ഡെ​വി​ൻ ഡാ​നി​യേ​ൽ, ലേ​ഡീ​സ് കോ​ഓർ​ഡി​നേ​റ്റ​ർ ഡോ. ​ഗ്രേ​സ് ഗീ​വ​ർ​ഗീ​സ്, ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ സാം ​തോ​മ​സ്, പ്ര​യ​ർ കോഓ​ർ​ഡി​നേ​റ്റ​ർ പാ​സ്റ്റ​ർ മാ​ത്യു സാ​മു​വ​ൽ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് കോ​ഓർ​ഡി​നേ​റ്റ​ർ ഷെ​റി കെ. ​ജോ​ർ​ജ്, മീ​ഡി​യ കോഓ​ർ​ഡി​നേ​റ്റ​ർ ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലും മീ​ഡി​യ ടീം ​പ്ര​വ​ർ​ത്തി​ക്കും.

ഫി​ന്നി രാ​ജു, ഹൂ​സ്റ്റ​ൺ നാ​ഷ​ണ​ൽ മീ​ഡി​യ കോ​ഓർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കും. ഡോ. ​ജോ​ജി ഗീ​വ​ർ​ഗീ​സ്, ഫ്ലോ​റി​ഡ വി​ഷ്വ​ൽ മീ​ഡി​യ കോ​ഓർ​ഡി​നേ​റ്റ​റാ​യും സാം ​വ​റു​ഗീ​സ്, ജോ​ർ​ജി​യ സോ​ഷ്യ​ൽ മീ​ഡി​യ കോഓ​ർ​ഡി​നേ​റ്റ​റാ​യും, ഷി​ബു വ​റു​ഗീ​സ്, വെ​ർ​ജീ​നി​യ ഗ്രാ​ഫി​ക്സ് കോഓ​ർ​ഡി​നേ​റ്റ​റാ​യും മീ​ഡി​യ ടീ​മി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കും.

ദേ​ശീ​യ മ​ഹാ​സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക വാ​ർ​ത്ത​ക​ൾ, പ്ര​സ് റി​ലീ​സു​ക​ൾ, ഫോ​ട്ടോ​ക​ൾ, വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ, ഡി​ജി​റ്റ​ൽ പ്ര​ചാ​ര​ണം, സോ​ഷ്യ​ൽ മീ​ഡി​യ അ​പ്ഡേ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ ആ​സൂ​ത്ര​ണ​വും ഏ​കോ​പ​ന​വും ദേ​ശീ​യ മീ​ഡി​യ ടീ​മിന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​വ​ഹി​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ എ​ല്ലാ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളും ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി പെ​ന്തെ​ക്കോ​സ്ത് സ​മൂ​ഹ​ത്തി​ലേ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യും വി​ശ്വ​സ​നീ​യ​മാ​യും എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മീ​ഡി​യ ടീം ​നേ​തൃ​ത്വം ന​ൽ​കും.

2028-ലെ ​പിസിഎ​ൻഎകെ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ദേ​ശീ​യ സം​ഘാ​ട​ക സ​മി​തി​യു​മാ​യി ചേ​ർ​ന്ന് ആ​ധു​നി​ക മാ​ധ്യ​മ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് മീ​ഡി​യ ടീം ​അ​റി​യി​ച്ചു.

NRI

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ വീ​ണ്ടും അ​ഭ​യാ​ർ​ഥി ന​യ വി​വാ​ദം; കൂ​ടു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇ​വി​പി

ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പ​രി​ഷ്ക​രി​ച്ച സം​യു​ക്ത അ​ഭ​യാ​ർ​ഥി-​അ​സൈ​ലം നി​യ​മ​ങ്ങ​ൾ (GEAS) പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ അ​ഭ​യാ​ർ​ഥി ന​യ​ങ്ങ​ളി​ൽ വീ​ണ്ടും ക​ടു​ത്ത ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ സ​ഖ്യ​മാ​യ യൂ​റോ​പ്യ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി (EPP) അ​ഭ​യാ​ർ​ഥി വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ ആ​ക്ഷ​ൻ പ്ലാ​ൻ മു​ന്നോ​ട്ടു​വ​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം ശ​ക്ത​മാ​യ​ത്.

പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ത​ല​ത്തി​ൽ ഓ​രോ വ​ർ​ഷ​വും സ്വീ​ക​രി​ക്കാ​വു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന് പ​ര​മാ​വ​ധി പ​രി​ധി (Maximum Cap) നി​ശ്ച​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തു​വ​രെ ചി​ല അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം ച​ർ​ച്ച​യാ​യി​രു​ന്ന ആ​ശ​യം മു​ഴു​വ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ഇവിപി​യു​ടെ നി​ല​പാ​ട്.

നി​ല​വി​ൽ യു​ദ്ധം, വ്യാ​പ​ക​മാ​യ അ​ക്ര​മം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് എ​ത്തു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന "സ​ബ്‌​സി​ഡി​യ​റി പ്രൊ​ട്ട​ക്ഷ​ൻ' സം​വി​ധാ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​ക്ഷ​ൻ പ്ലാ​നി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

പ​ക​രം, ജി​നീ​വ അ​ഭ​യാ​ർ​ഥി ക​ൺ​വെ​ൻ​ഷ​ൻ പ്ര​കാ​രം നേ​രി​ട്ടു​ള്ള രാ​ഷ്ട്രീ​യ പീ​ഡ​നം നേ​രി​ടു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി അ​ഭ​യ സം​ര​ക്ഷ​ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ബാ​ഹ്യ അ​തി​ർ​ത്തി​ക​ളി​ൽ സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും രേ​ഖ​യി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

ജൂ​ൺ 12 മു​ത​ൽ നി​ല​വി​ൽ വ​ന്ന പു​തി​യ അ​സൈ​ലം-​കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്നും അ​തി​നാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഇവിപി വാ​ദി​ക്കു​ന്നു.

ക​ഴി​ഞ്ഞ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ച മു​ന്നേ​റ്റ​മാ​ണ് അ​ഭ​യാ​ർ​ഥി ന​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന നി​ല​പാ​ടു​ക​ൾ​ക്ക് രാ​ഷ്ട്രീ​യ പി​ന്തു​ണ ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ലും അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​വി​ൽ ന​യ​പ​ര​മാ​യ ച​ർ​ച്ച​ക​ളു​ടെ ഘ​ട്ട​ത്തി​ലാ​ണു​ള്ള​ത്. നി​യ​മ​മാ​കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ നി​യ​മ​നി​ർ​മാ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടു​ക​യും വേ​ണം.

അ​തി​നാ​ൽ ഇ​വ​യു​ടെ അ​ന്തി​മ രൂ​പ​വും ന​ട​പ്പാ​ക്ക​ലും സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ ഇ​നി​യും വ​രാ​നു​ണ്ട്.

NRI

ക​ല കു​വൈ​റ്റ് മെ​ഗാ സാം​സ്‌​കാ​രി​ക മേ​ള അ​ർ​ഫ​ജ് 2026; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല കു​വൈ​റ്റ്) മെ​ഗാ സാം​സ്‌​കാ​രി​ക മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. അ​ർ​ഫ​ജ് 2026 എ​ന്ന പേ​രി​ൽ 2026 ന​വം​ബ​ർ ആറിന് ​അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ക​ട​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ൽ​കി.

സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സി.​കെ നൗ​ഷാ​ദി​നെ​യും ക​ൺ​വീ​ന​ർ​മാ​രാ​യി റി​ച്ചി കെ ​ജോ​ർ​ജ്, ജി​ൻ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

NRI

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നീ​ണ്ട കാ​ത്തി​രി​പ്പ്; ഇ​ഇ​എ​സ് പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഇ​യു പ്ര​സി​ഡ​ന്‍റ്

ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ വ​ല​ച്ച് പു​തി​യ എ​ൻ​ട്രി - എ​ക്സി​റ്റ് സി​സ്റ്റം (ഇ​ഇ​എ​സ്) ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ്ൻ വ്യ​ക്ത​മാ​ക്കി.

പു​തി​യ അ​തി​ർ​ത്തി സു​ര​ക്ഷാ പ​രി​ശോ​ധ​നാ സം​വി​ധാ​നം കാ​ര​ണം ചി​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​ഞ്ച് മ​ണി​ക്കൂ​ർ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ മേ​ധാ​വി​യു​ടെ പ്ര​തി​ക​ര​ണം.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ൻ​ട്രി - എ​ക്സി​റ്റ് ഡി​ജി​റ്റ​ലാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കി​യ ഇ​ഇ​എ​സ് സം​വി​ധാ​ന​ത്തി​ൽ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ക്കു​ന്ന​താ​ണ് പു​തി​യ രീ​തി.

പാ​സ്‌​പോ​ർ​ട്ടി​ൽ കൈ​കൊ​ണ്ട് മു​ദ്ര പ​തി​പ്പി​ക്കു​ന്ന പ​ഴ​യ സം​വി​ധാ​ന​ത്തി​ന് പ​ക​ര​മാ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കി​യ​ത്. അ​യ​ർ​ല​ൻ​ഡും സൈ​പ്ര​സും ഒ​ഴി​കെ​യു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളി​ലും സ്വി​റ്റ്സ​ർ​ല​ൻ​ഡ്, നോ​ർ​വേ, ഐ​സ്‌​ല​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഷെ​ങ്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും ഈ ​സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ലാ​ണ്.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ൽ 10.8 കോ​ടി യാ​ത്ര​ക്കാ​രാ​ണ് ഇ​ഇ​എ​സ് വ​ഴി യാ​ത്ര ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ലൂ​ടെ രേ​ഖ​ക​ളി​ല്ലാ​തെ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച 44,000 പേ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ളും പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും നീ​ണ്ട ക്യൂ​വി​നും യാ​ത്രാ വൈ​ക​ല്യ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ യൂ​റോ​പ്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് അ​ധി​ക യാ​ത്ര​ക്കാ​ർ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഇ​ഇ​എ​സ് സം​വി​ധാ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ (IATA)യും ​എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​റോ​പ്പ് (ACI Europe)യും ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​മാ​ന​ക്ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പു​തി​യ സം​വി​ധാ​നം എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ​യും സം​യു​ക്ത തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ യൂ​റോ​പ്പി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ അ​ധി​ക പ​രി​ശോ​ധ​നാ സ​മ​യ​വും സാ​ധ്യ​ത​യു​ള്ള കാ​ല​താ​മ​സ​വും മു​ൻ​കൂ​ട്ടി ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്രാ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

NRI

റാ​ഫി പാ​റ​ക്കാ​ട്ടി​ലി​ന് ക​ലാ​പ്രേ​മി​യു​ടെ ആ​ദ​രം

ദോ​ഹ: മി​ക​ച്ച അ​വ​താ​ര​ക​നു​ള്ള ഗി​ഫ ഔ​ട്ട് സ്റ്റാ​ന്‍റിം​ഗ് പ്ര​സ​ന്‍റര്‍ അ​വാ​ര്‍​ഡ് നേ​ടി​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ലി​ന് ക​ലാ​പ്രേ​മി​യു​ടെ ആ​ദ​രം. മീ​ഡി​യ പ്ല​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ലാ​പ്ര​മി ചെ​യ​ര്‍​മാ​ന്‍ മാ​ഹീ​ന്‍ ക​ലാ​പ്രേ​മി റാ​ഫി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഓ​ഥേ​ര്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​സി.​സാ​ബു, ഗ്രീ​ന്‍ ജോ​ബ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ്, ജ​യ​ശ്രീ സു​രേ​ഷ്, ഗോ​പ​കു​മാ​ര്‍ തി​രു​വ​ല്ല, ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഹ​ബീ​ബു​റ​ഹ് മാ​ന്‍ കി​ഴി​ശേരി, മ​ജീ​ദ് നാ​ദാ​പു​രം, ആ​സി​ഫ് ക​ലാ​പ്രേ​മി, ന​സീ​ഹ മ​ജീ​ദ്, ഷ​ഫീ​ര്‍ വാ​ടാ​ന​പ്പ​ള്ളി, സു​ജി​ത് ചേ​രൂ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

NRI

ഐ​സി​ഇ​സി​എ​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു; സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് പെ​യ​ർ​ലാ​ൻ​ഡ് ജേ​താ​ക്ക​ൾ

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) സം​ഘ​ടി​പ്പി​ച്ച 12-ാമ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഗ്രാ​ൻ​ഡ് ഫൈ​ന​ൽ മ​ത്സ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് പെ​യ​ർ​ലാ​ൻ​ഡ് ജേ​താ​ക്ക​ളാ​യി.

ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​ഗ്രാ​ൻ​ഡ് ഫൈ​ന​ലി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ർ പെ​യ​ർ​ലാ​ൻ​ഡ് ടോ​സ് നേ​ടി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ടീ​മി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു.

ഫൈ​ന​ലി​ലെ 18 ഓ​വ​ർ മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് പെ​യ​ർലാ​ൻ​ഡി​ന്‍റെ കൃ​ത്യ​മാ​യ ബൗ​ളിംഗിനും ഫീ​ൽ​ഡിംഗി​നും മു​മ്പി​ൽ 14.2 ഓ​വ​റി​ൽ 67 റ​ൺ​സി​ന് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ടീം ​പു​റ​ത്താ​യി

തു​ട​ർ​ന്ന് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ സെന്‍റ് മേ​രീ​സ് പെ​യ​ർ​ലാ​ൻ​ഡ് ഒമ്പത് ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. അ​ങ്ങ​നെ ക​ഴി​ഞ്ഞ കൊ​ല്ല​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ സെ​ന്‍റ് മേ​രീ​സ് പി​യ​ർ ലാ​ൻ​ഡ് ഈ ​കൊ​ല്ല​വും അ​വ​രു​ടെ ജൈ​ത്ര​യാ​ത്ര തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

 

 

NRI

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് ലോ​ക സോ​ഷ്യ​ല്‍ മീ​ഡി​യ ദി​നാ​ച​ര​ണ ച​ര്‍​ച്ച

ദോ​ഹ: ലോ​ക സോ​ഷ്യ​ല്‍ മീ​ഡി​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് ദോ​ഹ സം​ഘ​ടി​പ്പി​ച്ച ച​ര്‍​ച്ചാ​സ​മ്മേ​ള​നം, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ സ​മൂ​ഹ​ന​ന്മ​യ്ക്കും അ​റി​വി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു.

പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച ലോ​ക കേ​ര​ള സ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ ആ​ശ​യ​വി​നി​മ​യ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​ശ​ക്ത​മാ​യ മാ​ധ്യ​മം സ​മൂ​ഹ​പു​രോ​ഗ​തി​ക്കും ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും കൂ​ടു​ത​ല്‍ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും പ​റ​ഞ്ഞു.

സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബു​ല്‍ അ​സ്റ്റ സോ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം മാ​ന​സി​കാ​രോ​ഗ്യ​ത്തി​ലും കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലും ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ മാ​ന​സി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ര്‍​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ര്‍​ച്ച​യി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്, ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളി​ലൊ​ന്നാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ​ന്നാ​യി​രു​ന്നു. ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ലു​ള്ള ആ​ളു​മാ​യും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ബ​ന്ധ​പ്പെ​ടാ​നും അ​റി​വ് കൈ​മാ​റാ​നും ബി​സി​ന​സ് വി​ക​സി​പ്പി​ക്കാ​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നും ഇ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ലി​യ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു​കാ​ല​ത്ത് ക​ത്തു​ക​ളി​ലൂ​ടെ​യും ടെ​ലി​ഫോ​ണ്‍ കോ​ളു​ക​ളി​ലൂ​ടെ​യും മാ​ത്രം സാ​ധ്യ​മാ​യി​രു​ന്ന ആ​ശ​യ​വി​നി​മ​യം ഇ​ന്ന് ഒ​രു സ്പ​ര്‍​ശ​ന​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഈ ​ശ​ക്ത​മാ​യ മാ​ധ്യ​മ​ത്തെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും വി​വേ​ക​ത്തോ​ടെ​യും ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് ഓ​രോ ഉ​പ​യോ​ക്താ​വി​ന്‍റെ​യും ക​ട​മ​യാ​ണെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

 

NRI

സി​നി​മാ ഓ​ഡി​ഷ​നു​ക​ൾ​ക്കാ​യി ഏ​ക​ദി​ന പ​രി​ശീ​ല​ന​വു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ

ല​ണ്ട​ൻ: സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഴി​വും താ​ത്പ​ര്യ​വും ഉ​ണ്ടാ​യി​ട്ടും ഓ​ഡി​ഷ​നു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന പ്ര​ത്യേ​ക ഏ​ക​ദി​ന Acting Audition Training Programme ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു

‘How To Prepare For A Movie Audition’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി ശ​നി​യാ​ഴ്ച ല​ണ്ട​നി​ൽ ന​ട​ക്കും. പ്ര​മു​ഖ ആ​ക്ടിം​ഗ് ട്രെ​യ്ന​റും കാ​സ്റ്റിം​ഗ് കോ​ച്ചു​മാ​യ S.S. Sharan പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

കാ​മ​റ​യ്ക്കു​മു​ന്നി​ലെ ഭ​യം, ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്, ഓ​ഡി​ഷ​നി​ൽ എ​ങ്ങ​നെ ത​യ്യാ​റെ​ടു​ക്ക​ണം, എ​ങ്ങ​നെ പ്ര​ക​ട​നം ന​ട​ത്ത​ണം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​താ​ണ് ഈ ​പ​രി​ശീ​ല​നം.

പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് കാ​മ​റ​യ്ക്കു​മു​ന്നി​ൽ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​ക​ട​നം ന​ട​ത്താ​നും അ​ഭി​ന​യ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​സ​രം ല​ഭി​ക്കും.

സി​നി​മാ അ​ഭി​ന​യ​ത്തി​ലും ഓ​ഡി​ഷ​നു​ക​ളി​ലും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ക​ലാ​ഭ​വ​ൻ ല​ണ്ട​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Mob: 07841613973, Email: [email protected].

NRI

വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം 18ന്; ​തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സ​മ​യ​ക്ര​മ​മാ​യി

കേം​ബ്രി​ഡ്ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ഷം തോ​റും ഭ​ക്ത്യാ​ഘോ​ഷ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും തി​രു​ന്നാ​ളും ജൂ​ലൈ 18ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടും.

തീ​ർഥാ​ട​ന ശു​ശ്രു​ഷ​ക​ളു​ടെ​യും തി​രു​ക്ക​ർമങ്ങ​ളു​ടെ​യും സ​മ​യ​ക്ര​മം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പോ​സ്റ്റ​റി​ലെ ക്യൂആർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ജൂ​ലൈ 18ന് രാ​വി​ലെ 9.30ന് സ​പ്രാ പ്രാ​ർ​ഥ​ന​യോ​ടെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ്‌ റ​വ. ഡോ. ​ആന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് മ​രി​യ​ൻ പ്ര​ഭാ​ഷ​ണം ന​ൽ​കും (10:15).

11ന് തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്.​ തു​ട​ർ​ന്ന് 12.30ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ന് ശേ​ഷം 1.45ന് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പി​താ​വി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ത് പ​ത്താം ത​വ​ണ​യാ​ണ് തീ​ർ​ഥാ​ട​നം ന​ട​ക്കു​ന്ന​ത്. യു​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ മ​രി​യ​ൻ സം​ഗ​മ​വേ​ദി​യാ​യാ​ണ് വാ​ത്സിംഗ്ഹാം തീ​ർ​ഥാ​ട​നം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

ഈ ​വ​ർ​ഷം വാ​ത്സിംഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വ​വും ആ​തി​ഥേ​യ​ത്വ​വും വ​ഹി​ക്കു​ന്ന​ത് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സ​സ​മൂ​ഹ​മാ​ണ്.

വ​ർധി​ച്ചു വ​രു​ന്ന വി​ശ്വാ​സി​ക​ളു​ടെ ബാ​ഹു​ല്യ​ത്തെ മു​ന്നി​ൽ​ക്ക​ണ്ടു കൊ​ണ്ട് തീ​ർ​ഥാ​ട​ന​സ്ഥ​ല​ത്തെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള കോ​ച്ചു​ക​ളി​ൽ പ്രാ​ർഥ​ന​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഒ​രു​മി​ച്ചു യാ​ത്ര ചെ​യ്തു എ​ത്തു​വാ​ൻ നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​നാ​ൽ ത​ന്നെ വാ​ത്സിംഗ്ഹാം പു​ണ്യ​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന ഗ്രാ​മ​ത്തി​ന്‍റെ പ​രി​പാ​വ​ന​ത​യും ശാ​ന്ത​ത​യും ഭ​ക്തി​പാ​ര​മ്യ​വും അ​ങ്ങേ​യ​റ്റം കാ​ത്തു​പ​രി​പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു തീ​ർ​ഥാ​ട​ന​മാ​വും ഇ​ത്ത​വ​ണ ഉ​ണ്ടാ​വു​ക.

ഇം​ഗ്ല​ണ്ടി​ലെ സീ​റോമ​ല​ബാ​ർ ത​ന​യ​രാ​യ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം കൊ​ണ്ടും മ​രി​യ ഭ​ക്തി​യു​ടെ പ്ര​ഘോ​ഷ​ണ​പ്പൊ​ലി​മ കൊ​ണ്ടും ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹാമ​രി​യ​ൻ സം​ഗ​മം സ​ഭ​യു​ടെ പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ലെ വ​ള​ർ​ച്ച​യു​ടെ ച​രി​ത്ര​വ​ഴി​യി​ലെ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മം താ​ഴെ​പ്പ​റ​യു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

9:30 - സ​പ്രാ, ആ​രാ​ധ​ന
10:15 - മ​രി​യ​ൻ പ്ര​ഭാ​ഷ​ണം - റ​വ. ഡോ. ​ആ​ന്റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് ( പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ്‌)
11 - കൊ​ടി​യേ​റ്റ്
12 - പ്ര​സു​ദേ​ന്തി വാ​ഴി​യ്ക്ക​ൽ
12.30 - ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം
13.45 - ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന- മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
15.45 - ന​ന്ദി പ്ര​കാ​ശ​നം

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം: Catholic National Shrine of Our Lady, Walshingham, Houghton St. Giles, Norfolk,NR22 6AL.

NRI

ഗാ​യി​ക ശാ​ന്ത മ​ധു​വി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: റോ​ക്‌​ലാ​ൻ​ഡി​ലെ സ്പ്രിം​ഗ് വാ​ലി​യി​ൽ അ​ന്ത​രി​ച്ച പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ശാ​ന്ത മ​ധു​വി​ന്‍റെ (77) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും വെ​ള്ളി​യാ​ഴ്ച ന​ട​ത്തും.

പൊ​തു​ദ​ർ​ശ​നം: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ സ്നി​ഫെ​ൻ-​സാ​ഗ​ല ഫ്യൂ​ണ​റ​ൽ ഹോം, 235 NY-59, ​സ്പ്രിം​ഗ് വാ​ലി, NY 10977 (Sniffen-Sagala Funeral Home Inc, 235 NY-59, Spring Valley, NY 10977)

സ​ർ​വീ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ ഫെ​ർ​ൺ​ക്ലി​ഫ് സെ​മി​ത്തേ​രി, 280 സെ​ക്കോ​ർ റോ​ഡ് ഹാ​ർ​ട്ട്സ്ഡെ​യ്ൽ, NY 10530 (Ferncliff Cemetery, 280 Secor Rd, Hartsdale, NY 10530). സം​സ്കാ​രം ഫെ​ർ​ൺ​ക്ലി​ഫ് സെ​മി​ത്തേ​രി​യി​ൽ.

ദീ​ർ​ഘ​കാ​ലം ന്യൂ​യോ​ർ​ക്ക് റോ​ക്‌​ല​ൻ​ഡ് കൗ​ണ്ടി​യി​ൽ മ്യൂ​സി​ക് സ്കൂ​ൾ ന​ട​ത്തു​ക​യും ധാ​രാ​ളം കു​ട്ടി​ക​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്നു കൊ​ടു​ക്കു​ക​യും ചെ​യ്ത മാ​തൃ​കാ അ​ധ്യാ​പി​ക​യാ​യി​രു​ന്നു.

ക​ലാ​ഭ​വ​നി​ലും ഡ​ൽ​ഹി​യി​ലും കാ​ഞ്ഞൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്

കോ​ട്ട​യം പേ​രൂ​ർ കാ​ക്ക​നാ​ട്ട് കെ.​കെ. മാ​ണി​യു​ടെ​യും മ​റി​യാ​മ്മ മാ​ണി​യു​ടെ​യും പു​ത്രി​യാ​ണ്. ഭ​ർ​ത്താ​വ്: മ​ധു വെ​ള്ളി​പ്പാ​റ. മ​ക​ൾ: ഗീ​തി​ക.

NRI

റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗവേ​ദി

റി​യാ​ദ്: ജീ​വ​ൻ തു​ടി​ക്കു​ന്ന വാ​ക്കു​ക​ളാ​ൽ വ്യ​വ​സ്ഥി​തി​യെ പ്ര​തി​രോ​ധി​ക്കു​ക​യും സ​ർ​ഗാ​ത്മ​ക മു​ന്നേ​റ്റ​ങ്ങ​ളു​ടെ തീ​പ്പൊ​രി​യാ​യി ജ്വ​ലി​ക്കു​ക​യും ചെ​യ്ത പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ യു.​പി. ജ​യ​രാ​ജി​ന്‍റെ ക​ഥാ​ലോ​ക​ത്തെ പു​ന​ർ​വാ​യി​ച്ച് റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗവേ​ദി.

അ​ക്ഷ​ര​ങ്ങ​ളി​ലാ​കെ രാ​ഷ്ട്രീ​യ സ്പ​ന്ദ​ന​ങ്ങ​ൾ നി​റ​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​ഥ​ക​ളു​ടെ അ​വ​ത​ര​ണ​വും ച​ർ​ച്ച​യും ചി​ല്ല​യു​ടെ ജൂ​ൺ മാ​സ​ത്തെ വാ​യ​നാ പ​രി​പാ​ടി​യെ വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കി മാ​റ്റി.

പി.​എ​ൻ. ഗോ​പി​കൃ​ഷ്ണ​ന്‍റെ "വ​ന്ദേ​മാ​ത​രം' എ​ന്ന പു​തി​യ ക​വി​ത റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര ആ​ല​പി​ച്ച​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് യു.​പി. ജ​യ​രാ​ജി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ അ​ഞ്ച് ക​ഥ​ക​ളെ മു​ൻ​നി​ർ​ത്തി ഗൗ​ര​വ​മേ​റി​യ വാ​യ​ന​യും അ​വ​ത​ര​ണ​ങ്ങ​ളും ന​ട​ന്നു.

കാ​ല്പ​നി​ക​മാ​യ തു​ട​ക്ക​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ പൊ​ള്ളു​ന്ന ഭൂ​മി​ക​യി​ലേ​ക്ക് വി​ക​സി​ക്കു​ന്ന "ബീ​ഹാ​ർ' എ​ന്ന ക​ഥ കെ.​പി.​എം. സാ​ദി​ഖ് അ​വ​ത​രി​പ്പി​ച്ചു.

1977-ലെ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ബെ​ൽ​ച്ചി കൂ​ട്ട​ക്കൊ​ല ഉ​ൾ​പ്പെ​ടെ ബീ​ഹാ​റി​ൽ ന​ട​ന്ന ജാ​തീ​യ ന​ര​ഹ​ത്യ​ക​ളു​ടെ പ​ശ്ചാ​ത്ത​ലം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​ത​ര​ണം. ഇ​ത് ക​ഥ​യു​ടെ രാ​ഷ്ട്രീ​യ-​മാ​നു​ഷി​ക ഉ​ള്ള​ട​ക്ക​ത്തെ ആ​ഴ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ സ​ദ​സി​നെ സ​ഹാ​യി​ച്ചു.

സു​ഖ​ഭോ​ഗ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പാ​യു​ന്ന, ച​രി​ത്ര​ബോ​ധം ന​ഷ്ട​പ്പെ​ട്ട ഒ​രു സ​മൂ​ഹ​ത്തി​ന്റെ സ​ഞ്ചാ​ര​പ​ഥം വ്യ​ക്ത​മാ​ക്കു​ന്ന "ഓ​ക്കി​നാ​വ​യി​ലെ പ​തി​വ്ര​ത​ക​ൾ' എ​ന്ന ക​ഥ വി​ദ്യ ഭാ​സ്ക​ര​ൻ അ​വ​ത​രി​പ്പി​ച്ചു.

സ്വ​ന്തം ആ​സ​ക്തി​ക​ളാ​ൽ ത​ന്നെ വി​ഴു​ങ്ങ​പ്പെ​ടു​ന്ന ഒ​രു ജ​ന​ത, പോ​രാ​ട്ട​ത്തി​ന്‍റെ​യും പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യം കൈ​വി​ടു​മ്പോ​ൾ ചെ​ന്നെ​ത്തു​ന്ന​ത് ഫാ​സി​സ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന ക​ഥ​യു​ടെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് അ​വ​ർ സ​ദ​സു​മാ​യി പ​ങ്കു​വെ​ച്ചു.

വ​ർ​ഗ​സ​മ​ര​ങ്ങ​ളു​ടെ ഘ​ട​നാ​പ​ര​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും വ്യ​ക്തി​ക​ളു​ടെ അ​സ്തി​ത്വ​വ്യ​ഥ​ക​ളെ നി​ര​സി​ക്കു​ക​യും ചെ​യ്യു​ന്ന "നി​രാ​ശ​ഭ​രി​ത​നാ​യ സു​ഹൃ​ത്തി​ന് ഒ​രു ക​ത്ത്' എ​ന്ന ക​ഥ മൂ​സ കൊ​മ്പ​ൻ സ​ദ​സി​ന് മു​ന്നി​ലെ​ത്തി​ച്ചു.

 

NRI

സോ​ഷ്യ​ല്‍ മീ​ഡി​യ ദി​ന​ത്തി​ല്‍ സു​ഭാ​ഷ് സു​ബ്ര​മ​ണ്യ​ന് മീ​ഡി​യ പ്ല​സി​ന്‍റെ ആ​ദ​രം

ദോ​ഹ: സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക ക​ലാ പ​രി​പാ​ടി​ക​ളെ ഒ​പ്പി​യെ​ടു​ത്ത് ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന പ്ര​വാ​സി വ്ലോ​ഗ്‌​സി​ന്‍റെ സു​ഭാ​ഷ് സു​ബ്ര​മ​ണ്യ​നെ മീ​ഡി​യ പ്ല​സ് ആ​ദ​രി​ച്ചു.

സോ​ഷ്യ​ല്‍ മീ​ഡി​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കൂ​ടി​യി​രു​ത്ത​ത്തി​ല്‍ വ​ച്ചാ​ണ് ആ​ദ​രി​ച്ച​ത്. ലോ​കകേ​ര​ളസ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ചു.

അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ തു​റ​ന്ന് വയ്ക്കു​ന്ന​തെ​ന്നും സാ​മൂ​ഹ്യ ന​ന്മ​യ്ക്ക് അ​വ​യെ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​തി​ന്‍റെ മാ​തൃ​ക​യാ​ണ് സു​ഭാ​ഷി​ന്‍റെ പ്ര​വാ​സ് വ്ലോ​ഗ്‌​സ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മീ​ഡി​യ പ്ലസ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രീ​ന്‍ ജോ​ബ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ്, സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ലൂ​ല്‍, ഷം​ല ജ​അ്ഫ​ര്‍, ഉ​വൈ​സ് ഉ​സ്മാ​ന്‍, ബി​ന്ദു ച​ന്ദ്ര​ന്‍, ഷ​ഫീ​ഖ് അ​ല്‍ മാ​സ്, കെ.​വി. ഹ​ഫീ​സു​ല്ല, മു​നീ​ര്‍ തൂ​ലി​ക, സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ര്‍, റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ജാ​സ്മി​ന്‍ തുട‌ങ്ങിയവർ സം​സാ​രി​ച്ചു.

NRI

ചെ​ണ്ട​യി​ൽ സം​ഗീ​ത വി​സ്മ​യം തീ​ർ​ത്തു സാ​ന്തോം ഡ്രം​സ് ആ​സ്വാ​ദ​ക മ​ന​സു​ക​ൾ കീ​ഴ​ട​ക്കി

മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സൗ​ത്ത് ഈ​സ്റ്റി​ലെ സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ ഇ​ട​വ​ക​യും സാ​ന്തോം ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ​പാ​കെ​ൻ​ഹാം ഹി​ൽ ക്രെ​സ്റ്റ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച റി​മി ടോ​മി ലൈ​വ് മ്യൂ​സി​ക്ക​ൽ കോ​ൺ​സെ​ർ​ട്ടി​ൽ പ​ര​മ്പ​രാ​ഗ​ത ത​നി​മ​യും ആ​ധു​നി​ക താ​ള​ബോ​ധ​വും ഒ​ന്നി​ച്ചു ചേ​ർ​ത്ത് ഒ​രു ദൃ​ശ്യ ശ്രാ​വ്യ വി​രു​ന്നാ​യി.

സാ​ന്തോം ഡ്രം​സ് ഒ​രു​ക്കി​യ ചെ​ണ്ട​മേ​ള വി​സ്മ​യം ജ​ന​പ​ഥ​ങ്ങ​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി സം​ഗീ​ത ലോ​ക​ത്തെ പ്ര​ഗ​ത്ഭ​യാ​യ റി​മി ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ സം​ഗീ​ത സ​ന്ധ്യ​യി​ൽ വേ​ദി​യെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ചു​കൊ​ണ്ട് അ​ര​ങ്ങേ​റി​യ ഈ ​താ​ള​മ​ഹോ​ത്സ​വം നൂ​റു ക​ണ​ക്കി​നാ​ളു​ക​ളു​ടെ കെെ​യ​ടി​യും പ്ര​ശം​സ​യും ഏ​റ്റുവാ​ങ്ങി.

ഇ​ട​വ​കാം​ഗ​മാ​യ ജൊ​വാ​ൻ പോ​ള ഗ്ലാ​ഡ്‌​വി​ൻ എ​ന്ന 12 വ​യ​സു​ള്ള അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രി വ​യ​ലി​നി​ൽ ഉ​തി​ർ​ത്ത മാ​ങ്കു​യി​ലെ.. പൂ​ങ്കു​യി​ലേ... എ​ന്ന മ​നോ​ഹ​ര ഗാ​ന​ത്തി​ന് ഇ​ട​ന്ത​ല​യി​ലും വ​ല​ന്ത​ല​യി​ലും ഒ​രേ​പോ​ലെ വി​സ്മ​യം തീ​ർ​ത്ത​ത് 19 പ്ര​ഗ​ത്ഭ​രാ​യ ചെ​ണ്ട വാ​ദ്യ ക​ലാ​കാ​ര​ൻ​മാ​ർ ആ​ണ്.

കേ​വ​ല​മൊ​രു കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന​പ്പു​റം, ശാ​സ്ത്രീ​യ​മാ​യ മേ​ള​പ്പ​ദ​ങ്ങ​ളും യു​വ ക​ലാ​പ്ര​തി​ഭ​ക​ൾ തീ​ർ​ത്ത ഇ​ല​ത്താ​ള സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യും ഒ​ന്ന് ചേ​ർ​ന്ന​പ്പോ​ൾ ക​ലാ​കാ​ര​ന്മാ​രു​ടെ ചെ​ണ്ട​യി​ൽ നി​ന്നു​യ​ർ​ന്ന​തു ഒ​രേ മ​ന​സിന്‍റെ ​അ​ത്ഭു​ത താ​ള​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​മാ​യ ചെ​ണ്ട​മേ​ള​ത്തെ ക​ട​ൽ ക​ട​ന്നു ഈ ​ക​ങ്കാ​രു നാ​ട്ടി​ൽ ഇ​ത്ര​ത്തോ​ളം ഊ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ​യും പു​തു​മ​യോ​ടെ​യും അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ന്തോം ഡ്രം​സി​ന് ക​ഴി​ഞ്ഞ​ത് ചെ​ണ്ട മേ​ള ട്രൂ​പിന്‍റെ ​ഗു​രു​വാ​യ മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേശി​യാ​യ പ്ര​ശ​സ്ത ചെ​ണ്ട വാ​ദ്യ ഗു​രു പോ​രൂ​ർ ഹ​രി​കൃ​ഷ്ണ​ൻ മാ​ഷി​ന്‍റെ കൃ​ത്യ​മാ​യ പാ​ഠ​ങ്ങ​ളും അം​ഗ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ​യു​ള്ള ക​ഠി​ന പ​രി​ശീ​ല​ന​വു​മാ​ണ്.

സെന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി​യാ​യ റ​വ.ഫാ. ​ഡോ സി​ബി പു​ളി​ക്ക​ലിന്‍റെയും അ​സി​സ്റ്റ​ന്‍റ് വി​കാ​രി റവ.ഫാ. ​സ​ജി ഞ​വ​ര​ക്കാ​ട്ടി​ന്‍റെ​യും അ​നു​ഗ്ര​ഹീ​ത ര​ക്ഷാ​ധി​കാ​രി​ത്വ​ത്തി​ൽ സാ​ന്തോം ക​ൾ​ച്ച​റ​ൽ സെ​ന്‍റ്​ർ, സാ​ന്തോം ഡ്രം​സ് ട്രൂ​പ് കോഓ​ർ​ഡി​നേ​റ്റ​ഴ്‌​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹ​ന​വും സാ​ന്തോം ഡ്രം​സി​നെ മേ​ള ലോ​ക​ത്തു ഇ​നി​യും അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഇ​ട​യാ​ക്കും എ​ന്ന​തി​ന് സം​ശ​യം ഇ​ല്ല.

NRI

ബെ​ർ​ലി​നി​ൽ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നും മൂ​ന്ന് വ​യ​സു​കാ​ര​നും ബി​യ​ർ ന​ൽ​കി മാ​താ​പി​താ​ക്ക​ൾ

ബെ​ർ​ലി​ൻ: ജ​ർ​മ​നിയു‌ടെ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. ത​ടാ​ക​ക്ക​ര​യി​ൽ എ​ത്തി​യ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് എ​ട്ട് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നും മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​ക്കും ബി​യ​ർ ന​ൽ​കി.

സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രേ ജ​ർ​മ​ൻ ക്രി​മി​ന​ൽ പോ​ലീ​സും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബെ​ർ​ലി​നി​ലെ കൗ​ൾ​സ്ഡോ​ർ​ഫ​ർ ത​ടാ​ക​ക്ക​ര​യി​ലാ​ണ് സം​ഭ​വം.

18നും 25​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സെ​ർ​ബി​യ​ൻ വം​ശ​ജ​രാ​യ അ​ഞ്ച് പേ​രാ​ണ് കു​ട്ടി​ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ച്ച​ത്. എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും മൂ​ന്ന് വ​യ​സു​കാ​ര​നും ബി​യ​ർ കു​പ്പി​യി​ൽ നി​ന്ന് കു​ടി​ക്കു​ന്ന​ത് ക​ണ്ട ത​ടാ​ക​ക്ക​ര​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ ഉ​ട​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സും പാ​രാ​മെ​ഡി​ക്ക​ൽ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. കു​ട്ടി​ക​ളെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നി​ല​വി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്.

പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഒ​രു കു​ട്ടി​യു​ടെ പി​താ​വ് കു​റ്റം സ​മ്മ​തി​ച്ചു. ത​ന്‍റെ കു​ഞ്ഞി​ന് ബി​യ​ർ ന​ൽ​കി​യെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​തി​ന് മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ടീം ​മാ​താ​പി​താ​ക്ക​ളു​മാ​യി കൗ​ൺ​സി​ലിം​ഗും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ജ​ർ​മ​നി​യി​ൽ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണ​ത്തി​നും നി​യ​മം വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ളോ​ടു​ള്ള ചെ​റി​യ അ​ശ്ര​ദ്ധ പോ​ലും വ​ലി​യ കു​റ്റ​കൃ​ത്യ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

NRI

യു​കെ​യി​ലെ സ്കൂ​ളു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തീ​പി​ടി​ത്തം; സു​ര​ക്ഷ മു​ൻ​നി​ർ​ത്തി 80 സ്കൂ​ളു​ക​ളി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ ഓ​ഫ് ചെ​യ്യാ​ൻ ഉ​ത്ത​ര​വ്

ല​ണ്ട​ൻ: യു​കെ​യി​ലെ സ​ഫോ​ക്കി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ​ക്ക് തീ​പി​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​മാ​യി കൗ​ൺ​സി​ൽ രം​ഗ​ത്ത്.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി മേ​ഖ​ല​യി​ലെ ഏ​ക​ദേ​ശം 80 സ്കൂ​ളു​ക​ളി​ലെ സോ​ളാ​ർ പാ​ന​ൽ സം​വി​ധാ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി ഓ​ഫ് ചെ​യ്യാ​ൻ സ​ഫോ​ക്ക് കൗ​ൺ​സി​ൽ ഉ​ത്ത​ര​വി​ട്ടു.

ഇ​പ്സ്വി​ച്ചി​ലെ പ്ര​മു​ഖ സ്കൂ​ളാ​യ സൈ​ഡ്ഗേ​റ്റ് പ്രൈ​മ​റി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ വ​ലി​യ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​അ​ടി​യ​ന്തി​ര തീ​രു​മാ​നം. 2012-ലാ​ണ് ഈ ​സ്കൂ​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സ​ഫോ​ക്ക് കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ തീ​പി​ടി​ത്ത​മാ​ണി​ത്. ഈ ​മൂ​ന്ന് അ​പ​ക​ട​ങ്ങ​ളും പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ സം​വി​ധാ​ന​ങ്ങ​ളാ​യ സോ​ളാ​ർ പാ​ന​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സ​ഫോ​ക്കി​ലെ മ​റ്റ് ര​ണ്ട് സ്കൂ​ളു​ക​ളി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ മൂ​ലം അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​രു​ന്നു. ഈ​സ്റ്റ് ബെ​ർ​ഹോ​ൾ​ട്ട് പ്രൈ​മ​റി സ്കൂ​ളി​ൽ 2025 ഓ​ഗ​സ്റ്റി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യി​രു​ന്നു.

2026 ഏ​പ്രി​ലി​ൽ ബ്രാ​ൻ​ഹാ​മി​ലെ ബ്രൂ​ക്ക്‌​ലാ​ൻ​ഡ്സ് പ്രൈ​മ​റി സ്കൂ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. 2026 ജൂ​ൺ 24ന് ​ഇ​പ്സ്വി​ച്ചി​ലെ അ​റു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സൈ​ഡ്ഗേ​റ്റ് സ്കൂ​ളി​ലെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും അ​ടി​യ​ന്തി​ര​മാ​യി ഒ​ഴി​പ്പി​ച്ചു.

ഈ ​മൂ​ന്ന് സ്കൂ​ളു​ക​ളി​ലെ​യും തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം ഒ​രേ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണെ​ന്ന​തി​ന് നി​ല​വി​ൽ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളി​ല്ലെ​ങ്കി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ ഘ​ടി​പ്പി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത് എ​ന്ന​തി​നാ​ൽ കൗ​ൺ​സി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

2011-നും 2016-​നും ഇ​ട​യി​ൽ കൗ​ൺ​സി​ലി​ന്‍റെ ഗ്രീ​ൻ എ​ന​ർ​ജി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച സ്കൂ​ളു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​സ്കൂ​ളു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ എ​ൻ​ജി​നി​യ​ർ​മാ​ർ എ​ത്തി പാ​ന​ലു​ക​ൾ ഐ​സ​ലേ​റ്റ് ചെ​യ്യു​മെ​ന്ന് കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഈ ​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന് ചി​ൽ​ഡ്ര​ൻ ആ​ൻ​ഡ് യം​ഗ് പീ​പ്പി​ൾ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ സാ​റാ ജെ​യ്ൻ സ്മെ​ഡ്മോ​ർ വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നോ അ​വ വെ​റും യാ​ദൃ​ശ്ചി​ക​ത​യാ​ണെ​ന്നോ ക​രു​തി ത​ങ്ങ​ൾ​ക്ക് മാ​റി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ലെ ക​ന​ത്ത ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ എ​ല്ലാ ഇ​ല​ക്ട്രി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളും ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും അ​തി​നാ​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഗ്രീ​ൻ ഗ്രൂ​പ്പ് വ​ക്താ​വ് ആ​ഷ് ലെ​വ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സോ​ളാ​ർ പാ​ന​ലു​ക​ൾ സാ​ധാ​ര​ണ​യാ​യി ഗ്ലാ​സ് കൊ​ണ്ടാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ അ​വ നേ​രി​ട്ട് ക​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് ഊ​ർ​ജ്ജ വി​ദ​ഗ്ധ​നാ​യ ടോ​ണി സ്ലേ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി.

കൃ​ത്യ​മ​ല്ലാ​ത്ത അ​ള​വി​ലു​ള്ള​തോ അ​ല്ലെ​ങ്കി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തോ ആ​യ വ​യ​റിം​ഗ്, പ​വ​ർ ഇ​ൻ​വെ​ർ​ട്ട​റു​ക​ളി​ലെ ത​ക​രാ​റു​ക​ൾ എ​ന്നി​വ​യാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം.

ഇ​ത് പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ​ത്തി​ന്‍റെ പ്ര​ശ്ന​മ​ല്ല, മ​റി​ച്ച് ഇ​ല​ക്ട്രി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും അ​ത് കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കു​ന്ന​തി​ലും വ​രു​ന്ന വീ​ഴ്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഒ​ട്ട​ന​വ​ധി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

NRI

എ​ൻ​കാ​പ്പ് ലെ​വ​ൽ6 അംഗീകാരം നേടിയ ആദ്യ നഴ്സായി സി​സ്റ്റ​ർ ജ​സ്റ്റി​ന മാ​ത്യു സി​എ​സ്ജെ

ഡാ​ള​സ്: സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് ഓ​ഫ് ഷാം​ബെ​രി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ നാ​ഗ്പു​ർ പ്രോ​വി​ൻ​സി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ ജ​സ്റ്റി​ന മാ​ത്യു സി​എ​സ്ജെ സേ​വ​ന മി​ക​വി​ന്‍റെ പ​ര​മോ​ന്ന​ത അം​ഗീ​കാ​ര​മാ​യ എ​ൻ​കാ​പ്പ് 2026 (ന​ഴ്സിം​ഗ് ക​രി​യ​ർ അ​ഡ്വ​വാ​ൻ​സ്മെ​ന്‍റ് പ്രോ​ഗ്രാം) ലെ​വ​ൽ6 നേ​ടു​ന്ന ആ​ദ്യ ന​ഴ്സ് ആ​കാ​ൻ സാ​ധി​ച്ചു.

ഇ​ന്ത്യ​ൻ സ​ന്യാ​സി​നി​യു​ടെ അ​ഭി​മാ​ന നേ​ട്ടം, വി​ശ്വാ​സ​ത്തി​നും ക​രു​ണാ​പൂ​ർ​ണ​മാ​യ സേ​വ​ന​ത്തി​നും ന​ഴ്‌​സിം​ഗ് മി​ക​വി​നും സ​മ​ർ​പ്പി​ത​മാ​യ ജീ​വി​ത​മാ​ണ് ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

2007ൽ ​ന​ഴ്സിം​ഗ് സേ​വ​നം ആ​രം​ഭി​ച്ച​തു മു​ത​ൽ അ​മ്മ​മാ​രു​ടേ​യും ന​വ​ജാ​ത ശി​ശു​ക്ക​ളു​ടേ​യും കു​ടും​ബ​ങ്ങ​ളു​ടേ​യും സ​മ​ഗ്ര പ​രി​ച​ര​ണ​ത്തി​നാ​യി അ​വ​ർ ആ​ന്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ന​ഴ്സിം​ഗ് രം​ഗ​ത്തെ തു​ട​ർ​ച്ച​യാ​യ പ​ഠ​ന​ത്തി​നും പ്ര​ഫ​ഷ​ണ​ൽ മി​ക​വി​നും പ്രാ​ധാ​ന്യം ന​ൽ​കി​യ സി​സ്റ്റ​ർ ജ​സ്റ്റി​ന മാ​ത്യു 2026ൽ ​മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് ഇ​ൻ ന​ഴ്സിം​ഗ് ബി​രു​ദ​വും പീ​ഡീ​യാ​ട്രി​ക്ക് നേ​ഴ്സ് പ്രാ​ക്ട‌ീ​ഷ​ണ​ർ യോ​ഗ്യ​ത​യും നേ​ടി.

കൂ​ടാ​തെ മെ​റേ​റ​ർ​ണ​ൽ ന്യൂ​ബോ​ൺ ന​ഴ്സിം​ഗ് സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ലാ​ക്ടേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ് സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ൻ കാ​പ്പ് ക​മ്മി​റ്റി സ​ഹാ​ധ്യ​ക്ഷ​യാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന സി​സ്റ്റ​ർ ജ​സ്റ്റി​ന ത​ന്‍റെ ജീ​വി​ത യാ​ത്ര മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ന​ഴ്‌​സു​മാ​രെ പ്ര​ഫ​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളി​ലേ​ക്കും തൊ​ഴി​ൽ മി​ക​വി​ലേ​ക്കും പ്ര​ചോ​ദി​പ്പി​ക്കു​ക​യും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ത​ന്‍റെ നേ​ട്ട​ങ്ങ​ൾ ദൈ​വ​കൃ​പ​യ്ക്കും സ​ഭ​യ്ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് അ​വ​ർ സ​മ​ർ​പ്പി​ക്കു​ന്ന​ത്.

സി​സ്റ്റ​റി​ന്‍റെ ജീ​വി​ത​ത്തെ ന​യി​ക്കു​ന്ന വ​ച​ന​മാ​ണ് ഫി​ലി​പ്പി​യ​ർ 4:13 എ​ന്നെ ശ​ക്ത​നാ​ക്കു​ന്ന​വ​നി​ലൂ​ടെ എ​ല്ലാം ചെ​യ്യാ​ൻ എ​നി​ക്കു സാ​ധി​ക്കും ദൈ​വം ന​ൽ​കി​യ ക​ഴി​വു​ക​ളെ തി​രി​ച്ച​റി​യാ​നും ക​രു​ണ​യോ​ടും സ​മ​ർ​പ്പ​ണ​ത്തോ​ടും മി​ക​വോ​ടു കൂ​ടി മ​റ്റു​ള്ള​വ​രെ സേ​വി​ക്കാ​നും സി​സ്റ്റ​ർ ജ​സ്റ്റി​ന ഒ​രു മാ​തൃ​ക​യാ​യി നി​ല​കൊ​ള്ളു​ന്നു.

NRI

ല​ഹ​രി​ക്കെ​തി​രേ സം​ഗീ​ത​വു​മാ​യി മാ​ന​വി​യം ഖ​ത്ത​ര്‍

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ മാ​ന​വി​യം ഖ​ത്ത​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "സം​ഗീ​ത​മാ​ണ് ല​ഹ​രി' എ​ന്ന പേ​രി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

മീ​ഡി​യ പ്ല​സ്, ക്യൂ ​മെ​ലോ​ഡി​യ, ടീം ​വി​ജി​ല​ന്‍റ്, ദോ​ഹ ജം​ഗ്ഷ​ന്‍, ല​ഹ​രി നി​ര്‍​മാ​ര്‍​ജ​ന സ​മി​തി എ​ന്നീ കൂ​ട്ടാ​യ്മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദോ​ഹ​യി​ലെ അ​ല്‍ തു​മാ​മ മാ​ളി​ല്‍ വ​ച്ച് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

ഇന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് എ.​പി. മ​ണി​ക​ണ്ഠ​ന്‍ പ​രി​പാ​ടി ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​വീ​യം ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് മ​ധു അ​ഭി​മ​ന്യു ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ര്‍​ണാ​ട​ക സം​ഘം ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്‌​മ​ണ്യ ഹെ​ബ്ബ​ഗേ​ളു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. ഗ്ര​ന്ഥ​കാ​ര​നും മീ​ഡി​യ പ്ലസ് സി​ഇ​ഒയു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞയ്​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

 

NRI

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഒ​രു​ക്കു​ന്ന അ​ഭി​നി​യ പ​രി​ശീ​ല​ന ക​ള​രി ഇ​ന്ന് മു​ത​ൽ

ല​ണ്ട​ൻ: അ​ഭി​ന​യ​രം​ഗ​ത്തും റി​യാ​ലി​റ്റി ഷോ​ക​ളി​ലും സ്റ്റേ​ജ് പ്ര​ക​ട​ന​ങ്ങ​ളി​ലും തി​ള​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന പ്ര​ത്യേ​ക അ​ഭി​ന​യ - ഓ​ഡി​ഷ​ൻ പ​രി​ശീ​ല​ന ക​ള​രി​ക​ളു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ എ​ത്തു​ന്നു.

ശ​നി​യാ​ഴ്ച മു​ത​ൽ ല​ണ്ട​നി​ലും യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ന​ട​ക്കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി, അ​ഭി​ന​യ​വും പ്ര​ക​ട​ന​ക​ല​യും ഗൗ​ര​വ​മാ​യി സ​മീ​പി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ഭി​ന​യ​രം​ഗ​ത്തേ​ക്കും റി​യാ​ലി​റ്റി ഷോ​ക​ളി​ലേ​ക്കും ക​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ല​ർ​ക്കും ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്ന​ത് ഓ​ഡി​ഷ​നു​ക​ളാ​ണ്. ക​ഴി​വും താ​ത്പ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​ണ്ടാ​യി​ട്ടും കാ​മ​റ​യ്ക്കു​മു​ന്നി​ലോ ജ​ഡ്ജിം​ഗ് പാ​ന​ലി​ന് മു​ന്നി​ലോ സ്വ​ന്തം ക​ഴി​വ് ശ​രി​യാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ നി​രാ​ശ​രാ​കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വ​ല്ല.

പ​ല​പ്പോ​ഴും ക​ഴി​വി​ന്‍റെ കു​റ​വ​ല്ല പ​രാ​ജ​യ​ത്തി​ന് കാ​ര​ണം, മ​റി​ച്ച് ത​യാ​റെ​ടു​പ്പി​ന്‍റെ അ​ഭാ​വം, ശ​രി​യാ​യ അ​വ​ത​ര​ണ​രീ​തി അ​റി​യാ​ത്ത​ത്, ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്, ബോ​ഡി ലാം​ഗ്വേ​ജ്, വോ​യ്സ് മോ​ഡു​ലേ​ഷ​ൻ, സ്ക്രീ​ൻ പ്ര​സ​ൻ​സ്, ഓ​ഡി​ഷ​ൻ ടെ​ക്നി​ക് എ​ന്നി​വ​യി​ലെ പ​രി​ശീ​ല​ന​ക്കു​റ​വു​ക​ളാ​ണ് പ്ര​ധാ​ന ത​ട​സ​ങ്ങ​ളാ​യി മാ​റു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി​യാ​ണ് ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ അ​ഭി​ന​യം, ഓ​ഡി​ഷ​ൻ ത​യ്യാ​റെ​ടു​പ്പ്, റി​യാ​ലി​റ്റി ഷോ ​പ്ര​ക​ട​നം, സ്റ്റേ​ജ് പ്ര​സ​ൻ​സ് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ഒ​രു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ഭി​ന​യ​രം​ഗ​ത്ത് മു​ന്നേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും റി​യാ​ലി​റ്റി ഷോ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കും സ്റ്റേ​ജ് ഷോ​ക​ളി​ലും സാം​സ്കാ​രി​ക വേ​ദി​ക​ളി​ലും കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും പ്ര​ഫ​ഷ​ണ​ലി​സ​ത്തോ​ടെ​യും പ്ര​ക​ട​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ഈ ​പ​രി​ശീ​ല​നം ഒ​രു മി​ക​ച്ച അ​വ​സ​ര​മാ​യി​രി​ക്കും.

പ​രി​ശീ​ല​ന​ത്തി​ൽ അ​ഭി​ന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ, ക​ഥാ​പാ​ത്രാ​വ​ബോ​ധം, ഡ​യ​ലോ​ഗ് ഡെ​ലി​വ​റി, ഭാ​വ​പ്ര​ക​ട​നം, വോ​യ്സ് ക്ലാ​രി​റ്റി, ബോ​ഡി ലാം​ഗ്വേ​ജ്, കാ​മ​റ ഫേ​സിം​ഗ്, ഓ​ഡി​ഷ​ൻ എ​റ്റി​ക്ക​റ്റ്, സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, സ്ക്രീ​ൻ ടെ​സ്റ്റ് ത​യാ​റെ​ടു​പ്പ്, സ്റ്റേ​ജ് കോ​ൺ​ഫി​ഡ​ൻ​സ്, റി​യാ​ലി​റ്റി ഷോ ​പ്ര​ക​ട​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തും.

കു​ട്ടി​ക​ൾ​ക്കും ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചെ​റു​പ്പം മു​ത​ൽ ആ​ത്മ​വി​ശ്വാ​സം, വ്യ​ക്ത​മാ​യ ആ​ശ​യ​വി​നി​മ​യം, സൃ​ഷ്ടി​പ​ര​മാ​യ ചി​ന്ത, വേ​ദി​പ​രി​ച​യം, ഭാ​ഷാ​പ്ര​യോ​ഗം, വ്യ​ക്തി​ത്വ​വി​ക​സ​നം എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ഇ​ത്ത​രം അ​ഭി​ന​യ​പ​രി​ശീ​ല​ന​ങ്ങ​ൾ ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്.

ക​ലാ​രം​ഗ​ത്തേ​ക്ക് ക​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും സ്കൂ​ൾ, കോ​ള​ജ് വേ​ദി​ക​ളി​ൽ കൂ​ടു​ത​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​പ​രി​ശീ​ല​നം പ്ര​യോ​ജ​ന​ക​ര​മാ​കും.

കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റും ആ​ക്ടിം​ഗ് കോ​ച്ചു​മാ​യ എ​സ്. എ​സ്. ശ​ര​ൺ ആ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജൂ​ൺ 27, 28 തീ​യ​തി​ക​ളി​ൽ ല​ണ്ട​നി​ൽ വെ​ച്ചാ​യി​രി​ക്കും ആ​ദ്യ പ​രി​ശീ​ല​ന ക​ള​രി​ക​ൾ ന​ട​ക്കു​ക.

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പ​രി​ശീ​ല​ന ക​ള​രി ഒ​രു സാ​ധാ​ര​ണ അ​ഭി​ന​യ ക്ലാ​സ് മാ​ത്ര​മ​ല്ല, മ​റി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും ക​ഴി​വു​ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​വ​രെ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള പ്ര​ക​ട​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഒ​രു പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ഭി​ന​യ​രം​ഗ​ത്തും റി​യാ​ലി​റ്റി ഷോ ​മേ​ഖ​ല​യി​ലും സ്റ്റേ​ജ് പ്ര​ക​ട​ന​ങ്ങ​ളി​ലും ഭാ​വി സ്വ​പ്നം കാ​ണു​ന്ന എ​ല്ലാ​വ​രും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07841613973, [email protected].

NRI

സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ

ന്യൂ​ജ​ഴ്‌​സി: സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ഭാ​ര​ത​ത്തി​ന്റെ അ​പ്പ​സ്തോ​ല​നും ഇ​ട​വ​ക മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​പൂ​ർ​വം ന​ട​ത്തു​ന്നു.

ജൂ​ൺ 26 മു​ത​ൽ ജൂ​ലൈ ആ​റ് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ​യും വി​ശ്വാ​സ സാ​ക്ഷ്യ​ത്തി​ന്‍റെ​യും മ​ഹ​ത്താ​യ വേ​ദി​യാ​കും.

ദേ​വാ​ല​യ വി​കാ​രി വെ​രി റ​വ.​ഫാ. ജോ​ണി​ക്കു​ട്ടി ജോ​ർ​ജ് പു​ലി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. "ക​ർ​ത്താ​വ് ഒ​രു​ക്കി​യ ദി​വ​സ​മാ​ണി​ന്ന്, ഇ​ന്ന് സ​ന്തോ​ഷി​ച്ചു​ല്ല​സി​ക്കാം' (സ​ങ്കീ​ർ​ത്ത​നം 118:24) എ​ന്ന വ​ച​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ൾ സ​ന്ദേ​ശം.

ജൂ​ൺ 26 - കൊ​ടി​യേ​റ്റം & പി​താ​ക്ക​ന്മാ​രു​ടെ ദി​നം: രാ​ത്രി 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും (മു​ഖ്യ​കാ​ർ​മി​ക​ൻ: റ​വ. ഫാ. ​കെ​വി​ൻ മു​ണ്ട​യ്ക്ക​ൽ). തു​ട​ർ​ന്ന് 8.45ന് ​കൊ​ടി​യേ​റ്റം, ല​ദീ​ഞ്ഞ്. (നേ​തൃ​ത്വം: സെ​ന്‍റ് തോ​മ​സ് വാ​ർ​ഡ്).

ജൂ​ൺ 27 - ഗ്രാ​ന്‍റ് പേ​രെ​ന്‍റ്സ് ദി​നം: രാ​വി​ലെ ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും (മു​ഖ്യ​കാ​ർ​മി​ക​ൻ: റ​വ. ഫാ. ​ജോ​ർ​ജ് പാ​റ​യി​ൽ). (നേ​തൃ​ത്വം: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ വാ​ർ​ഡ്).

ജൂ​ൺ 28 - കു​ടും​ബ​ങ്ങ​ളു​ടെ ദി​നം: രാ​വി​ലെ 7.30ന് ​മ​ല​യാ​ളം കു​ർ​ബാ​ന, 9.30ന് ​ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള ദി​വ്യ​ബ​ലി. ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും ആ​ദ​ര​വും. റ​വ. ഫാ. ​ഫി​ലി​പ്പ് വ​ട​ക്കേ​ക്ക​ര, റ​വ. ഫാ. ​പോ​ൾ ക​ര​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​ർ.

ട്ര​സ്റ്റി​മാ​ർ​ക്കും ജൂ​ബി​ലേ​റി​യ​ന്മാ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും ന​ട​ക്കും. (നേ​തൃ​ത്വം: സെ​ന്‍റ് പോ​ൾ വാ​ർ​ഡ്).

ജൂ​ൺ 29 - ദൈ​വ​വി​ളി ദി​നം: രാ​ത്രി 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന (പു​തു​താ​യി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച റ​വ. ഫാ. ​മൈ​ക്ക​ൽ ജെ​യിം​സ് മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രി​ക്കും). (നേ​തൃ​ത്വം: സെ​ന്‍റ് മേ​രീ​സ് വാ​ർ​ഡ്).

ജൂ​ൺ 30 - യു​വ​ജ​ന ദി​നം: രാ​ത്രി 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന (പു​തു​താ​യി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച റ​വ. ഫാ. ​സാം കു​ട്ട​പ്പ​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും). (നേ​തൃ​ത്വം: സെ​ന്‍റ് ആ​ന്‍റ​ണി വാ​ർ​ഡ്).

ജൂ​ലൈ ഒ​ന്ന് - കു​ട്ടി​ക​ളു​ടെ ദി​നം: രാ​ത്രി 7.15ന് ​ക​ർ​ദി​നാ​ളി​ന് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടും റ​വ. ഫാ. ​ജോ​സ് ക​ണ്ണ​മ്പ​ള്ളി​യും കാ​ർ​മി​ക​രാ​യി​രി​ക്കും. (നേ​തൃ​ത്വം: സെ​ന്‍റ് ജോ​സ​ഫ് വാ​ർ​ഡ്).

ജൂ​ലൈ ര​ണ്ട് - യം​ഗ് അ​ഡ​ൾ​ട്സ് ഡേ​യ്: രാ​ത്രി 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന (മു​ഖ്യ​കാ​ർ​മി​ക​ൻ: വെ​രി റ​വ. ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ). (നേ​തൃ​ത്വം: സെ​ൻ​റ് ജൂ​ഡ് വാ​ർ​ഡ്).

ജൂ​ലൈ മൂ​ന്ന് - ദു​ക്റാ​ന (രോ​ഗ​ശാ​ന്തി പ്രാ​ർ​ഥ​നാ ദി​നം): വൈ​കു​ന്നേ​രം 5.30ന് ​ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന (റ​വ. ഫാ. ​ജോ​സ​ഫ് അ​ല​ക്സ്), 7.30ന് ​മ​ല​യാ​ളം കു​ർ​ബാ​ന (ബി​ഷ​പ് മാ​ർ മാ​ത്യു നെ​ല്ലി​ക്കു​ന്നേ​ൽ, റ​വ. ഫാ. ​സി​മ്മി തോ​മ​സ്). (നേ​തൃ​ത്വം: സെ​ന്‍റ് ജോ​ർ​ജ് വാ​ർ​ഡ്).

ജൂ​ലൈ നാ​ല് - അ​മ്മ​മാ​രു​ടെ ദി​നം: രാ​വി​ലെ ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും (മു​ഖ്യ​കാ​ർ​മി​ക​ൻ: റ​വ. ഫാ. ​ഷ​നോ​യ് മ​ണ്ണ​ത്ത​റ). (നേ​തൃ​ത്വം: സെ​ന്‍റ് തെ​രേ​സ ഓ​ഫ് കോ​ൽ​ക്ക​ത്ത വാ​ർ​ഡ്).

തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​വ​സ​മാ​യ ജൂ​ലൈ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​ന് രൂ​പ പ്ര​തി​ഷ്ഠ​യും അ​ടി​മ സ​മ​ർ​പ്പ​ണ​വും ന​ട​ക്കും. 4.30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ റാ​സ​യ്ക്കും ല​ദീ​ഞ്ഞി​നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, റ​വ. ഫാ. ​ആ​ന്‍റ​ണി പു​ല്ലു​കാ​ട്ട് സേ​വ്യ​ർ, വെ​രി റ​വ. ഫാ. ​ജോ​ണി​കു​ട്ടി പു​ലി​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് 6.15ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും 6.45ന് 2027​ലെ പു​തി​യ പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ക്ക​ൽ, 2026ലെ ​ഗ്രാ​ജു​വേ​റ്റു​മാ​രെ ആ​ദ​രി​ക്ക​ൽ, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ​യും ന​ട​ക്കും. രാ​ത്രി ഏ​ഴ് മു​ത​ൽ തി​രു​നാ​ൾ സ്റ്റാ​ളു​ക​ൾ, സം​ഗീ​ത​വി​രു​ന്ന്, ശി​ങ്കാ​രി മേ​ളം, ക​രി​മ​രു​ന്നു പ്ര​യോ​ഗം, റാ​ഫി​ൾ ഡ്രോ ​തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​വും ആ​ഘോ​ഷ​വു​മാ​യ "തി​രു​നാ​ൾ യൂ​ഫോ​റി​യ' ആ​രം​ഭി​ക്കും.

ജൂ​ലൈ ആ​റി​ന് ഇ​ട​വ​ക​യി​ൽ​നി​ന്നു മ​ര​ണ​മ​ട​ഞ്ഞ വി​ശ്വാ​സി​ക​ൾ​ക്കാ​യു​ള്ള സ്മ​ര​ണാ​ദി​ന​മാ​യി ആ​ച​രി​ക്കും. രാ​ത്രി 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ഒ​പ്പീ​സും. തു​ട​ർ​ന്ന് 8.30ന് ​കൊ​ടി​യി​റ​ക്ക​വും ന​ട​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കും.

ബെ​ന്നി & ജി​ഷി ഏ​റ​ത്ത്, ജോ​സ് മാ​ത്യു & ജ​യ ചെ​ന്നാ​ട്ട്, ബ്രാ​ൻ​ഡ​ൺ, ബ്രി​ട്ട​നി & ബ്രി​യാ​ന്ന പെ​രു​മ്പാ​യി​ൽ , ഷി​ജോ & സു​നി​ല മാ​ന​ച്ചേ​രി, റ​യാ​ൻ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​ർ.

ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന നൊ​വേ​ന​ക​ൾ​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും ശേ​ഷം എ​ല്ലാ ദി​വ​സ​വും നേ​ർ​ച്ച വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഭ​ക്തി​യും പ്രാ​ർ​ഥ​ന​യും സ​മൂ​ഹ ഐ​ക്യ​വും നി​റ​ഞ്ഞ തി​രു​നാ​ളി​ൽ തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹ​ങ്ങ​ള്‍ പ്രാ​പി​ക്കാ​ന്‍ എ​ല്ലാ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി വെ​രി റ​വ. ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി​യും ട്ര​സ്റ്റി​മാ​രും അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്‌: സു​നി​ൽ ജോ​സ് (ട്ര​സ്റ്റി) 732-421-7578, ലാ​സ​ർ ജോ​യ് വെ​ള്ളാ​റ (ട്ര​സ്റ്റി) 201-527-8081 (ട്ര​സ്റ്റി), ബി​ജു ച​ക്കു പു​ര​യ്ക്ക​ൽ (ട്ര​സ്റ്റി) 732-762-3622, സെ​ബാ​സ്റ്റ്യ​ൻ തൊ​ട്ട​ത്തി​ൽ (ട്ര​സ്റ്റി) 609-439-9871

തി​രു​നാ​ൾ സം​ഘ​ട​ക​ർ: മ​ത്താ​യി ചെ​ന്നാ​ട്ട്, ജോ​ബി തോ​മ​സ്, സി​സി നി​ര​പ്പേ​ൽ, മ​മ​ത റോ​ണി, നി​ക്ക് സ്റ്റീ​ഫ​ൻ, സ്റ്റെ​ഫി ഒ​ലി​ക്ക​ൽ, ജോ​സ​ഫ് മ​ണി​യ​ൻ​ചി​റ, വി​ല്യം സ്റ്റീ​ഫ​ൻ, തോ​മ​സ് ജോ​ർ​ജ്.

വെ​ബ്: http://www.stthomassyronj.org

NRI

ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ​വും പ​ദ​യാ​ത്ര​യും എ​യ്ൽ​സ്‌​ഫോ​ർ​ഡി​ൽ ജൂ​ലൈ 19ന്

ല​ണ്ട​ൻ: മ​ല​ങ്ക​ര സ​ഭ​യു​ടെ ഐ​ക്യ​ശി​ൽ​പ്പി​യും ന​വോ​ഥാ​ന നാ​യ​ക​നു​മാ​യ ധ​ന്യ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 73-ാം ഓ​ർ​മ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ വി​ശു​ദ്ധ കു​ർ​ബാ​ന​യും പ​ദ​യാ​ത്ര​യും ജൂ​ലൈ 19ന് ​എ​യ്ൽ​സ്‌​ഫോ​ർ​ഡി​ലെ എ​യ്ൽ​സ്‌​ഫോ​ർ​ഡ് പ്രാ​യ​റി​യി​ൽ ന​ട​ക്കും.

യു​കെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ല​ണ്ട​ൻ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ - യൂ​റോ​പ്പ് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

റ​വ. ഡോ. ​ചെ​റി​യാ​ൻ കോ​ട്ട​യി​ൽ, റ​വ. ഫാ. ​ജോ​ൺ​സ​ൺ പേ​ഴും​കൂ​ട്ട​ത്തി​ൽ ഒ​ഐ​സി, റ​വ. ഫാ. ​ജോ​ർ​ജ് വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഉ​ച്ച​യ്ക്ക് 12.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എം​സി​വൈ​എം ല​ണ്ട​ൻ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര​യും ന​ട​ക്കും.

റ​വ. ഫാ. ​ജോ​ൺ​സ​ൺ പേ​ഴും​കൂ​ട്ട​ത്തി​ൽ ഒഐസി, റ​വ. ഫാ. ​ജോ​ർ​ജ് വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗം പ​രി​പാ​ടി​യു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. ബി​നോ​ജ് ജോ​ൺ പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യും റീ​നോ ജേ​ക്ക​ബ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ ഒന്ന് മു​ത​ൽ 15 വ​രെ എംസിവൈഎം അം​ഗ​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തേ കാ​ല​യ​ള​വി​ൽ വ​നി​താ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സേ​ന ഓ​ൺ​ലൈ​ൻ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യും സം​ഘ​ടി​പ്പി​ക്കും.

ല​ണ്ട​ൻ റീ​ജി​യ​ണിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​സ്റ്റ് ല​ണ്ട​ൻ, ഈ​സ്റ്റ് ല​ണ്ട​ൻ, ലൂ​ട്ട​ൺ, ക്രോ​യ്ഡ​ൺ, അ​ഷ്ഫോ​ർ​ഡ്, സൗ​ത്താം​പ്ട​ൺ, ഇ​പ്സ്വി​ച്ച്, കേം​ബ്രി​ഡ്ജ്, വ​ർ​ത്തിം​ഗ് എ​ന്നീ മി​ഷ​നു​ക​ൾ പ​രി​പാ​ടി​ക​ളു​ടെ വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

എ​യ്ൽ​സ്‌​ഫോ​ർ​ഡി​ലെ ഈ ​സം​ഗ​മം വി​ശ്വാ​സ​ത്തി​ന്‍റെ​യും സ​ഭൈ​ക്യ​ത്തി​ന്‍റെ​യും ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ സാ​ക്ഷ്യ​മാ​യി മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. യു​കെ​യി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും കു​ടും​ബ​സ​മേ​തം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ഓ​ർ​മപ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള​യ്ക്ക് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്‌​തി; മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ൺ ചാ​മ്പ്യ​ന്മാ​ർ

ബ​ർ​മിം​ഗ്ഹാം: സ​ട്ട​ൻ കോ​ൾ​ഡ്ഫീ​ൽ​ഡ് വി​ൻ​ഡ്‌​ലെ ലെ​ഷ​ർ സെ​ന്‍റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള 2026ന് ​ഉ​ജ്വ​ല​മാ​യ പ​രി​സ​മാ​പ്തി.

വി​വി​ധ റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച നൂ​റ് ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ദേ​ശീ​യ കാ​യി​ക​മേ​ള​യി​ൽ 227 പോ​യി​ന്‍റു​ക​ളോ​ടെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ൺ ചാ​മ്പ്യ​ൻ​മാ​രാ​യി.

158 പോ​യി​ന്‍റു​ക​ളോ​ടെ യോ​ർ​ക്ക്ഷ​യ​ർ റീ​ജി​യ​ൺ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 77 പോ​യി​ന്‍റു​ക​ളോ​ടെ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

യു​ക്മ​യു​ടെ നൂ​റ്റി​അ​റു​പ​ത്ത​ഞ്ചി​ലേ​റെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മേ​ള​യി​ൽ 106 പോ​യി​ന്‍റു​ക​ളോ​ടെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ വാ​ർ​വി​ക്ക് ആ​ൻ​ഡ് ല​മിം​ഗ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ൻ അ​സോ​സി​യേ​ഷ​ൻ പ​ദ​വി നി​ല​നി​ർ​ത്തി.

82 പോ​യി​ന്‍റു​ക​ളോ​ടെ ഹ​ൾ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും 39 പോ​യി​ന്‍റു​ക​ളോ​ടെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പോ​ർ​ട്സ്മൌ​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ചെ​സ്റ്റ് ന​മ്പ​റു​ക​ൾ വി​ത​ര​ണം ചെ​യ്ത ശേ​ഷം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത് സം​ഘാ​ട​ക സ​മി​തി​യു​ടെ ആ​സൂ​ത്ര​ണ​വും കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും വോ​ള​ന്‍റീ​യേ​ഴ്‌​സി​ന്‍റെ​യും സ​ഹ​ക​ര​ണ​വും കൊ​ണ്ട് കൂ​ടി​യാ​ണ്.

ബ​ർ​മിം​ഗ്ഹാം സ​ട്ട​ൻ കോ​ൾ​ഡ്ഫീ​ൽ​ഡി​ലെ വി​ൻ​ഡ്‌​ലി ലെ​ഷ​ർ സെ​ന്‍റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റി​നെ തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന യോ​ഗം ആ​രം​ഭി​ച്ചു. യു​ക്മ ദേ​ശീ​യ ബാ​ന​റി​ന് പി​ന്നി​ൽ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളും റീ​ജി​യ​ണ​ൽ ബാ​ന​റു​ക​ളു​ടെ പി​ന്നി​ൽ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും കാ​യി​ക​താ​ര​ങ്ങ​ളും അ​ണി​നി​ര​ന്ന മാ​ർ​ച്ച് പാ​സ്റ്റ് ഏ​റെ വ​ർ​ണാ​ഭ​മാ​യി​രു​ന്നു.

2025 കാ​യി​ക​മേ​ള ചാ​മ്പ്യ​ൻ​മാ​ർ സം​വ​ഹി​ച്ച ദീ​പ​ശി​ഖ നാ​ഷ​ണ​ൽ സ്പോ​ർ​ട്സി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന റെ​യ്മോ​ൾ നി​ധീ​രി, പീ​റ്റ​ർ താ​ണോ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ന് മോ​ടി കൂ​ട്ടു​വാ​ൻ ഫ്ളാ​ഷ് മോ​ബു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള 2026ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ പ​താ​ക ഉ​യ​ർ​ത്തി നി​ർ​വ​ഹി​ച്ചു.

യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പു​തി​യൊ​രു കാ​യി​ക സം​സ്‌​കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​ൻ യു​ക്മ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളെ​യും യു​ക്മ റീ​ജി​യ​ണ​ൽ നേ​തൃ​ത്വ​ങ്ങ​ളെ​യും പ്ര​സി​ഡ​ന്‍റ് ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു.

ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള​ക​ളി​ൽ യു​ക്മ​യു​ടെ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച​ത് വ​മ്പി​ച്ച ജ​ന​പി​ന്തു​ണ​യാ​യി​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും കാ​യി​ക​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ റെ​യ്മോ​ൾ നി​ധീ​രി ന​ന്ദി അ​റി​യി​ച്ചു.

ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ, സ്മി​ത തോ​ട്ടം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്ണി​മോ​ൻ മ​ത്താ​യി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ, മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, ദേ​ശീ​യ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ബി​ജു പീ​റ്റ​ർ, ജോ​സ് വ​ർ​ഗീ​സ്, ജോ​ർ​ജ് തോ​മ​സ്, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, രാ​ജേ​ഷ് രാ​ജ്, ബെ​ന്നി അ​ഗ​സ്റ്റി​ൻ, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, സു​നി​ൽ ജോ​ർ​ജ്, ജി​പ്സ​ൺ തോ​മ​സ്, ജോ​ബി​ൻ ജോ​ർ​ജ്, മു​ൻ ദേ​ശീ​യ ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

NRI

ജ​ർ​മ​നി​യി​ൽ അ​ർ​ദ്ധ​രാ​ത്രി റെ​യി​ൽ​ ഗ​താ​ഗം നി​ശ്ച​ല​മാ​യി; ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ റെ​യി​ൽ ഗ​താ​ഗ​ത​ത്തെ പൂ​ർ​ണ​മാ​യി സ്തം​ഭി​പ്പി​ച്ച വ​ൻ ഐ​ടി പ്ര​തി​സ​ന്ധി. ചൊ​വ്വാ​ഴ്ച രാ​ത്രി ജ​ർ​മ​ൻ നാ​ഷ​ണ​ൽ റെ​യി​ൽ​വേ​യാ​യ ഡോ​യ്‌​ച്ചേ ബാ​നി​ൽ ഉ​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പൂ​ർ​ണമാ​യി നി​ശ്ച​ല​മാ​യി.

രാ​ജ്യ​ത്തെ മു​ഴു​വ​ൻ അ​തി​വേ​ഗ ദീ​ർ​ഘ​ദൂ​രം ട്രെ​യി​നു​ക​ളും (ICE), പ്രാ​ദേ​ശി​ക സ​ർ​വീ​സു​ക​ളും (Regional trains), ന​ഗ​ര​ങ്ങ​ളി​ലെ എ​സ്-​ബാ​ൻ സ​ർ​വീ​സു​ക​ളും ഒ​രേ​സ​മ​യം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തേ​ണ്ടി വ​ന്ന​ത് ക​ന​ത്ത പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

അ​ർ​ദ്ധ​രാ​ത്രി​ക്ക് തൊ​ട്ടു​മു​മ്പ് ഏ​ക​ദേ​ശം 90 മി​നി​റ്റോ​ള​മാ​ണ് രാ​ജ്യം മു​ഴു​വ​ൻ ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ച​ത്.

എ​മ​ർ​ജ​ൻ​സി സി​സ്റ്റം വ​ഴി സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി

ട്രെ​യി​നു​ക​ൾ ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ റേ​ഡി​യോ സം​വി​ധാ​ന​മാ​യ GSM-R ത​ക​രാ​റി​ലാ​യ​താ​ണ് ഈ ​വ​ൻ പ്ര​തി​സ​ദ്ധി​ക്ക് കാ​ര​ണ​മാ​യ​ത്. തു​ട​ർ​ന്ന് ഐ​ടി വി​ദ​ഗ്ദ്ധ​ർ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ രം​ഗ​ത്തി​റ​ങ്ങു​ക​യും അ​ടി​യ​ന്തി​ര ബാ​ക്ക​പ്പ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

90 മി​നി​റ്റ് നീ​ണ്ട ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്കൊ​ടു​വി​ൽ അ​ടി​യ​ന്തി​ര സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​വ​ൻ ത​ക​രാ​റി​ലേ​ക്ക് ന​യി​ച്ച കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ് എ​ന്ന് ഡോ​യ്‌​ച്ചേ ബാ​ൻ പാ​സ​ഞ്ച​ർ വി​ഭാ​ഗം മേ​ധാ​വി എ​വ്‌​ലി​ൻ പാ​ല്ല പ​റ​ഞ്ഞു.

ത​ക​രാ​ർ ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നു​ക​ൾ അ​ടു​ത്തു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി നി​ർ​ത്തി​യി​ടാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഇ​റ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി.

എ​ന്നാ​ൽ ഹാ​നോ​വ​ർ, വു​ൾ​ഫ്സ്ബു​ർ​ഗ് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് അ​ർ​ദ്ധ​രാ​ത്രി​യി​ൽ കു​ടു​ങ്ങി​യ​ത്. ബെ​ർ​ലി​ൻ, മ്യൂ​ണി​ക്ക് ന​ഗ​ര​ങ്ങ​ളി​ലെ എ​സ്-​ബാ​ൻ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യി നി​ർ​ത്തി​വ​ച്ചു.

ഗെ​ൽ​സ​ൻ​കി​ർ​ഹ​നി​ൽ ന​ട​ന്ന പ്ര​ശ​സ്ത ഗാ​യി​ക ഹെ​ല​ൻ ഫി​ഷ​റി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രും വ​ട​ക്ക​ൻ ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ "കീ​ൽ ഫെ​സ്റ്റി​വ​ൽ' കാ​ണാ​ൻ എ​ത്തി​യ​വ​രു​മാ​ണ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​തു​മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യ​ത്. ഇ​വി​ടെ പോ​ലീ​സും റെ​യി​ൽ​വേ അ​ധി​കൃ​ത​രും ചേ​ർ​ന്ന് ക​ന​ത്ത തി​ര​ക്ക് നി​യ​ന്ത്രി​ച്ചു.

റേ​ഡി​യോ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്റ്റ​ത്തി​ലെ ചി​ല ഘ​ട​ക​ങ്ങ​ൾ മാ​റ്റി​യ​തു​മാ​യി (Components change) ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​മാ​കാം ത​ക​രാ​റി​ന് കാ​ര​ണ​മെ​ന്ന് സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും സൂ​ച​ന​യു​ണ്ടെ​ങ്കി​ലും ഡ​ച്ചെ ബാ​ൻ ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ട്രെ​യി​നു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. അ​തി​നാ​ൽ ഇ​ന്നും രാ​ജ്യ​ത്തു​ട​നീ​ളം ട്രെ​യി​നു​ക​ൾ വ​ൻ​തോ​തി​ൽ വൈ​കാ​നും ചി​ല സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പാ​യി മൊ​ബൈ​ൽ ആ​പ്പു​ക​ൾ വ​ഴി ട്രെ​യി​ൻ സ​മ​യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ജ​ർ​മ​നി​യി​ലെ യാ​ത്ര​ക്കാ​രോ​ട് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

NRI

മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണം: ആ​ര്‍.​എ​സ്. അ​ബ്‌ദുൾ ജ​ലീ​ല്‍

ദോ​ഹ: മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ഉ​പ​യോ​ഗം കു​ടും​ബ​ങ്ങ​ളെ​യും സ​മൂ​ഹ​ത്തെ​യും രാ​ഷ്ട്ര​ങ്ങ​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, മാ​ന​സി​ക, ധാ​ര്‍​മി​ക വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും അ​തി​നെ​തി​രേ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണ​മെ​ന്നും ഖ​ത്ത​റി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ര്‍. എ​സ്. അ​ബ്‌ദുൾ ജ​ലീ​ല്‍.

ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യാ​പ്ല​സും മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ഇ​ന്ന് ഏ​താ​നും വ്യ​ക്തി​ക​ളു​ടെ പ്ര​ശ്‌​ന​മാ​യി മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യാ​യി അ​ത് വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ ആ​ദ്യ പ്ര​തി​രോ​ധം കു​ടും​ബ​ത്തി​ല്‍ നി​ന്നാ​ണെ​ന്ന് അ​ബ്‌ദുൾ ജ​ലീ​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രി​പാ​ടി​യി​ല്‍ പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍, മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ് ഖ​ത്ത​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ത​ലി​ബ് മ​ട്ട​ന്നൂ​ര്‍, ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ്, ഉ​വൈ​സ് ഉ​സ്മാ​ന്‍, മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, പി.കെ. മു​സ്ത​ഫ, സു​ബൈ​ര്‍ പാ​ണ്ടാ​വ​ത്ത്, സ​വി​ത ദീ​പു, റാ​ഫി പ​ര​ക്കാ​ട്ടി​ല്‍, ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ല​ഹ​രി​മു​ക്ത സ​മൂ​ഹം സൃ​ഷ്ടി​ക്കു​ന്ന​തി​ന് തു​ട​ര്‍​ച്ച​യാ​യ ബോ​ധ​വ​ത്ക​ര​ണം, മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത, യു​വ​ജ​ന ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍, കു​ടും​ബ കൗ​ണ്‍​സി​ലിം​ഗ്, സ​ര്‍​dക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​രോ​ഗ്യ​രം​ഗം, മാ​ധ്യ​മ​ങ്ങ​ള്‍, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ ശ​ക്ത​മാ​യ ഏ​കോ​പ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം, യു​വ​ത​ല​മു​റ​യെ ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്കര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന സം​ഘാ​ട​ക​രു​ടെ പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

NRI

ബേ​സിം​ഗ്സ്റ്റോ​ക്ക് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് മി​ഷ​ന്‍റെ സം​യു​ക്ത തി​രു​നാ​ൾ ശ​നി​യാ​ഴ്ച

ബേ​സിം​ഗ്സ്റ്റോ​ക്ക്: ഇം​ഗ്ല​ണ്ടി​ലെ ബേ​സിം​ഗ്സ്റ്റോ​ക്ക് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സീ​റോ​മ​ല​ബാ​ർ നി​ർ​ദി​ഷ്‌‌​ട മി​ഷ​നി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന മ​ർ​ത്ത് മ​റി​യ​ത്തി​ന്‍റെ​യും ഈ​ശോ​യു​ടെ ശി​ഷ്യ​നും മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ളു​ടെ വി​ശ്വാ​സ​താ​ത​നു​മാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും നി​ർ​ദി​ഷ്‌‌​ട ഇ​ട​വ​ക മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ അ​ഗ​സ്തീ​നോ​സി​ന്‍റെ​യും മ​ർ​ത്ത് അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ശ​നി​യാ​ഴ്ച (ജൂ​ൺ 27) സെ​ന്‍റ് ബീ​ഡ്‌​സ് ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൊ​ടി​യേ​റ്റു​ന്ന​തോ​ടു​കൂ​ടി തി​രു​നാ​ൾ​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് രൂ​പം ആ​ശി​ർ​വ​ദി​ക്ക​ൽ, വാ​ഹ​ന വെ​ഞ്ച​രി​പ്പ് എ​ന്നി​വ​ക്കു​ശേ​ഷം മൂ​ന്നി​ന് റെ​ഡ്ഹി​ൽ സെ​ന്‍റ് ക്ല​യ​ർ മി​ഷ​ൻ വി​കാ​രി റ​വ. ഫാ. ​ജി​മ്മി മ​റ്റ​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

അ​ദ്ദേ​ഹം തി​രു​വ​ച​ന സ​ന്ദേ​ശ​വും ന​ൽ​കു​ന്ന​താ​ണ്. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നേ​ർ​ച്ച വെ​ഞ്ച​രി​പ്പും ന​ട​ത്തും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഉ​ണ്ണി​യ​പ്പം നേ​ർ​ച്ച ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ല​ദീ​ഞ്ഞി​ന് ശേ​ഷം തി​രു​നാ​ൾ കൊ​ടി​ക​ളും സം​വ​ഹി​ച്ച് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് വി​ശ്വാ​സി​ക​ൾ അ​ണി​ചേ​രു​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ബേ​സിം​ഗ്‌​സ്‌​റ്റോ​ക്ക് സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്റെ വി​ശ്വാ​സ സാ​ക്ഷ്യ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പ്ര​തി​ഫ​ല​ന​മാ​യി മാ​റും.

പ്ര​ദ​ക്ഷി​ണം തി​രി​കെ ദൈ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം സ​മാ​പ​ന ആ​ശീ​ർ​വാ​ദം ന​ൽ​കും. നി​ർ​ദി​ഷ്ട മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​ബി​നോ​യ് കു​ര്യ​ൻ കൊ​ടി​യി​റ​ക്കു​ന്ന​തോ​ടു​കൂ​ടി തി​രു​ക്ക​ർ​മ​ങ്ങ​ൾ അ​വ​സാ​നി​ക്കും.

തി​രു​നാ​ൾ ദി​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്കാ​യി സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​നോ​ദം പ​ക​രു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് .

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി മെ​ൻ​സ് ഫോ​റം, വു​മ​ൻ​സ് ഫോ​റം, സ​ൺ​ഡേ സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, പ്ര​തി​നി​ധി​യോ​ഗാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

തി​രു​നാ​ൾ ദി​വ​സം നേ​ർ​ച​ക്കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും അ​ടി​മ​വ​യ്ക്കു​ന്ന​തി​നും വി​ശ്വാ​സി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ​രാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ, അ​ഗ​സ്തീ​നോ​സ്, അ​ൽ​ഫോ​ൻ​സാ​മ്മ എ​ന്നി​വ​രു​ടെ​യും മ​ധ്യ​സ്ഥം തേ​ടി, അ​വ​രു​ടെ വി​ശു​ദ്ധ ജീ​വി​ത​മാ​തൃ​ക പി​ന്തു​ട​ർ​ന്ന് ദൈ​വാ​നു​ഭ​വ​ത്തി​ൽ വ​ള​രു​വാ​നും ജീ​വി​തം ര​ക്ഷാ​ക​ര​മാ​ക്കു​വാ​നും ഈ ​പു​ണ്യാ​ച​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് ദൈ​വ​കൃ​പ​യി​ൽ പൂ​രി​ത​രാ​കു​വാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി നി​ർ​ദി​ഷ്‌‌​ട മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബി​നോ​യ് കു​ര്യ​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ രാ​ജു തോ​മ​സ് അ​മ്പാ​ട്ട്, റോ​ബി​ൻ ജോ​സ​ഫ് മു​ണ്ടു​ചി​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.

തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.

NRI

യു​കെ​യി​ൽ ഐ​എ​സ്എ സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ളി​ൽ വ​ൻ പ​രി​ഷ്‌​കാ​രം; സ്റ്റോ​ക്ക്സ് ആ​ൻ​ഡ് ഷെ​യേ​ഴ്‌​സ് പ​ലി​ശ​യ്ക്ക് 22 ശ​ത​മാ​നം നി​കു​തി

ല​ണ്ട​ൻ: യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വ​ലി​യ നി​കു​തി-​സ​മ്പാ​ദ്യ പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രും എ​ച്ച്എംആ​ർസി​യും.

യു​കെ​യി​ലെ ജ​ന​പ്രി​യ നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ ഐഎ​സ്എ (Individual Savings Account - ISA) നി​യ​മ​ങ്ങ​ളി​ലാ​ണ് ട്ര​ഷ​റി വ​ൻ മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ൽ ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് പു​തി​യ നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ ത​ന്നെ, ആ​ദ്യ​മാ​യി വീ​ട് വാ​ങ്ങാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ പു​തി​യൊ​രു ഐഎ​സ്എ പ​ദ്ധ​തി​യും സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

പു​തി​യ നി​കു​തി നി​യ​മ​ങ്ങ​ൾ 2027 ഏ​പ്രി​ൽ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

സ്റ്റോ​ക്ക്സ് ആ​ൻ​ഡ് ഷെ​യേ​ഴ്‌​സ് ഐ​സ​യി​ലെ പ​ണ​ത്തി​ന് 22 ശതമാനം നി​കു​തി

പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും നി​ർ​ണ്ണാ​യ​ക​മാ​യ​ത് സ്റ്റോ​ക്ക്സ് ആ​ൻ​ഡ് ഷെ​യേ​ഴ്‌​സ് ഐഎ​സ്​എ യു​മാ​യി (Stocks & Shares ISA) ബ​ന്ധ​പ്പെ​ട്ട​താ​ണ്.

ഈ ​അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പ​മാ​യി​ട്ട​ല്ലാ​തെ വെ​റു​തെ പ​ണ​മാ​യി സൂ​ക്ഷി​ക്കു​ന്ന തു​ക​യ്ക്ക് ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് ഇ​നി​മു​ത​ൽ 22 ശ​ത​മാ​നം നി​കു​തി ചു​മ​ത്തും.

നി​ല​വി​ൽ ഐഎ​സ്എ നി​ക്ഷേ​പ​ങ്ങ​ളി​ൽ നി​ന്നു​ള്ള ലാ​ഭ​ത്തി​നും പ​ലി​ശ​യ്ക്കും പൂ​ർ​ണ നി​കു​തി​യി​ള​വ് ഉ​ണ്ടാ​യി​രു​ന്നു. 2027 ഏ​പ്രി​ൽ മു​ത​ലാ​യി​രി​ക്കും ഈ ​പു​തി​യ നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

കാ​ഷ് ഐഎ​സ്എ പ​രി​ധി കു​റ​യും

65 വ​യ​സി​ന് താ​ഴെ​യു​ള്ള വ്യ​ക്തി​ക​ൾ​ക്ക് കാ​ഷ് ഐഎ​സ്​എ അ​ക്കൗ​ണ്ടു​ക​ളി​ൽ ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷം നി​ക്ഷേ​പി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക നി​ല​വി​ലെ പ​രി​ധി​യി​ൽ നി​ന്നും £12,000 ആ​യി കു​റ​യ്ക്കും.

നി​ല​വി​ൽ എ​ല്ലാ​ത്ത​രം ഐഎ​സ്എ ക​ളി​ലു​മാ​യി ആ​കെ £20,000 വ​രെ നി​ക്ഷേ​പി​ക്കാ​നാ​ണ് യു​കെ​യി​ൽ അ​നു​വാ​ദ​മു​ള്ള​ത്. കൂ​ടു​ത​ൽ ആ​ളു​ക​ളെ ഓ​ഹ​രി അ​ധി​ഷ്ഠി​ത നി​ക്ഷേ​പ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​ണ് കാ​ഷ് ഐഎ​സ്എ പ​രി​ധി കു​റ​യ്ക്കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ആ​ദ്യ​മാ​യി വീ​ട് വാ​ങ്ങു​ന്ന​വ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ലാ​ത്ത പു​തി​യ പ​ദ്ധ​തി

യു​കെ​യി​ൽ ആ​ദ്യ​മാ​യി വീ​ട് സ്വ​ന്ത​മാ​ക്കു​ന്ന​വ​രു​ടെ ശ​രാ​ശ​രി പ്രാ​യം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, അ​വ​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ പു​തി​യ ഫ​സ്റ്റ്-​ടൈം ബെ​യ​ർ ഐഎ​സ്​എ പ​ദ്ധ​തി ട്ര​ഷ​റി പ്ര​ഖ്യാ​പി​ച്ചു.

നി​ല​വി​ലെ ലൈ​ഫ് ടൈം ​ഐ​സ (LISA) തു​റ​ക്കാ​ൻ 18 മു​ത​ൽ 39 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ പു​തി​യ പ​ദ്ധ​തി​യി​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ ആ​ർ​ക്കും അ​ക്കൗ​ണ്ട് തു​റ​ക്കാം.

ഈ ​അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ന്ന തു​ക​യ്ക്ക് സ​ർ​ക്കാ​ർ 25 ശ​ത​മാ​നം ബോ​ണ​സ് തു​ക കൂ​ട്ടി​ന​ൽ​കും. എ​ന്നാ​ൽ ഈ ​ബോ​ണ​സ് വ​ർ​ഷം​തോ​റും അ​ക്കൗ​ണ്ടി​ൽ ക്രെ​ഡി​റ്റ് ആ​കി​ല്ല; പ​ക​രം വീ​ട് വാ​ങ്ങു​ന്ന സ​മ​യ​ത്താ​യി​രി​ക്കും തു​ക ല​ഭ്യ​മാ​കു​ക.

പു​തി​യ പ​ദ്ധ​തി പ്ര​കാ​രം വീ​ട് വാ​ങ്ങാ​ന​ല്ലാ​തെ മ​റ്റ് അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം പി​ൻ​വ​ലി​ച്ചാ​ൽ, നി​ല​വി​ലെ ലൈ​ഫ് ടൈം ​ഐ​സ​യെ​പ്പോ​ലെ 25 ശതമാനം ക​ടു​ത്ത പെ​നാ​ൽ​റ്റി ഈ​ടാ​ക്കി​ല്ല എ​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മെ​ന്ന് വി​ദ​ഗ്ധ​ർ

ഈ ​മാ​റ്റ​ങ്ങ​ൾ വ​ഴി കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ണം ബാ​ങ്കു​ക​ളി​ൽ സൂ​ക്ഷി​ക്കാ​തെ വി​പ​ണി​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ തു​ട​ങ്ങു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​ത്യാ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ, യു​കെ​യി​ലെ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രി​ൽ ചി​ല​ർ ഈ ​പു​തി​യ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

നി​ല​വി​ലു​ള്ള ഐ​എ​സ്എ നി​ക്ഷേ​പ സം​വി​ധാ​ന​ങ്ങ​ളെ പു​തി​യ മാ​റ്റ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്നും നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ നി​ക്ഷേ​പ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

എ​ങ്കി​ലും ആ​ദ്യ​മാ​യി വീ​ട് വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പു​തി​യ പ​ദ്ധ​തി ഗു​ണം ചെ​യ്യും.

NRI

ജ​ർ​മ​ൻ റെ​യി​ൽ​വേ സ്തം​ഭ​നം: വി​ല്ല​നാ​യ​ത് പ​ഴ​ഞ്ച​ൻ "2G' സാ​ങ്കേ​തി​ക​വി​ദ്യ

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യെ​യാ​കെ നി​ശ്ച​ല​മാ​ക്കി​യ ഡോ​യ്‌​ച്ചേ ബാ​നി​ന്‍റെ അ​ർ​ദ്ധ​രാ​ത്രി​യി​ലെ വ​ൻ ട്രെ​യി​ൻ സ്തം​ഭ​ന​ത്തി​ന് കാ​ര​ണം കാ​ല​ഹ​ര​ണ​പ്പെ​ട്ട ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​മാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ.

ട്രെ​യി​ൻ ലോ​ക്കോ പൈ​ല​റ്റു​മാ​രും ക​ൺ​ട്രോ​ൾ റൂ​മും ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നും അ​ടി​യ​ന്തി​ര സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​മു​ള്ള ജ​ർ​മ​ൻ റെ​യി​ൽ​വേ​യു​ടെ ഡി​ജി​റ്റ​ൽ റേ​ഡി​യോ സം​വി​ധാ​നം (GSM-R) ഒ​രു "ടൈം ​ബോം​ബ്' പോ​ലെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ്ര​മു​ഖ മാ​ധ്യ​മ​മാ​യ "ബി​ൽ​ഡ്' പു​റ​ത്തു​വി​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ മു​ന്ന​റി​യി​പ്പ് ന​ൽ​കി വി​ദ​ഗ്ധ​ർ

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ഐ​ടി ത​ക​രാ​ർ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മ​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജ​ർമ​ൻ റെ​യി​ൽ​വേ​യി​ലെ കമ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​നം എ​ത്ര​ത്തോ​ളം ദു​ർ​ബ​ല​മാ​ണെ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ ആ​ഭ്യ​ന്ത​ര വി​ദ​ഗ്ധ​ർ സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ ഈ ​സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന ആ​ക്ഷേ​പ​മാ​ണ് ഇ​പ്പോ​ൾ ശ​ക്ത​മാ​കു​ന്ന​ത്.

പ​ഴ​ഞ്ച​ൻ 2G സാ​ങ്കേ​തി​ക​വി​ദ്യ

ആ​ധു​നി​ക യു​ഗ​ത്തി​ലും ജ​ർ​മ്മ​ൻ റെ​യി​ൽ​വേ​യു​ടെ ഈ ​സു​പ്ര​ധാ​ന സു​ര​ക്ഷാ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ശൃം​ഖ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള "2G' (2G Technology) നെ​റ്റ്‌​വ​ർ​ക്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്.

ക​ന​ത്ത ട്രെ​യി​ൻ ഗ​താ​ഗ​ത​മു​ള്ള ജ​ർ​മ​നി പോ​ലു​ള്ള ഒ​രു രാ​ജ്യ​ത്ത് ഈ ​സം​വി​ധാ​നം ഏ​തു​നി​മി​ഷ​വും ത​ക​രാം എ​ന്ന​താ​യി​രു​ന്നു അ​വ​സ്ഥ.

അ​ത്യാ​വ​ശ്യ ആ​ശ​യ​വി​നി​മ​യം അ​സാ​ധ്യ​മാ​യി: ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​തി​നും അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ ബ്രേ​ക്ക് ഇ​ടു​ന്ന​തി​നും സി​ഗ്ന​ൽ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് ഈ ​റേ​ഡി​യോ സം​വി​ധാ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ഇ​ത് പ​ണി​മു​ട​ക്കി​യ​തോ​ടെ ട്രെ​യി​നു​ക​ളു​ടെ സു​ര​ക്ഷ​യെ ക​രു​തി സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യ​ല്ലാ​തെ റെ​യി​ൽ​വേ​യ്ക്ക് മ​റ്റ് വ​ഴി​ക​ളി​ല്ലാ​യി​രു​ന്നു.

5Gയി​ലേ​ക്കു​ള്ള മാ​റ്റം ക​ന​ത്ത ക​ട​മ്പ

നി​ല​വി​ലെ പ​ഴ​ഞ്ച​ൻ സം​വി​ധാ​നം മാ​റ്റി ഏ​റ്റ​വും പു​തി​യ 5G സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് റെ​യി​ൽ​വേ ക​മ്യൂ​ണി​ക്കേ​ഷ​ൻ പൂ​ർ​ണ​മാ​യി മാ​റ്റാ​ൻ ജ​ർ​മ്മ​നി പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത് പെ​ട്ടെ​ന്ന് തീ​ർ​ക്കാ​വു​ന്ന ഒ​ന്ന​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

രാ​ജ്യം മു​ഴു​വ​ൻ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന റെ​യി​ൽ​വേ പാ​ള​ങ്ങ​ളി​ലും ട്രെ​യി​നു​ക​ളി​ലും ഈ ​മാ​റ്റം വ​രു​ത്തു​ക എ​ന്ന​ത് കോ​ടി​ക്ക​ണ​ക്കി​ന് യൂ​റോ ചെല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന ഒ​രു ഭ​ഗീ​ര​ഥ പ്ര​യ​ത്ന​മാ​ണ്.

ഈ ​മാ​റ്റം പൂ​ർ​ത്തി​യാ​കാ​ൻ വ​ർ​ഷ​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നി​രി​ക്കെ, സ​മാ​ന​മാ​യ ത​ക​രാ​റു​ക​ൾ ഭാ​വി​യി​ലും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ താ​ത്കാ​ലി​ക​വും അ​ടി​യ​ന്തി​ര​വു​മാ​യ മ​റ്റ് പോം​വ​ഴി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​ത്താ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് ഡോ​യ്‌​ച്ചേ ബാ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഐ​ടി സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും.

NRI

"ക്രൂ​സിം​ഗ് അ​ലാ​സ്കാ ടുഗ​ത​ർ" സം​ഘ​ടി​പ്പി​ക്കു​ന്നു

ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ക്നാ​നാ​യ ക​ത്തോ​ലി​ക്ക റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ക്രൂ​സിം​ഗ് അ​ലാ​സ്കാ ടുഗ​ത​ർ' (Cruising Alaska Together) എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക കു​ടും​ബ അ​ലാ​സ്ക ക്രൂ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

2027 ജൂ​ൺ 13 മു​ത​ൽ 20 വ​രെ​യാ​ണ് ആ​ന​ന്ദ​ക​ര​മാ​യ ഈ ​സ​മു​ദ്ര​യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത​മാ​യ "സ്റ്റാ​ർ പ്രി​ൻ​സ​സ്' ആ​ഡം​ബ​ര ക​പ്പ​ലി​ൽ ന​ട​ക്കു​ന്ന ഈ ​യാ​ത്ര സി​യാ​റ്റി​ൽ തു​റ​മു​ഖ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് സി​യാ​റ്റി​ലി​ൽ ത​ന്നെ സ​മാ​പി​ക്കും.

കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ക, വി​ശ്വാ​സ​ജീ​വി​തം പ​ങ്കുവ​യ്ക്കു​ക, റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് സ​ന്തോ​ഷ​ക​ര​മാ​യ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്നി​വ​യാ​ണ് യാ​ത്ര​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

യാ​ത്രാ​വേ​ള​ക​ളി​ൽ ദി​വ​സേ​ന​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​നാ​റു​ക​ൾ, വി​വി​ധ​ങ്ങ​ളാ​യ വി​നോ​ദ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നു​മാ​യി പ്ര​ത്യേ​ക പ്രോ​ഗ്രാ​മു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സി​യാ​റ്റി​ൽ, കെ​ച്ചി​ക്ക​ൻ, എ​ൻ​ഡി​ക്കോ​ട്ട് ആം ​ആ​ൻ​ഡ് ഡാ​വ്സ് ഗ്ലേ​ഷ്യ​ർ, ജൂ​നോ, സ്കാ​ഗ്വേ, വി​ക്ടോ​റി​യ (കാ​ന​ഡ) എ​ന്നീ മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​യാ​ത്രാ​പ​ദ്ധ​തി.

അ​ലാ​സ്ക​യു​ടെ അ​തി​മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ഭം​ഗി​യും ഹി​മാ​നി​ക​ളും (Glaciers) നേ​രി​ൽ​ക്ക​ണ്ട് ആ​സ്വ​ദി​ക്കാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​പൂ​ർ​വ അ​വ​സ​ര​മാ​യി​രി​ക്കും ഇ​ത്.

ഗ്രൂ​പ്പ് നി​ര​ക്കു​ക​ൾ താ​ഴെ പ​റ​യു​ന്ന പ്ര​കാ​ര​മാ​ണ്:

ഇ​ന്‍റീ​രി​യ​ർ റൂം: ​ഒ​രാ​ൾ​ക്ക് 1,150 മു​ത​ൽ 1,250 ഡോളർ വ​രെ (ര​ണ്ടു​പേ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന​ത്).

ഓ​ഷ്യ​ൻ വ്യൂ ​റൂം: ഒ​രാ​ൾ​ക്ക് 1,675 ഡോളർ.

ഈ ​നി​ര​ക്കു​ക​ളി​ൽ എ​ല്ലാ പോ​ർ​ട്ട് ഫീ​സു​ക​ളും ടാ​ക്സു​ക​ളും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു. എ​ന്നാ​ൽ ഗ്രാ​റ്റു​വി​റ്റി​യും വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. അ​വ പ്ര​ത്യേ​കം എ​ടു​ക്കേ​ണ്ട​താ​ണ്.

ഡി​സ്കൗ​ണ്ട് നി​ര​ക്കി​ലു​ള്ള സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ താ​ത്പ​ര്യ​മു​ള്ള കു​ടും​ബ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​സ​ർ​വേ​ഷ​നു​ക​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി: മൈ​ക്കി​ൾ (മു​ഖ്യ കോ​ൺ​ടാ​ക്ട് ഏ​ജ​ന്‍റ്): 540 609 8810, ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ: 310 709 5111, ഫാ. ​അ​ബ്ര​ഹാം മു​ത്തോ​ല​ത്ത്: 773 412 6254, ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ: 281 818 6518.

NRI

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സൈ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ ക​മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് ശ്ര​ദ്ധേ​യ​മാ​യി

ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സൈ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ ഔ​ട്ട്റീ​ച്ച് നേ​തൃ​ത്വം കൊ​ടു​ത്ത ചാ​രി​റ്റി സം​രം​ഭ​ത്തി​ൽ മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് ചി​ൽ​ഡ്ര​ൻ​സ് ല​വ് ഫ​ണ്ടി​ന്‍റെ വാ​ർ​ഷി​ക ല​വ് ഫെ​സ്റ്റ് ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി ദേ​വാ​ല​യ അം​ഗ​ങ്ങ​ൾ വോ​ള​ന്‍റീറായി ​സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​ലൂ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി.

ഫ​ണ്ട്‌​റൈ​സിം​ഗ് പ​രി​പാ​ടി ന​ട​ന്ന വേ​ദി​യി​ൽ സ്ഥ​ലം വൃ​ത്തി​യാ​ക്കാ​നും വേ​ദി പു​നഃ​സ്ഥാ​പി​ക്കാ​നും വോ​ള​ന്‍റീ​ർ​സ് സ​ഹാ​യ​ഹ​സ്ത​മാ​യി. സൈ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോക്സ് ദേ​വാ​ല​യ ഔ​ട്ട്റീ​ച്ച് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​റീ​ഷ് വ​ർ​ഗീ​സ് നേ​തൃ​ത്വം കൊ​ടു​ത്ത ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ അ​ജു ത​ര്യ​ൻ, സു​നി​ത വ​ർ​ഗീ​സ്, അ​ലി​സ​ൺ ത​ര്യ​ൻ, വി​ജു ജോ​ൺ, മ​നു ജോ​ർ​ജ്, ജോ​ൺ കു​ര്യ​ൻ, ജി​നേ​ഷ് ത​മ്പി, സ​ഞ്ജ​യ് ഉ​മ്മ​ൻ, ഷേ​ർ​ളി ത​ങ്ക​ച്ച​ൻ, ജോ​ഷ്വ മ​നു, ഐ​യ്‌​ഡ​ൻ ത​മ്പി, ജെ​ന്ന കു​ര്യ​ൻ,എ​ലി​യാ​ന സ​ഞ്ജ​യ്, ബ​ഥ​നി ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് ചി​ൽ​ഡ്ര​ൻ​സ് ല​വ് ഫ​ണ്ട് ഇ​ൻ‌​കോ​ർ​പ്പ​റേ​റ്റ​ഡ് ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധി​ത​യാ​യ ഒ​രു കു​ട്ടി​യു​ടെ ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കാ​യി ഫ​ണ്ട് രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി 1977-ൽ ​സ്ഥാ​പി​ത​മാ​യ ഒ​രു പ്രാ​ദേ​ശി​ക ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​യാ​ണ്.

 

NRI

സ​ഹ​വാ​സ​ത്തി​ലൂ​ടെ​യും ധാ​ര്‍​മി​ക ശി​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് ല​ഹ​രി വി​മു​ക്ത സ​മൂ​ഹം സാ​ധ്യ​മാ​വു​ക: ഡോ. ​അ​ബ്ദു​ൾ നാ​സ​ര്‍ മ​ഹ് ബൂ​ബി

ദോ​ഹ: ല​ഹ​രി വി​പ​ത്ത് മാ​ര​ക​മാ​യി വ​ള​രു​ക​യാ​ണെ​ന്നും ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍​ക്കൊ​പ്പം ന​ല്ല സ​ഹ​വാ​സ​ത്തി​ലൂ​ടെ​യും ധാ​ര്‍​മി​ക ശി​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് ല​ഹ​രി വി​മു​ക്ത സ​മൂ​ഹം സാ​ധ്യ​മാ​വു​ക​യെ​ന്ന് കേ​ര​ള വ​ഖ​ഫ് ബോ​ര്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡോ. ​അ​ബ്ദു​ൾ നാ​സ​ര്‍ മ​ഹ് ബൂ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ്, മൈ​ന്‍​ഡ് ട്യൂ​ണ്‍ എ​ക്കോ​വേ​വ്‌​സ്, ദ ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഗ്രൂ​പ്പ് ച​ര്‍​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി​യി​ല്‍ നി​ന്ന് പ്രാ​യോ​ഗി​ക​മാ​യും ക്രി​യാ​ത്മ​ക​മാ​യും പി​ന്തി​രി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ നാ​വു​കൊ​ണ്ട് കാ​തി​ലേ​ക്കു​ള്ള സം​വേ​ദ​ന കൊ​ണ്ട് മാ​ത്രം സാ​ധ്യ​മാ​യെ​ന്ന് വ​രി​ല്ലെ​ന്നും ഹൃ​ദ​യം​കൊ​ണ്ട് ഹൃ​ദ​യ​ത്തെ അ​റി​യാ​ന്‍ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രെ സ​മൂ​ഹം ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണം. ന​ല്ല കൂ​ട്ടു​കെ​ട്ടു​ക​ളി​ലൂ​ടെ​യും മൂ​ല്യ​ബോ​ധ​ത്തി​ലൂ​ടെ​യും വ്യ​ക്ത​മാ​യ ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മ്പോ​ഴാ​ണ് സാ​മൂ​ഹ്യ മാ​റ്റം സാ​ധ്യ​മാ​വു​ക. ധാ​ര്‍​മി​ക​ത​യും ആ​ചാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളു​മാ​ണ് ഒ​രു സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​ത്.

ല​ഹ​രി​മു​ക്ത​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും വി​വി​ധ സം​ഘ​ട​ന​ക​ള്‍​ക്കും വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മ്മി​പ്പി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

വി​ദ്യാ​ര്‍​ത്ഥി സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ച്ച സ്‌​കോ​ളേ​ഴ്‌​സ് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ മി​ക​ച്ച വാ​യ​ന​ക്കാ​ര​നാ​യ ഇ​ഷാ​ന്‍ ഖാ​ന്‍, കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​മു​ക്ത​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​ഞ്ഞു.

ല​ഹ​രി​യു​ടെ വ​ഴി​യി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ര്‍​ഗാ​ത്മ​ക​മാ​യ വ​ഴി​ക​ളി​ലൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും ഇ​ഷാ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ല​ഹ​രി വെ​ടി​യു​ക, ജോ​ലി നേ​ടു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് ഗ്രീ​ന്‍ ജോ​ബ്‌​സ് മു​ന്നോ​ട്ടു​വയ്​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ് പ​റ​ഞ്ഞു

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്റെ മ​ന​ശാ​സ്ത്ര​പ​ര​മാ​യ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും, പ്രാ​രം​ഭ ഘ​ട്ട​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും "ആ​സ്റ്റ സോ​ള്‍' ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബൂ​ള്‍ സം​സാ​രി​ച്ചു.

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് ഓ​ഫ് ഇ​ന്ത്യ ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ലി​ന്‍​സ​ണും നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ലാ​ജ​ല​ക്ഷ്മി​യും വി​ശ​ദീ​ക​രി​ച്ചു.

പ്ര​വാ​സി ശൃം​ഖ​ല​ക​ള്‍ വ​ഴി ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ങ്ങ​നെ കാ​ര്യ​ക്ഷ​മ​മാ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ ഷൈ​നി ക​ബീ​ര്‍, അ​ബ്ദു​ല്‍ റൗ​ഫ് കൊ​ണ്ടോ​ട്ടി എ​ന്നി​വ​ര്‍ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

താ​ഴെ​ത്ത​ട്ടി​ലു​ള്ള നി​ര​ന്ത​ര​മാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ല​ഹ​രി വി​രു​ദ്ധ സ​മി​തി ഖ​ത്ത​ര്‍ പ്ര​സി​ഡന്‍റ് ജാ​ഫ​ര്‍ ജാ​തി​യേ​രി, മൈ​ന്‍​ഡ് ട്യൂ​ണ്‍ എ​ക്കോ​വേ​വ്‌​സ് ഖ​ത്ത​ര്‍ ചെ​യ​ര്‍​മാ​ന്‍ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍ എ​ന്നി​വ​ര്‍ ഊ​ന്നി​പ്പ​റ​ഞ്ഞു.

മൈ​ന്‍​ഡ് ട്യൂ​ണ്‍ എ​ക്കോ​വേ​വ്‌​സ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ള്ള പൊ​യി​ല്‍, ജാ​ഫ​ര്‍ മു​റി​ച്ചാ​ണ്ടി, കൂ​ടാ​തെ ഷാം ​ദോ​ഹ, സ​വി​ത ദീ​പു, നി​ഷാ​ദ്, സു​ബൈ​ര്‍ പാ​ണ്ട​വ​ത്ത് എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യും ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

മീ​ഡി​യ പ്ല​സ് സി.​ഇ.​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ച​ട​ങ്ങി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു. ദ ​വേ കോ​ര്‍​പ്പ​റേ​റ്റ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍ ന​ന്ദി പ​റ​ഞ്ഞു.

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ന് പു​തി​യ നേ​തൃ​ത്വം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റി​നി​ന്‍റെ 2026-2028 ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 43 അം​ഗ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നാ​ണ് ഏ​ഴ് അം​ഗ സെ​ക്ര​ട്ട​റി​യേ​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ചേ​ർ​ന്ന ആ​ദ്യ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ നി​സാ​ർ കൊ​ല്ലം പ്ര​സി​ഡ​ന്‍റാ​യും ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ബി​നു കു​ണ്ട​റ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജ് കൃ​ഷ്ണ​ൻ (വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റ്), അ​നൂ​ബ് ത​ങ്ക​ച്ച​ൻ (ഓ​ർ​ഗ​നൈ​സിംഗ് സെ​ക്ര​ട്ട​റി), വി.എം. പ്ര​മോ​ദ് (സെ​ക്ര​ട്ട​റി), സി​ദ്ദി​ഖ്ഷാ​ൻ (അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ്‌ മ​റ്റം​ഗ​ങ്ങ​ള്‍.

ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​മെ​ന്നും അ​ടു​ത്ത ര​ണ്ടു വ​ർ​ഷം കൂ​ടു​ത​ൽ ജ​ന​കീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി സം​ഘ​ട​ന​യെ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു ന​യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ല​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റും അ​റി​യി​ച്ചു.

ബ​ഹ്‌​റി​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ൾ കെ​പി​എയു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ഇ​രു​വ​രും അ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബ​ഹ്‌​റി​നി​ലെ പൊ​തു സ​മൂ​ഹം ന​ൽ​കി​യ പി​ന്തു​ണയ്​ക്കു ന​ന്ദി അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം തു​ട​ർ​ന്നും സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു.

കെസിഎ ​പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്ത സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തി​നെ പ്ര​ഖാ​പി​ച്ച​ത്. അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

കെപിഎ ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബി​ജു മ​ല​യി​ൽ, ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. നി​യു​ക്ത ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ​യു​ടെ ന​ന്ദി​പ്ര​സം​ഗ​ത്തോ​ടെ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

NRI

വി​യ​ന്ന​യി​ല്‍ ബ​ഹു​സ്വ​ര​ത​യു​ടെ സം​ഗ​മം: വ​ര്‍​ണാ​ഭ​മാ​യി പ്രോ​സി എ​ക്‌​സോ​ട്ടി​ക് ഫെ​സ്റ്റി​വ​ല്‍

വി​യ​ന്ന: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ലാ-​സം​സ്‌​കാ​ര​ങ്ങ​ളു​ടെ അ​പൂ​ര്‍​വ നി​മി​ഷ​ങ്ങ​ള്‍​ക്ക് വേ​ദി​യാ​യി 26-ാമ​ത് പ്രോ​സി എ​ക്‌​സോ​ട്ടി​ക് ഫെ​സ്റ്റി​വ​ല്‍ വി​യ​ന്ന​യി​ല്‍ സ​മാ​പി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ല്‍ 10,000-ത്തി​ല​ധി​കം സ​ന്ദ​ര്‍​ശ​ക​രും 300-ല​ധി​കം ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ത്തു.

വി​യ​ന്ന​യി​ലെ കാ​ന്‍​ഡ​ല്‍​ഗാ​സെ 46-ല്‍ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രോ​സി എ​ക്‌​സോ​ട്ടി​ക് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ മു​ന്നി​ലു​ള്ള നി​ര​ത്തു​ക​ളി​ല്‍ ന​ട​ന്ന സം​ഗ​മം ബ​ഹു​സ്വ​ര​ത​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ആ​വി​ഴ്കാ​ര​മാ​യി മാ​റി.

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ശം​ഭു എ​സ്. കു​മ​ര​ന്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ച​ട​ങ്ങി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ പ്രോ​സി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ഉ​ഗാ​ണ്ട​യി​ല്‍ നി​ന്നു​ള്ള മെ​ന്‍റ​റും ക്രി​മി​നോ​ള​ജി​സ്റ്റു​മാ​യ മാ​ര്‍​ഗ​ര​റ്റ് അ​കു​ല്ലോ​യ്ക്ക് അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു.

 

NRI

ക​ന​ത്ത ഇ​ടി​മി​ന്ന​ലും കൊ​ടു​ങ്കാ​റ്റും; ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ "സൗ​ത്ത് സൈ​ഡ്' മ്യൂ​സി​ക് ഫെ​സ്റ്റി​വ​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

 

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബാ​ഡ​ൻ-​വ്യൂ​ർ​ട്ടെം​ബെ​ർ​ഗ് സം​സ്ഥാ​ന​ത്തി​ലെ നൊ​യ്ഹാ​സ​ൻ ഒ​ബ് എ​ക്കി​ൽ ന​ട​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ "സൗ​ത്ത് സൈ​ഡ്' മ്യൂ​സി​ക് ഫെ​സ്റ്റി​വ​ൽ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് താ​ത്കാലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

രാ​ജ്യ​ത്ത് തു​ട​രു​ന്ന ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് പി​ന്നാ​ലെ ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലും നാ​ശം വി​ത​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ആ​രം​ഭി​ച്ച ഈ ​മെ​ഗാ സം​ഗീ​തോ​ത്സ​വം സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സം​ഘാ​ട​ക​ർ​ക്ക് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ക്കേ​ണ്ടി വ​ന്ന​ത്.

ലൈ​വ് ഷോ​യ്ക്കി​ടെ അ​ടി​യ​ന്തി​ര സൈ​റ​ണു​ക​ൾ; പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച പ​രി​പാ​ടി​ക​ൾ

വേ​ദി​യി​ൽ ലൈ​വ് പ്ര​ക​ട​ന​ങ്ങ​ൾ ത​ത്സ​മ​യം ന​ട​ന്നു കൊ​ണ്ടി​രി​ക്കെ​യാ​ണ് ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴ വ​ർ​ഷ​വും കൊ​ടു​ങ്കാ​റ്റു​മു​ണ്ടാ​കു​മെ​ന്ന ഔ​ദ്യോ​ഗി​ക കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് എ​ത്തി​യ​ത്. ഇ​തോ​ടെ ഫെ​സ്റ്റി​വ​ൽ ഗ്രൗ​ണ്ടി​ൽ അ​ടി​യ​ന്തി​ര സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി.

പ്ര​ശ​സ്ത ബാ​ൻ​ഡാ​യ "എ ​ഡേ ടു ​റി​മം​ബ​ർ' ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ രാ​ത്രി ഏഴോ​ടെ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. കാ​ലാ​വ​സ്ഥ ഒ​ന്നു ശാ​ന്ത​മാ​യ​തി​നെ തു​ട​ർ​ന്ന് രാ​ത്രി 10ന് പ​രി​പാ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു​വെ​ങ്കി​ലും മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന മി​ക്ക പ്ര​ക​ട​ന​ങ്ങ​ളും പൂ​ർണ​മാ​യി റ​ദ്ദാ​ക്കി​യ​ത് ആ​രാ​ധ​ക​രെ ഏ​റെ നി​രാ​ശ​രാ​ക്കി.

കാ​റു​ക​ൾ അ​ഭ​യ​കേ​ന്ദ്ര​മാ​ക്കി അ​റു​പ​തി​നാ​യി​ര​ത്തോ​ളം കാ​ണി​ക​ൾ

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ഫെ​സ്റ്റി​വ​ൽ ഗ്രൗ​ണ്ടി​ൽ ത​ടി​ച്ചു​കൂ​ടി​യ അ​റു​പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന കാ​ണി​ക​ളോ​ട് ഉ​ട​ന​ടി സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ സം​ഘാ​ട​ക​രും കോ​ൺ​സ്റ്റ​ൻ​സ് (Constance) പോ​ലീ​സും ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളേ​ക്കാ​ൾ സു​ര​ക്ഷി​തം കാ​റു​ക​ളാ​ണെ​ന്ന​തി​നാ​ലാ​ണ് ഈ ​അ​ടി​യ​ന്തി​ര നീ​ക്കം ന​ട​ത്തി​യ​ത്.

വാ​ഹ​ന​മി​ല്ലാ​ത്ത സു​ഹൃ​ത്തു​ക്ക​ളെ​യും മ​റ്റ് സ​ന്ദ​ർ​ശ​ക​രെ​യും കാ​റു​ക​ളു​ള്ള​വ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്നും, ത​ങ്ങ​ളു​ടെ വ​ണ്ടി​ക​ളി​ൽ ഒ​ഴി​ഞ്ഞ സീ​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ "വാ​ണിം​ഗ് ലൈ​റ്റു​ക​ൾ' (Hazard Lights) തെ​ളി​യി​ച്ച് അ​ത് മ​റ്റു​ള്ള​വ​ർ​ക്ക് മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്നും സം​ഘാ​ട​ക​ർ മാ​തൃ​കാ​പ​ര​മാ​യ അ​ഭ്യ​ർ​ഥ​ന​യും ന​ട​ത്തി​യി​രു​ന്നു.

ക​ടു​ത്ത ചൂ​ടി​ന് പി​ന്നാ​ലെ വി​ല്ല​നാ​യി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​ർ​മ​നി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട 35 ഡി​ഗ്രി​ക്ക് മു​ക​ളി​ലു​ള്ള ക​ടു​ത്ത ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സൗ​ജ​ന്യ കു​ടി​വെ​ള്ള​വും ത​ണ​ലു​ക​ളും ഒ​രു​ക്കി ഫെ​സ്റ്റി​വ​ൽ മൂ​ഡ് ആ​സ്വ​ദി​ച്ചി​രു​ന്ന സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​യ ഈ ​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ​ലി​യ തി​രി​ച്ച​ടി​യാ​യി.

നി​ല​വി​ൽ കാ​ലാ​വ​സ്ഥ ശാ​ന്ത​മാ​യ​തോ​ടെ ഫെ​സ്റ്റി​വ​ൽ പു​ന​രാ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ഈ ​സം​ഗീ​തോ​ത്സ​വം ഞാ​യ​റാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

NRI

ജോ​ർ​ജ് വാ​ഷിം​ഗ്ട​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡി​സ്റ്റിം​ഗ്വി​ഷ്ഡ് സ്കോ​ള​ർ ബ​ഹു​മ​തി നേ​ടി ജോ​ൺ ജോ​ർ​ജ് പാ​റേ​ൽ

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി ജോ​ർ​ജ് വാ​ഷിംഗ്ട​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർഥി​യാ​യ ജോ​ൺ ജോ​ർ​ജ് പാ​റേ​ൽ.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2026-ലെ ​മു​ഴു​വ​ൻ ബി​രു​ദ​ധാ​രി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ക്കാ​ദ​മി​ക് ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​യ “ഡി​സ്റ്റിം​ഗ്വി​ഷ്ഡ് സ്കോ​ള​ർ” പ​ദ​വി ജോ​ൺ ജോ​ർ​ജ് പാ​റേ​ൽ നേ​ടി.

ഈ ​ബ​ഹു​മ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ർ​ഷി​ക ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ മു​ഴു​വ​ൻ ബി​രു​ദ​ധാ​രി​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സം​ഗി​ക്കാ​നു​ള്ള അ​വ​സ​ര​വും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു.

 

NRI

പു​സ്ത​ക​ങ്ങ​ളും വാ​യ​ന​യു​മി​ല്ലാ​ത്ത ലോ​കം വി​ര​സ​മാ​കും: ഇ​ശാ​ന്‍ ഖാ​ന്‍

ദോ​ഹ: പു​സ്ത​ക​ങ്ങ​ളും ക​ഥ​ക​ളും ക​വി​ത​ക​ളും മ​ഹാ​ന്മാ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ചി​ന്ത​ക​ളും ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ലോ​ക​ത്തെ സ​ക്രി​യ​മാ​ക്കു​ന്ന​തെ​ന്നും പു​സ്ത​ക​ങ്ങ​ളും വാ​യ​ന​യു​മി​ല്ലാ​ത്ത ലോ​കം വ​ള​രെ വി​ര​സ​മാ​കു​മെ​ന്നും ഖ​ത്ത​റി​ല്‍ പു​സ്ത​ക വാ​യ​ന​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​ദ്യാ​ര്‍​ഥി ഇ​ശാ​ന്‍ ഖാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദേ​ശീ​യ വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്‌​ള​സ് സം​ഘ​ടി​പ്പി​ച്ച വാ​യ​നാ​ദി​ന പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​എ​ന്‍. പ​ണി​ക്ക​രു​ടെ വാ​യി​ച്ചു വ​ള​രു​ക , ചി​ന്തി​ച്ച് വി​വേ​കം നേ​ടു​ക എ​ന്ന മു​ദ്രാ​വാ​ക്യം എ​ന്നും പ്ര​സ​ക്ത​മാ​ണെ​ന്നും പു​സ്ത​ക​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ല്‍ ജീ​വി​തം കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ത്യ​വും കു​റ​ച്ചു​സ​മ​യ​മെ​ങ്കി​ലും വാ​യ​ന​ക്കാ​യി മാ​റ്റി​വയ്ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും പ്ര​തി​ജ്ഞ​യു​മാ​ണ് വാ​യ​ന​ദി​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​ത്. ഖ​ത്ത​റി​ലെ സ്‌​കോ​ളേ​ര്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ ആ​റാം ത​രം വി​ദ്യാ​ര്‍​ഥി​യാ​യാ​യ ഇ​ശാ​ന്‍ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ആ​യി​ര​ത്തി മു​ന്നോ​റോ​ളം പു​സ്ത​ക​ങ്ങ​ള്‍ ഇ​തി​ന​കം വാ​യി​ച്ചി​ട്ടു​ണ്ട്.

പ്രാ​പ​ഞ്ചി​ക സം​വി​ധാ​ന​ങ്ങ​ളേ​യും വി​ശാ​ല​മാ​യ ലോ​ക​ത്തേ​യും പ​ഠി​ച്ചു​കൊ​ണ്ടും വാ​യി​ച്ചു​കൊ​ണ്ടും സ്ര​ഷ്ടാ​വി​നെ ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യാ​ണ് ഖു​ര്‍​ആ​ന്‍ അ​വ​ത​ര​ണം ആ​രം​ഭി​ച്ച​തെ​ന്ന് എ​ഫ്സിസി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബു​റ​ഹ് മാ​ന്‍ കി​ഴി​ശേരി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​റി​വാ​ണ് മ​നു​ഷ്യ​നെ നേ​താ​വാ​ക്കു​ന്ന​തെ​ന്നും അ​റി​വും വാ​യ​ന​യും മ​നു​ഷ്യ​നെ ഉ​ന്ന​ത​നാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റി​വി​നേ​ക്കാ​ള്‍ പ്ര​ധാ​നം ചി​ന്ത​ക്കു​ണ്ടെ​ന്നും ചി​ന്ത​യും ജ്ഞാ​ന​വും ഉ​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ പ​ര​ന്ന വാ​യ​ന ശീ​ല​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​വ​യി​ത്രി​യും ഗാ​യി​ക​യു​മാ​യ ഷെ​റി​ന്‍ പൊ​യ് ലി, ​വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ഉ​വൈ​സ് ഉ​സ് മാ​ന്‍, സു​ബൈ​ര്‍ പാ​ണ്ഡ​വ​ത്ത് ശാം ​ദോ​ഹ, ഷം​സീ​ര്‍, ഇ​ഖ്ബാ​ല്‍ വ​യ​നാ​ട്, ജാ​സ്മി​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മീ​ഡി​യ പ്‌​ള​സ് സി​ഇ​ഒയും ​ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

NRI

ജി7 ​ഉ​ച്ച​കോ​ടി​ക്ക് സ​മാ​പ​നം; ചൈ​നീ​സ് അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ മോ​ദി​ക്കും ഇ​ന്ത്യ​ക്കും ട്രം​പി​ന്‍റെ ര​ക്ഷാ​ക​വ​ചം

എ​വി​യാ​ൻ-​ലെ-​ബെ​യ്ൻ​സ് (ഫ്രാ​ൻ​സ്): ഫ്രാ​ൻ​സി​ൽ ന​ട​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി7 ​ഉ​ച്ച​കോ​ടി​ക്ക് പ്രൗ​ഢോ​ജ്വ​ല​മാ​യ സ​മാ​പ​നം.

ഉ​ച്ച​കോ​ടി​യു​ടെ മൂ​ന്നാം ദി​വ​സം ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സു​ര​ക്ഷ​യു​മാ​ണ് ലോ​ക​നേ​താ​ക്ക​ൾ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്ത​ത്.

ഓ​പ്പ​ൺ എ​ഐ മേ​ധാ​വി സാം ​ആ​ൾ​ട്ട്മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള ടെ​ക് ഭീ​മ​ന്മാ​രും ഈ ​നി​ർ​ണാ​യ​ക യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യും ചൈ​ന​യ്ക്ക് മേ​ൽ ജി7 ​രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് ഉ​ച്ച​കോ​ടി​യു​ടെ അ​വ​സാ​ന ദി​ന​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വാ​ർ​ത്ത​ക​ളാ​യി ഇ​ടം​പി​ടി​ച്ച​ത്.

  1. "മോ​ദി​യെ ആ​ര് ആ​ക്ര​മി​ച്ചാ​ലും അ​മേ​രി​ക്ക കൂ​ടെ​യു​ണ്ടാ​കും'; ട്രം​പി​ന്‍റെ വ​മ്പ​ൻ പ്ര​ഖ്യാ​പ​നം
    ജി7 ​ഉ​ച്ച​കോ​ടി​യു​ടെ അ​നു​ബ​ന്ധ വേ​ദി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച വ​ള​രെ മി​ക​ച്ച​താ​യി​രു​ന്നു എ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​രോ​ധ പി​ന്തു​ണ: ഭാ​വി​യി​ൽ ഇ​ന്ത്യ​യ്ക്ക് നേ​രെ ഏ​തെ​ങ്കി​ലും രാ​ജ്യം (പ്ര​ത്യേ​കി​ച്ച് ചൈ​ന) ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്കാ​ൻ അ​മേ​രി​ക്ക മു​ന്നി​ലു​ണ്ടാ​കു​മെ​ന്ന് ട്രം​പ് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ആ ​മ​നു​ഷ്യ​നെ (മോ​ദി​യെ) ആ​രെ​ങ്കി​ലും ആ​ക്ര​മി​ച്ചാ​ൽ ഞ​ങ്ങ​ൾ അ​വി​ടെ​യെ​ത്തും. എ​ന്നാ​ൽ അ​വി​ടെ പു​തി​യൊ​രു നേ​താ​വാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ എ​നി​ക്ക് ഉ​റ​പ്പി​ല്ല എ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്.

വ്യാ​പാ​ര ക​രാ​റു​ക​ൾ: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും പു​തി​യ വ്യാ​പാ​ര ക​രാ​റു​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും മോ​ദി അ​തീ​വ സ​മ​ർ​ത്ഥ​നാ​യ ഒ​രു ച​ർ​ച്ച​ക്കാ​ര​നാ​ണെ​ന്നും ട്രം​പ് വി​ശേ​ഷി​പ്പി​ച്ചു.

താ​ൻ ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2. ചൈ​ന​യെ പൂ​ട്ടാ​ൻ പു​തി​യ "60 ശതമാനം നി​യ​മം'

മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്കും അ​പൂ​ർ​വ ധാ​തു​ക്ക​ൾ​ക്കു​മാ​യി (Critical Raw Materials) ചൈ​ന​യെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ ജി7 ​രാ​ജ്യ​ങ്ങ​ൾ ച​രി​ത്ര​പ​ര​മാ​യ ക​രാ​റി​ലെ​ത്തി.

പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം, ചൈ​ന​യി​ൽ നി​ന്നു​ള്ള ഇ​ത്ത​രം ധാ​തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി 60 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. 2030-ഓ​ടെ ഇ​ത് 50 ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജി7 ​പ​ങ്കാ​ളി രാ​ജ്യ​മാ​യ ഓ​സ്‌​ട്രേ​ലി​യ​യും ഈ ​നീ​ക്ക​ത്തെ ശ​ക്ത​മാ​യി പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക മേ​ധാ​വി​ത്വം കാ​ണി​ച്ച് മ​റ്റ് രാ​ജ്യ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ചൈ​ന​യു​ടെ ത​ന്ത്ര​ങ്ങ​ൾ​ക്ക് ഇ​തൊ​രു ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.

3. കാ​ന​ഡ​യും ഇ​ന്ത്യ​യും ഭാ​യ് ഭാ​യ്; മോ​ദി​ക്ക് ക്ഷ​ണം

കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി​യും ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ളോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മു​ൻ​പു​ണ്ടാ​യി​രു​ന്ന ന​യ​ത​ന്ത്ര അ​സ്വാ​ര​സ്യ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും അ​വ​സാ​നി​ച്ചു.

ഈ ​വ​ർ​ഷം അ​വ​സാ​നം ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മോ​ദി​യെ മാ​ർ​ക്ക് കാ​ർ​ണി കാ​ന​ഡ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ്ര​തി​രോ​ധ-​സു​ര​ക്ഷാ വി​വ​ര​ങ്ങ​ൾ പ​ര​സ്പ​രം കൈ​മാ​റു​ന്ന​തി​നു​ള്ള ക​രാ​റു​ക​ളി​ലും ഊ​ർ​ജ്ജ പ​ങ്കാ​ളി​ത്ത​ത്തി​ലും ഒ​പ്പു​വയ്​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് മോ​ദി​യും കാ​ർ​ണി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

4. "ഞാ​നാ​ണ് ബോ​സ്' എ​ന്ന് ട്രം​പ്; ഉ​ക്രെ​യ്ന് പു​തി​യ ക​രു​ത്ത്

ഉ​ച്ച​കോ​ടി​യു​ടെ അ​വ​സാ​ന ദി​വ​സം രാ​വി​ല​ത്തെ സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ജി7 ​നേ​താ​ക്ക​ളോ​ട് "ഞാ​നാ​ണ് ബോ​സ്" എ​ന്ന് ട്രം​പ് ത​മാ​ശ​യാ​യി പ​റ​ഞ്ഞ​ത് കൗ​തു​ക​മു​ണ​ർ​ത്തി.

മു​ൻ​പ​ത്തെ ഉ​ച്ച​കോ​ടി​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ട്രം​പ് ഇ​ത്ത​വ​ണ മൂ​ന്ന് ദി​വ​സ​വും പൂ​ർ​ണ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും റ​ഷ്യ​ക്കെ​തി​രേ ക​ടു​ത്ത എ​ണ്ണ-​ഗ്യാ​സ് ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തു.

ഇ​തി​നെ റ​ഷ്യ​ക്കെ​തി​രേയു​ള്ള പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ വ​ലി​യ വി​ജ​യ​മാ​യാ​ണ് ജ​ർ​മ്മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് വി​ശേ​ഷി​പ്പി​ച്ച​ത്.

ജി7 ​ഉ​ച്ച​കോ​ടി​യു​ടെ ഔ​ദ്യോ​ഗി​ക സ​മാ​പ​ന​ത്തി​ന് ശേ​ഷ​വും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണം സ്വീ​ക​രി​ച്ച് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വേ​ഴ്സാ​യ് കൊ​ട്ടാ​ര​ത്തി​ലെ വി​രു​ന്നി​ലും പ​ങ്കെ​ടു​ത്ത ശേ​ഷ​മേ ട്രം​പ് അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങു​ക​യു​ള്ളൂ.

NRI

ലോ​ക​ത്തെ ഏ​റ്റ​വും സ​മാ​ധാ​ന​പ​ര​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​യ​ർ​ല​ൻ​ഡ് അ​ഞ്ചാ​മ​ത്

ഡ​ബ്ലി​ൻ: ലോ​ക​ത്തെ ഏ​റ്റ​വും സ​മാ​ധാ​ന​പ​ര​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​യ​ർ​ല​ൻ​ഡ് അ​ഞ്ചാം സ്ഥാ​ന​ത്ത്. 2026 ജൂ​ണി​ൽ പു​റ​ത്തി​റ​ങ്ങി​യ ഗ്ലോ​ബ​ൽ പീ​സ് ഇ​ൻ​ഡ​ക്സ് പ്ര​കാ​ര​മാ​ണ് ലോ​ക​ത്തെ സ​മാ​ധാ​ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

സാ​മൂ​ഹി​ക സു​ര​ക്ഷ, നി​ല​വി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ, സൈ​നി​ക​വ​ത്ക​ര​ണം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ഐ​സ്‌​ലാ​ൻ​ഡ്, ന്യൂ​സി​ല​ൻ​ഡ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ.

സ്ലോ​വേ​നി​യ​യ്ക്കാ​ണ്‌ നാ​ലാം സ്ഥാ​നം. ഓ​സ്ട്രി​യ, പോ​ർ​ച്ചു​ഗ​ൽ, സിം​ഗ​പ്പു​ർ, ഫി​ൻ​ലാ​ൻ​ഡ്, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​റ് മു​ത​ൽ 10 വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.

നി​ല​വി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ധാ​ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​മേ​രി​ക്ക 134-ാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ​യും പി​ന്നി​ലാ​ണ് പ​ട്ടി​ക​യി​ൽ അ​മേ​രി​ക്ക​യു​ടെ സ്ഥാ​നം. 163 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 127-ാം സ്ഥാ​ന​ത്താ​ണ്.

NRI

"ഈ ​മ​നോ​ഹ​ര തീ​രം' ക​ലാ​മേ​ള​യും ത​ത്സ​മ​യ രു​ചി​വി​രു​ന്നും 19 മു​ത​ൽ

എ​ഡ്മ​ണ്ട​ൺ (കാ​ന​ഡ): എ​ഡ്മ​ണ്ട​ൺ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഈ ​മ​നോ​ഹ​ര തീ​രം 2026’ സാം​സ്കാ​രി​ക ദൃ​ശ്യ​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പ്ല​സ​ന്‍റ് വ്യൂ ​ക​മ്യൂ​ണി​റ്റി ലീ​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഈ ​മാ​സം 19, 20 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ലാ​ണ് മേ​ള അ​ര​ങ്ങേ​റു​ന്ന​ത്.

പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ൻ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ത്ത​വ​ണ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വി​പു​ല​മാ​യ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ള​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ക്കൂ​ട്ടു​ക​ൾ ത​ത്സ​മ​യം പാ​ച​കം ചെ​യ്തു ന​ൽ​കു​ന്ന വി​പു​ല​മാ​യ നാ​ട​ൻ ത​ട്ടു​ക​ട ത​ന്നെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ​യും പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഭ​ക്ഷ​ണ​ശാ​ല മേ​ള​യി​ലു​ട​നീ​ളം സ​ജീ​വ​മാ​യി​രി​ക്കും.

ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന രു​ചി​ക​ൾ പ്ര​വാ​സി​ക​ൾ​ക്കാ​യി ത​ത്സ​മ​യം ഒ​രു​ക്കു​ന്ന വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വേ​ദി​യി​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. മേ​ള​യു​ടെ ആ​ദ്യ​ദി​ന​മാ​യ 19ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ പ്ര​ത്യേ​ക ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​വും ത​ട്ടു​ക​ട​യു​ടെ ലോ​ഞ്ചും ന​ട​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ എ​ക്കാ​ല​ത്തെ​യും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ജ​ന സ്വീ​കാ​ര്യ​മാ​യ ഹി​ന്ദി ച​ല​ച്ചി​ത്ര​വും തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി 8.30 വ​രെ പ്ര​മു​ഖ മ​ല​യാ​ള ച​ല​ച്ചി​ത്ര​വു​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ര​ണ്ടാം ദി​ന​മാ​യ 20ന് ​രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള വി​നോ​ദ​ങ്ങ​ളും അ​ര​ങ്ങേ​റും.

എ​ഴു​പ​ത്, എ​ൺ​പ​ത്, തൊ​ണ്ണൂ​റു​ക​ളി​ലെ മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി നി​ത്യ​ഹ​രി​ത ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി എ​ഡ്മ​ണ്ട​ണി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ അ​ണി​നി​ര​ക്കു​ന്ന ലൈ​വ് ഗാ​ന​മേ​ള ശ​നി​യാ​ഴ്ച​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള ല​ക്കി ഡ്രോ ​മ​ത്സ​ര​വും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 10 ഡോ​ള​ർ മൂ​ല്യ​മു​ള്ള ഒ​രൊ​റ്റ കൂ​പ്പ​ൺ വ​ഴി മ​ണി​ക്കൂ​റു​ക​ൾ തോ​റും ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പു​ക​ളി​ലും ര​ണ്ട് മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന ഗ്രാ​ൻ​ഡ് ല​ക്കി ഡ്രോ​യി​ലും പ​ങ്കാ​ളി​ക​ളാ​കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​കും.

വി​വ​ര​ങ്ങ​ൾ​ക്കും ല​ക്കി ഡ്രോ ​കൂ​പ്പ​ണു​ക​ൾ​ക്കു​മാ​യി (780) 884-7337 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. സി​നി​മ​യും സം​ഗീ​ത​വും ത​ത്സ​മ​യ രു​ചി​ക്കൂ​ട്ടു​ക​ളും ഒ​ത്തു​ചേ​രു​ന്ന മേ​ള​യി​ലേ​ക്ക് മു​ഴു​വ​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ആ​ളു​ക​ൾ​ക്ക് ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്ത​താ​യും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

NRI

ജ​ർ​മ​നി - ഇ​ന്ത്യ സാം​സ്കാ​രി​ക സൗ​ഹൃ​ദ​ത്തി​ന്‍റെ അ​പൂ​ർ​വ സം​ഗ​മം; ഇ​ന്ത്യ ഡേ​യ്സ് 22ന്

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും സം​ഗീ​ത​വും നൃ​ത്ത​വും ഒ​രേ വേ​ദി​യി​ൽ കൈ​കോ​ർ​ക്കു​ന്ന അ​പൂ​ർ​വ സാം​സ്കാ​രി​ക വി​രു​ന്നി​ന് കാ​ൾ​സ്റു ന​ഗ​രം വേ​ദി​യാ​കു​ന്നു.

ഈ മാസം 22ന് ​വൈ​കു​ന്നേ​രം 6.30ന് ​കാ​ൾ​സ്റു സ്റ്റാ​ട്ട്കി​ർ​ഷേ​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക ഉ​ദ്ഘാ​ട​ന​ത്തോ​ടെ India Days Karlsruhe 2026ന് ​തു​ട​ക്ക​മാ​വും.

മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ Mehli Mehta Music Foundationന്‍റെ ​യു​വ​ഗാ​യ​ക​സം​ഘം, ജ​ർ​മനി​യി​ലെ പ്ര​ശ​സ്ത Ulmer Spatzen യു​വ​ഗാ​യ​ക​സം​ഘം, കൂ​ടാ​തെ Mannheimൽ ​നി​ന്നും ജ​ർ​മ​ൻ മ​ല​യാ​ളി ഷാ​നി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​സ​രി ക​ലാ​ക്ഷേ​ത്ര ഡാ​ൻ​സ് അ​ക്കാ​ഡ​മി​യി​ലെ ന​ർ​ത്ത​കി​മാ​രും ചേ​ർ​ന്നാ​ണ് സാം​സ്കാ​രി​ക സാ​യാ​ഹ്നം ധ​ന്യ​മാ​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

പാ​ശ്ചാ​ത്യ കോ​റ​ൽ സം​ഗീ​ത​വും ഭാ​ര​തീ​യ ശാ​സ്ത്രീ​യ നൃ​ത്ത​രൂ​പ​മാ​യ ഭ​ര​ത​നാ​ട്യ​വും ഒ​രു​മി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി സം​ഗീ​ത​ത്തി​ന്‍റെ​യും ക​ലാ​സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഇ​ന്ത്യ​യും ജ​ർ​മനി​യും ത​മ്മി​ലു​ള്ള സം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ​യും മ​നോ​ഹ​ര​മാ​യ ആ​ഘോ​ഷ​മാ​കും.

വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളെ സം​ഗീ​ത​ത്തി​ലൂ​ടെ​യും നൃ​ത്ത​ത്തി​ലൂ​ടെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​അ​പൂ​ർ​വ വേ​ദി ക​ലാ​സ്നേ​ഹി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ബ്ബാ​സി​യ​യി​ലെ ന​യ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് മ​ണി​മ​ലേ​ത്ത് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഫി​ലി​പ്പ് വ​ർ​ഗീ​സ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​തി​നാ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചാ​ക്കോ നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

പാ​ട്ര​ൺ: അ​ഡ്വ. പ​ഴ​കു​ളം മ​ധു എംഎ​ൽഎ, വൈ​സ് പാ​ട്ര​ൺ: അ​നി സ്റ്റീ​ഫ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പാ​ട്ര​ൺ: ജോ​യ​ൽ ജേ​ക്ക​ബ്.

പ്ര​സി​ഡ​ന്‍റ്: റോ​ണി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്: ജോ​ൺ സേ​വ്യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ഷി​ജോ തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: മ​ജോ മാ​ത്യു, ട്ര​ഷ​റ​ർ: ടോ​ണി പോ​ത്ത​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ: ജോ​ജോ മം​ഗ​ല​വീ​ട്ടി​ൽ, ലേ​ഡി സെ​ക്ര​ട്ട​റി: സ്നേ​ഹ ഫി​ലി​പ്പ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ: റി​നു ക​ണ്ണാ​ടി​ക്ക​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ: മാ​ത്യു ജെ​യ്സ്, എ​ക്സ്-​ഓ​ഫീ​ഷ്യോ: പ്ര​ദീ​പ് മ​ണി​മ​ലേ​ത്ത്, മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ: മോ​നു വേ​ല​മേ​പ്പു​റ​ത്ത്, ഓ​ഡി​റ്റ​ർ​മാ​ർ: എ​ബി അ​ത്തി​ക്ക​യം, ടി​ബി മാ​ത്യു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗം അ​നു​മോ​ദി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്ന് യോ​ഗം സ​മാ​പി​ച്ചു.

NRI

വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​ഞ്ഞൂ​റി​ന്‍റെ നി​റ​വി​ല്‍ ആ​ഘോ​ഷം റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​വി​ല്‍ ന​ട​ന്നു

ദോ​ഹ: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചേ​റ്റി​യ മ​ല​യാ​ളം പോ​ഡ്കാ​സ്റ്റാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​ഞ്ഞൂ​റ് എ​പ്പി​സോ​ഡു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന്‍റെ ആ​ഘോ​ഷം ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​വി​ല്‍ ന​ട​ന്നു.

റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ന്‍​വ​ര്‍ ഹു​സൈ​ന് ന​ല്‍​കി മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ത്യേ​ന്ദ്ര പ​ഥ​ക് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​ഞ്ഞൂ​റി​ന്‍റെ നി​റ​വി​ല്‍ പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്ത​തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്.

ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, കെ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി, ലോ​ക കേ​ര​ള സ​ഭ അം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ്ഫി​ലി​പ്പ്, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ ഷീ​ല ഫി​ലി​പ്പോ​സ്, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ് മാ​ന്‍, ജി​ആ​ര്‍​സി​സി അ​ധ്യ​ക്ഷ രോ​ഷ്‌​നി കൃ​ഷ്ണ​ന്‍, മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ മു​ഹ് സി​ന്‍ ത​ളി​ക്കു​ളം, ക​വ​യി​ത്രി​യും ഗാ​യി​ക​യു​മാ​യ ഷെ​റി​ന്‍ പൊ​യ് ലി, ​സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ര്‍, അ​ഹ് മ​ദ് അ​ല്‍ മ​ഗ് രി​ബി പെ​ര്‍​ഫ്യൂം മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ സെ​യ്ഫ് അ​ല്‍ ഹാ​ഷ്മി , അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ജാ​സ്മി​ന്‍, മും​താ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ആ​ര്‍.​ജെ. സൂ​ര​ജാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ന്‍.

NRI

വ്യാ​ഖ്യാ​ന വ്യ​ക്ത​ത​ക്കാ​യി ധ​ർ​മ്മ സം​വാ​ദം സം​ഘ​ടി​പ്പി​ച്ച് കെ​എ​ച്ച്എ​ൻ​എ യു​വ കൂ​ട്ടാ​യ്മ

ഹൂ​സ്റ്റ​ൺ: കെ​എ​ച്ച്എ​ൻ​എ യു​വ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി പൂ​ജ്യ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി​യു​മാ​യി വി​പു​ല​മാ​യ ധ​ർ​മ്മ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.

യം​ഗ് ഹി​ന്ദു​സ് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ, സ​ങ്ക​ൽ​പ് ഹൂ​സ്റ്റ​ൺ, വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്, ശ​ങ്ക​ര അ​ദ്വൈ​താ​ശ്ര​മം ഫോ​ർ ഗ്ലോ​ബ​ൽ എ​ൻ​ലൈ​റ്റ​ൻ​മെ​ന്‍റ് (SAGE) എ​ന്നീ യു​വ ഹൈ​ന്ദ​വ കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റി​ച്ച്മ​ണ്ടി​ലെ സ്വാ​മി​നാ​രാ​യ​ൺ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ധ​ർ​മ്മ ഡ​യ​ലോ​ഗ്' എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി​യി​ൽ അ​റു​പ​തി​ല​ധി​കം യു​വ​തീ​യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

ആ​ർ​ഷ​ഭാ​ര​ത ധ​ർ​മ്മ​സ​ങ്ക​ൽ​പ്പ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് യു​വാ​ക്ക​ൾ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യാ​ഖ്യാ​ന വ്യ​ക്ത​ത​യോ​ടെ​യും വേ​ദാ​ന്ത ദ​ർ​ശ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് സ്വാ​മി ചി​ദാ​ന​ന്ദ​പു​രി മ​റു​പ​ടി ന​ൽ​കി​യ​ത്.

അ​മേ​രി​ക്ക​ൻ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ൽ കാ​ര്യ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ത്ത​തും പ​ല​പ്പോ​ഴും വ്യാ​ഖ്യാ​ന വൈ​ക​ല്യ​ങ്ങ​ൾ മൂ​ലം സ​ങ്കീ​ർ​ണ​മാ​ക്ക​പ്പെ​ട്ട​തു​മാ​യ ധ​ർ​മ്മ​സ​ങ്ക​ൽ​പ്പ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ടി​സ്ഥാ​ന സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സം​വാ​ദം ആ​രം​ഭി​ച്ച​ത്.

പ്ര​പ​ഞ്ച​ത്തി​ലെ സ​ക​ല ച​രാ​ച​ര​ങ്ങ​ളെ​യും അ​വ​യു​ടെ സ്വാ​ഭാ​വി​ക ക്ര​മ​ത്തി​ൽ നി​ല​നി​ർ​ത്തു​ക​യും പ​ര​സ്പ​ര ആ​ശ്രി​ത​മാ​യ പ്ര​കൃ​തി​യു​ടെ താ​ള​ല​യം സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ധ​ർ​മ്മ​മെ​ന്നും അ​ത് മ​ത​സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യ ഒ​രു സ​ർ​വ്വ​ലൗ​കി​ക ത​ത്വ​മാ​ണെ​ന്നും സ്വാ​മി വേ​ദാ​ന്ത ര​ഹ​സ്യ​ങ്ങ​ൾ ഉ​ദാ​ഹ​രി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

അ​തീ​വ ജി​ജ്ഞാ​സ​യോ​ടെ തു​ട​ർ​ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച യു​വാ​ക്ക​ൾ​ക്ക് ഭാ​ര​തീ​യ ധ​ർ​മ്മ​ദ​ർ​ശ​നം എ​ല്ലാ​റ്റി​നെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ൻ​ക്ലൂ​സീ​വ് ആ​യ ഒ​രു ജീ​വി​ത​വീ​ക്ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ ദേ​ശ​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ങ്ങ​ൾ​ക്കും ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ഈ ​ധ​ർ​മ്മ​സ​ങ്ക​ൽ​പ്പം കേ​വ​ലം വി​ശ്വ​സി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും വി​വേ​ച​ന​ബു​ദ്ധി​യോ​ടെ നി​രൂ​പ​ണം ചെ​യ്ത് സ്വ​യം ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഭ​ഗ​വ​ദ് ഗീ​ത​യു​ടെ ഉ​പ​സം​ഹാ​ര അ​ധ്യാ​യം ഉ​ദ്ധ​രി​ച്ച് സ്വാ​മി വി​ശ​ദീ​ക​രി​ച്ചു.

 

NRI

വി​ബി​എ​സ് സ​മാ​പ​ന സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​ആ​ത്മീ​യ പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി

ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ സ​ൺ​ഡേ സ്കൂ​ൾ ന​ട​ത്തി​യ 2026ലെ ​വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പ​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച​ത്തെ ആ​രാ​ധ​ന​യ്ക്ക് ശേ​ഷം ന​ട​ത്ത​പ്പെ​ട്ടു. ലീ ​മാ​ത്യു​വി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് സ​മാ​പ​ന ച​ട​ങ്ങു​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യ​ത്.

തു​ട​ർ​ന്ന് പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ തീം ​സോം​ഗ് ആ​ല​പി​ച്ചു​കൊ​ണ്ട് സ​ദ​സി​നെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​ആ​ത്മീ​യ പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന വി​വി​ധ ക്ലാ​സ് പെ​ർ​ഫോ​മ​ൻ​സു​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

 

NRI

സീ​റോ​മ​ല​ബാ​ർ വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 18ന്; ​റ​വ.​ഡോ. ആ​ന്‍റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കും

വാ​ത്സിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ത്സി​ങ്ങാം മ​രി​യ​ൻ പു​ണ്യ​കേ​ന്ദ്ര​ത്തി​ൽ, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച ഭ​ക്ത്യാ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ന് കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സ​സ​മൂ​ഹം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

അ​ത്യ​ന്തം ഭ​ക്ത്യാ​ദ​ര​വോ​ടെ ആ​ഘോ​ഷ​പൂ​ർ​വം അ​ർ​പ്പി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി​യി​ലും രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ​യാ​ണ് തീ​ർ​ഥാ​ട​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്.

തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റി​നു ശേ​ഷം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന മ​രി​യ​ൻ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ പ്രോ​ട്ടോ​സെ​ഞ്ചു​ലോ​സും സ​ഭാ പ​ണ്ഡി​ത​നും പ്ര​ശ​സ്ത വാ​ഗ്മി​യു​മാ​യ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് ന​ൽ​കും.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വാ​നും മാ​തൃ മ​ധ്യ​സ്ഥ​ത​യി​ൽ പ്രാ​ർ​ഥ​ന​ക​ളും കൃ​പ​ക​ളും പ്രാ​പി​ക്കു​വാ​ൻ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​നു​ള്ള അ​വ​സ​രം സം​ഘാ​ട​ക ക​മ്മി​റ്റി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ന​ൽ​കി​യി​രി​ക്കു​ന്ന ക്യു​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ചോ, അ​വ​ര​വ​രു​ടെ മി​ഷ​നി​ലൂ​ടെ​യോ പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​ൻ സാ​ധി​ക്കും.

ഇം​ഗ്ല​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ വാ​ത്സിം​ഗ്ഹാം, ന​സ്ര​ത്തി​ലെ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ കു​ടും​ബ​ഭ​വ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട വി​ശു​ദ്ധ മാ​തൃ സ​ന്നി​ധി​യും സ​ങ്കേ​ത​വു​മാ​യാ​ണ് വി​ശ്വാ​സി​ക​ൾ ആ​ദ​രി​ക്കു​ന്ന​ത്.

നൂ​റ്റാ​ണ്ടു​ക​ളാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് മ​രി​യ ഭ​ക്ത​ർ വ​ർ​ഷം തോ​റും തീ​ർ​ഥാ​ട​നം ന​ട​ത്തു​ന്ന ഈ ​പു​ണ്യ കേ​ന്ദ്രം ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ദേ​ശീ​യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​വും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ബ​സി​ലി​ക്ക എ​ന്ന നി​ല​യി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്ത​മാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്താ​മ​ത് വാ​ത്സി​ങ്ങാം തീ​ർ​ത്ഥാ​ട​ന​മാ​ണി​ത്. യു​കെ​യി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​ത്മീ​യ സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യ തീ​ർ​ഥാ​ട​ന​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

മ​രി​യ​ഭ​ക്തി​യു​ടെ ശ​ക്ത​മാ​യ സാ​ക്ഷ്യ​മാ​യി വ​ർ​ഷം​തോ​റും സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​തീ​ർ​ഥാ​ട​നം, പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വ​ള​ർ​ച്ച​യും സ​ജീ​വ സാ​ന്നി​ധ്യ​വും വി​ളി​ച്ചോ​തു​ന്ന പ്ര​ധാ​ന ആ​ത്മീ​യ വേ​ദി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

തീ​ർ​ഥാ​ട​ന ശു​ശ്രൂ​ഷ​ക​ളി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ​ങ്കു​ചേ​ർ​ന്ന്, ഭൗ​തി​ക​വും ആ​ത്മീ​യ​വു​മാ​യ കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​ന്ന​തി​നാ​യി വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​നാ​നി​റ​വി​ൽ ഒ​രു​ങ്ങി എ​ത്തി​ച്ചേ​രു​വാ​ൻ തി​രു​നാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തീ​ർ​ഥാ​ട​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം: Catholic National Shrine of Our Lady of Walsingham, Houghton St Giles, Norfolk, NR22 6AL, England.

NRI

ബോ​ൺ​മൗ​ത്തി​ൽ അ​ര​ങ്ങേ​റി​യ "മ​ഴ​വി​ൽ സം​ഗീ​തം 2026' വ​ർ​ണാ​ഭ​മാ​യി

ബോ​ൺ​മൗ​ത്ത്: യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​പ്രേ​മി​ക​ളു​ടെ​യും ശ്ര​ദ്ധേ​യ​മാ​യ സം​ഗ​മ​മാ​യി മാ​റി​യ മ​ഴ​വി​ൽ സം​ഗീ​തം 2026 വ​ൻ വി​ജ​യ​മാ​യി.

സം​ഗീ​ത​വും നൃ​ത്ത​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കോ​ർ​ത്തി​ണ​ക്കി​യ പ​രി​പാ​ടി കാ​ണി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ഓ​രോ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഒ​ന്നി​നൊ​ന്ന് മെ​ച്ച​മാ​യി​രു​ന്നു. യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി.

അ​തു​പോ​ലെ, യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഗാ​യ​ക​രും ഗാ​യി​ക​മാ​രും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങി. സ​ന്തോ​ഷ് ന​മ്പ്യാ​ർ ന​യി​ച്ച ലൈ​വ് ഓ​ർ​ക്ക​സ്ട്ര പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.

പ​തി​വു​പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ടീ​മി​ന്‍റെ​യും സം​ഗീ​ത​വി​രു​ന്ന് പ്രേ​ക്ഷ​ക​രു​ടെ വ​ലി​യ കൈ​യ​ടി നേ​ടി. രാ​ത്രി 11.30 ഓ​ടെ​യാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്.

ബീ​റ്റ്സ് യു​കെ ഡി​ജി​റ്റ​ൽ വേ​ൾ​ഡി​ന്‍റെ ബി​നു നോ​ർ​ത്താം​പ്ട​ൺ ശ​ബ്ദ-​വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്ത​പ്പോ​ൾ, ക​ള​ർ മീ​ഡി​യ ഒ​രു​ക്കി​യ എ​ൽ​ഇ​ഡി വാ​ൾ പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ മി​ഴി​വേ​കി.

റോ​സ് ഡി​ജി​റ്റ​ൽ വി​ഷ​ന്‍റെ ജി​സ്മോ​ൻ പോ​ളും ബീ​യോ​ഡ് ദ ​ബോ​ർ​ഡേ​ഴ്സി​ന്‍റെ ജ​സ്റ്റി​നും വീ​ഡി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ക്കു​ക​യും പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം യൂ​ട്യൂ​ബി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ക​യും ചെ​യ്തു.

ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ റോ​ണി ജോ​ർ​ജ്, ബെ​റ്റ​ർ ഫ്രെ​യിം​സ്, അ​നീ​സ് ജോ​യ് എ​ന്നി​വ​ർ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ഴ​വി​ൽ സം​ഗീ​തം ചെ​യ​ർ​മാ​ൻ അ​നീ​ഷ് ജോ​ർ​ജ് തി​രി​കൊ​ളു​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ഷി​നു സി​റി​യ​ക് ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ജു ജോ​സ​ഫ്, പ്രേം​ജി​ത്ത് തോ​മ​സ്, റോ​ബി​ൻ​സ് പ​ഴു​ക​യ്യി​ൽ, റോ​ബി​ൻ പീ​റ്റ​ർ, ടെ​സ്മോ​ൾ ജോ​ർ​ജ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​യി.

അ​നു​ശ്രീ നാ​യ​ർ, സി​ൽ​വി ജോ​സ്, പ​ത്മ​രാ​ജ് (പാ​പ്പ​ൻ), റി​യ (സൗ​ന്ദ​ര്യ) എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ച അ​വ​ത​ര​ണം പ​രി​പാ​ടി​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി. ച​ടു​ല​മാ​യ അ​വ​ത​ര​ണ​ശൈ​ലി​യി​ലൂ​ടെ അ​വ​ർ പ്രേ​ക്ഷ​ക​രെ മു​ഴു​വ​ൻ സ​മ​യ​വും പ​രി​പാ​ടി​യോ​ട് ചേ​ർ​ത്ത് നി​ർ​ത്തു​ന്ന​തി​ൽ വി​ജ​യി​ച്ചു.

 

NRI

സീ​റോ​മ​ല​ങ്ക​ര സ​ഭാ​നേ​തൃ​ത്വ​വും പ്ര​തി​നി​ധി​സം​ഘ​വു​മാ​യി വ​ത്തി​ക്കാ​നി​ൽ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

റോം: ​സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ യൂ​റോ​പ്പ് - യു​കെ ക​ൺ​വ​ൻ​ഷ​ൻ, ജൂ​ൺ 13ന് ​വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ, സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന്, ജൂ​ൺ 15ന്, ​വ​ത്തി​ക്കാ​നി​ൽ വ​ച്ച് ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്കു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. പൗ​ര​സ്ത്യ സ​ഭാ പാ​ര​മ്പ​ര്യ​ത്തി​ലു​ള്ള, സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ യൂ​റോ​പ്പ്-​യു​കെ ക​ൺ​വെ​ൻ​ഷ​നി​ൽ, സം​ബ​ന്ധി​ക്കു​വാ​ൻ റോ​മി​ൽ എ​ത്തി​ച്ചേ​ർ​ന്ന, സ​ഭാ പ്ര​തി​നി​ധി​ക​ളും സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യും മ​റ്റു സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​മാ​യി ജൂ​ൺ 15ന്, ​ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ത്തെ​യും ആ​രാ​ധ​ന ക്ര​മ സ​മ്പ​ന്ന​ത​യെ​യും എ​ടു​ത്തു പ​റ​ഞ്ഞു​കൊ​ണ്ട് സ​ന്ദേ​ശം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

സ​ന്ദേ​ശ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ, കൂ​ടി​ക്കാ​ഴ്ച​യു​ടെ ദി​വ​സം ത​ന്നെ, 67-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന സ​ഭ ത​ല​വ​ന് മാ​ർ​പാ​പ്പ പ്ര​ത്യേ​കം ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു. ഒ​പ്പം മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ആ​ശം​സ​ക​ളും മാ​ർ​പാ​പ്പ നേ​ർ​ന്നു. യൂ​റോ​പ്പി​ൽ താ​മ​സി​ക്കു​ന്ന സീ​റോ​മ​ല​ങ്ക​ര വി​ശ്വാ​സി​ക​ളു​ടെ അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ടു​ത്തി​ടെ നി​യ​മി​ത​നാ​യ അ​പ്പ​സ്തോ​ലി​ക വി​സി​റ്റേ​റ്റ​ർ കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്ത​തി​യോ​സി​നും മാ​ർ​പാ​പ്പ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

1932 ജൂ​ൺ 11ന് ​പ​തി​നൊ​ന്നാം പീ​യൂ​സ് മാ​ർ​പാ​പ്പ, സീ​റോ​മ​ല​ങ്ക​ര സ​ഭാ ഹ​യ​രാ​ർ​ക്കി സ്ഥാ​പി​ച്ചു​കൊ​ണ്ട് പ്ര​സി​ദ്ധീ​ക​രി​ച്ച "ക്രി​സ്തോ പാ​സ്‌​തോ​റും' എ​ന്ന അ​പ്പ​സ്തോ​ലി​ക രേ​ഖ ആ​രം​ഭി​ക്കു​ന്ന​ത്, ക്രി​സ്തു​വി​നോ​ടു​ള്ള ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ​യാ​ണെ​ന്ന​ത് മാ​ർ​പാ​പ്പ എ​ടു​ത്തു​പ​റ​ഞ്ഞു. അ​തി​നാ​ൽ പ​ത്രോ​സി​ന്‍റെ പി​ൻ​ഗാ​മി​യു​മാ​യു​ള്ള സ​ഭാ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് വീ​ണ്ടും ക​ട​ന്നു​വ​രു​വാ​ൻ നി​ര​വ​ധി വൈ​ദി​ക​രെ​യും സ​ന്യ​സ്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും പ്ര​ത്യേ​ക​മാ​യി ബ​ഥ​നി സ​ന്യാ​സ​സ​ഭ​യെ​യും ന​യി​ച്ച, ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സ്, മാ​ർ തെ​യോ​ഫി​ല​സ് എ​ന്നി​വ​രെ​യോ​ർ​ത്തു ദൈ​വ​ത്തി​നു ന​ന്ദി​യ​ർ​പ്പി​ക്കാ​മെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

 

NRI

ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കൊ​യ്ക്ക​ലി​നെ കോ​റെ​പ്പി​സ്ക്കോ​പ്പ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി

ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ​യും ജ​ർ​മ​ൻ മി​ഷ​ന്‍റെ​യും കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കൊ​യ്ക്ക​ലി​നെ സ​ഭ​യി​ലെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ വൈ​ദി​ക പ​ദ​വി​ക​ളി​ലൊ​ന്നാ​യ കോ​റെ​പ്പി​സ്ക്കോ​പ്പ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി.

വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​ന്താ​രാ​ഷ്ട്ര യൂ​റോ​പ്പ് - യു​കെ സ​മ്മേ​ള​ന​ത്തി​നി​ട​യി​ലാ​ണ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പ്ര​വാ​സ മ​ണ്ണി​ൽ, പ്ര​ത്യേ​കി​ച്ച് യൂ​റോ​പ്പി​ലും ജ​ർ​മ​നി​യി​ലു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ ദീ​ർ​ഘ​കാ​ല​ത്തെ ആ​ത്മീ​യാ​ചാ​ര്യ ശു​ശ്രൂ​ഷ​ക​ളെ​യും നേ​തൃ​പാ​ട​വ​ത്തെ​യും മു​ൻ​നി​ർ​ത്തി​യാ​ണ് സ​ഭ അ​ദ്ദേ​ഹ​ത്തെ ഈ ​വ​ലി​യ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ച​രി​ത്ര​പ​ര​മാ​യ ദി​വ്യ​ബ​ലി​ക്കും തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന ച​ട​ങ്ങു​ക​ൾ​ക്കും മ​ധ്യേ​യാ​ണ് വി​ശ്വാ​സി​സ​മൂ​ഹ​ത്തെ സാ​ക്ഷി​നി​ർ​ത്തി ക​ർ​ദി​നാ​ൾ ക്ലീ​മി​സ് ബാ​വ ഈ ​സു​പ്ര​ധാ​ന ക​ൽ​പ​ന പു​റ​പ്പെ​ടു​വി​ച്ച​ത്.

യൂ​റോ​പ്പി​ലെ​യും യു​കെ​യി​ലെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ വച്ചു​ണ്ടാ​യ ഈ ​പ്ര​ഖ്യാ​പ​നം കൈ​യ​ടി​ക​ളോ​ടെ​യാ​ണ് പ്ര​വാ​സി സ​മൂ​ഹം സ്വീ​ക​രി​ച്ച​ത്.

 

NRI

ഐ​ഒ​സി ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റി​ന്‍റെ മു​ഖാ​മു​ഖ​വും സ​ലിം കു​മാ​ർ അ​നു​സ്മ​ര​ണ​വും ശ്ര​ദ്ധേ​യ​മാ​യി

ല​ണ്ട​ൻ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സൈ​മ​ൺ അ​ല​ക്സ് പ​ങ്കെ​ടു​ത്ത മു​ഖാ​മു​ഖം പ​രി​പാ​ടി​യും സ​ലിം കു​മാ​ർ അ​നു​സ്മ​ര​ണ​വും ന​ട​ത്തി.

ജൂ​ൺ ഒ​മ്പ​തി​ന് രാ​ത്രി ഏ​ഴി​ന് ഈ​സ്റ്റ് ഹാം ​നാ​ട​ൻ സ്‌​പൈ​സി റ​സ്റ്റ​റന്‍റി​ൽ ന​ട​ത്തി​യ പ്രോ​ഗ്രാ​മി​ൽ ഐ​ഒ​സി​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഐ​ഒ​സി യു​കെ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷൈ​നു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്രെ​ട്ട​റി റ​ജി ന​ന്തി​കാ​ട്ട് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം വാ​ഴൂ​ർ മു​ഖ്യാ​തി​ഥി​യെ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

 

NRI

അഞ്ച് ലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് നിയമപദവി നൽകാൻ പദ്ധതിയുമായി സ്പെ​യി​ൻ

മാ​ഡ്രി​ഡ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ (ഇ​യു) പു​തി​യ ക​ർ​ശ​ന​മാ​യ അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ളും കു​ടി​യേ​റ്റ ന​യ​ങ്ങ​ളും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നി​ട​യി​ലും സ്പെ​യി​ൻ സ​ർ​ക്കാ​ർ മ​നു​ഷ്യ​പ​ര​വും സാ​മ്പ​ത്തി​ക​പ​ര​വു​മാ​യ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

രാ​ജ്യ​ത്ത് രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ക്കു​ക​യും ജോ​ലി ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഏ​ക​ദേ​ശം അഞ്ച് ല​ക്ഷം ആ​ളു​ക​ൾ​ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി നി​യ​മ​പ​ര​മാ​യ പ​ദ​വി ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

യൂ​റോ​പ്പി​ലെ പ​ല രാ​ജ്യ​ങ്ങ​ളും കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് നേ​രെ വാ​തി​ലു​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മ്പോ​ഴാ​ണ് സ്പെ​യി​ൻ ഈ ​വ്യ​ത്യ​സ്ത സ​മീ​പ​നം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് മ​നു​ഷ്യാ​വ​കാ​ശ​പ​ര​മാ​യും തൊ​ഴി​ൽ വി​പ​ണി ആ​വ​ശ്യ​ക​ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​മു​ള്ള ന​യ​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ

സ്പെ​യി​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ലു​ള്ള ക​ടു​ത്ത തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

നി​ല​വി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ തൊ​ഴി​ൽ വി​പ​ണി കൂ​ടു​ത​ൽ സ്ഥി​ര​ത​യി​ലാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

അ​തി​നൊ​പ്പം, നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ഈ ​നീ​ക്കം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു.

നി​യ​മ​പ​ര​മാ​യ പ​ദ​വി ല​ഭി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തെ നി​കു​തി സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യും സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്യും.

ക​ർ​ശ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

ഈ ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ നി​ശ്ചി​ത താ​മ​സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം.

എ​ത്ര വ​ർ​ഷ​മാ​യി സ്പെ​യി​നി​ൽ താ​മ​സി​ക്കു​ന്നു, തൊ​ഴി​ൽ നി​ല, കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും നി​യ​മ​പ​ദ​വി അ​നു​വ​ദി​ക്കു​ക.

വി​മ​ർ​ശ​ന​ങ്ങ​ളും ആ​ശ​ങ്ക​ക​ളും

സ​ർ​ക്കാ​രി​ന്റെ ഈ ​നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ​വും ചി​ല സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

പെ​ട്ടെ​ന്ന് വ​ലി​യ തോ​തി​ൽ ആ​ളു​ക​ൾ​ക്ക് നി​യ​മ​പ​ദ​വി ന​ൽ​കു​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തെ​യും മ​റ്റ് സാ​മൂ​ഹി​ക ആ​നു​കൂ​ല്യ​ങ്ങ​ളെ​യും ബാ​ധി​ക്കാ​മെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

പ്ര​തീ​ക്ഷ​യു​ടെ കാ​ഴ്ച​പ്പാ​ട്

എ​ങ്കി​ലും, ഈ ​പ​ദ്ധ​തി വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സ്പെ​യി​നി​ലേ​ക്ക് കു​ടി​യേ​റാ​നും അ​വി​ടെ തൊ​ഴി​ൽ തേ​ടാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ, വ​ലി​യൊ​രു പ്ര​തീ​ക്ഷ ന​ൽ​കു​ന്ന നീ​ക്ക​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

NRI

സ്ലൈ​ഗോ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക്

സ്ലൈ​ഗോ (അ​യ​ർ​ല​ൻ​ഡ്): ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്ലൈ​ഗോ ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി നൈ​നാ​ൻ തോ​മ​സി​നേ​യും സെ​ക്ര​ട്ട​റി​യാ​യി മേ​ബി​ൾ ജോ​ർ​ജി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മോ​ൻ​സി വ​ർ​ഗീ​സ് ആ​ണ് ട്രെ​ഷ​റ​ർ. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഡ​യ​സ് സേ​വ്യ​ർ (മീ​ഡി​യ ഓ​ഫീ​സ​ർ), ആ​ശി​ഷ് ശ​ർ​മ (പി​ആ​ർഒ), ശ്രീ​ലേ​ഖ ര​വി ച​ന്ദ​ർ (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), നി​ക്കോ​ളാ​സ് ദേ​വ​രാ​ജ് (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), പ്രി​ൻ​സി പാ​പ്പ​ച്ച​ൻ (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. ഷൈ​നി ജോ​സ് ഓ​ഡി​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കും .

ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ ജോ​ർ​ജ് ച​ദ്ദ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. അ​യ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ നീ​ണ്ട കാ​ല​മാ​യി രം​ഗ​ത്തു​ള്ള ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​ൻ സം​സ്കാ​രം പു​തി​യ ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന​തി​നൊ​പ്പം ത​ദ്ദേ​ശീ​യ സ​മൂ​ഹ​വു​മാ​യി ന​ല്ല ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും മു​ഖ്യ പ​ങ്കുവ​ഹി​ക്കു​ന്നു.

NRI

മെ​യ്ഡ്സ്റ്റോ​ണി​ൽ എം​എം​എ മ​ല​യാ​ളി ക്രി​ക്ക​റ്റ് മാ​മാ​ങ്കം ഞാ​യ​റാ​ഴ്ച

മെ​യ്ഡ്സ്റ്റോ​ൺ: കെ​ന്‍റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മെ​യ്ഡ്സ്റ്റോ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റാ​മ​ത് ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​ങ്ങു​ന്നു. യു​കെ​യി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഓ​ൾ യു​കെ ‌ടി20 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ മെ​യ്ഡ്സ്റ്റോ​ൺ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.

ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എം​എം​എ ക​മ്മി​റ്റി അ​റി​യി​ച്ചു.

മെ​യ്ഡ്സ്റ്റോ​ൺ ഓ​ക് വു​ഡ് പാ​ർ​ക്ക് ഗ്രൗ​ണ്ടി​ലും ബ്ലൂ​ബെ​ൽ ഹി​ൽ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ക്ക​ളി​യി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ഗ്രൂ​പ്പ് സ്റ്റേ​ജി​ൽ നി​ന്നും വി​ജ​യി​ച്ചു​വ​രു​ന്ന നാ​ലു ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കും.

വി​ജ​യി​ല​ക​ൾ​ക്ക് അ​ത്യാ​ക​ർ​ഷ​ക​ങ്ങ​ളാ​യ കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് 1000 പൗ​ണ്ടി​ന്‍റെ കാ​ഷ് അ​വാ​ർ​ഡും എം​എം​എ ന​ൽ​കു​ന്ന എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ആ​ണ്.

ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് 500 പൗ​ണ്ടും എം​എം​എ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് 250 പൗ​ണ്ടും എം​എം​എ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും. മി​ക​ച്ച ബാ​റ്റ​ർ, ബൗ​ള​ർ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​യും ല​ഭി​ക്കും.

കാ​ണി​ക​ൾ​ക്ക് മ​ത്സ​രം വീ​ക്ഷി​ക്കു​വാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി എം​എം​എ ക​മ്മ​റ്റി അ​റി​യി​ച്ചു. കൂ​ടാ​തെ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ത​മാ​യ നി​ര​ക്കി​ൽ ഫു​ഡ് സ്റ്റാ​ളു​ക​ളും ല​ഘു ഭ​ക്ഷ​ണ ശാ​ല​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ​ക്കാ​യി ബൗ​ൺ​സി കാ​സി​ൽ, മ​റ്റു വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ പ്ര​ത്യ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07404086942 (അ​നീ​ഷ്), 07944067570 (ജോ​ഷി). മ​ത്സ​രം ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ന്‍റെ അ​ഡ്ര​സ്: VENUE 1: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH & VENUE 2: BLUEBELL HILL CRICKET CLUB GROUND, 82-96 COMMON ROAD, CHATHAM ME5 9RG.

ബി​നു ജോ​ർ​ജ്

NRI

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ലി​വ​ർ​പൂ​ൾ മ​ല​യാ​ളി; 300 മൈ​ൽ കാ​രു​ണ്യ​യാ​ത്ര

ല​ണ്ട​ൻ: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി യു​കെ​യി​ലെ ലി​വ​ർ​പൂ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി യു​വാ​വ് അ​നീ​ഷ് 300 മൈ​ൽ (ഏ​ക​ദേ​ശം 482 കി​ലോ​മീ​റ്റ​ർ) കാ​ൽ​ന​ട​യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ന്നു.

കാ​ൻ​സ​ർ റി​സേ​ർ​ച്ച് യു​കെ​യ്ക്ക് ഫ​ണ്ട് സ്വ​രൂ​പി​ക്കു​ക​യാ​ണ് ഈ ​യാ​ത്ര​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ

ലി​വ​ർ​പൂ​ളി​ലെ അ​നീ​ഷ് മേ​യ് 30ന് ​ആ​രം​ഭി​ച്ച കാ​ൽ​ന​ട​യാ​ത്ര ഡ​ൺ​ജെ​നെ​സ്സ് ബീ​ച്ചി​ൽ (Dungeness Beach) നി​ന്ന് ആ​രം​ഭി​ച്ച് വ​ല്ലാ​സി ന്യൂ ​ബ്രൈ​റ്റ​ൺ (Wallasey New Brighton) വ​രെ നീ​ളു​ന്നു.

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി സ​ഹാ​യം സ​മാ​ഹ​രി​ക്കാ​നു​ള്ള ദീ​ർ​ഘ​ദൂ​ര ച​ല​ഞ്ചാ​ണ് ഇ​ത്.

ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ തു​ട​ക്കം

അ​നീ​ഷി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം ത​ന്‍റെ മ​ക​ളു​ടെ ഒ​ന്നാം പി​റ​ന്നാ​ളോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ൾ​ക്ക് പ​ക​രം, ക്ലാ​റ്റ​ർ​ബ്രി​ഡ്ജ് കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​ക്ക് ഫ​ണ്ട് സം​ഭാ​വ​ന ചെ​യ്യാ​ൻ അ​ദ്ദേ​ഹം കു​ടും​ബ​ത്തോ​ടൊ​പ്പം സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും അ​ഭ്യ​ർ​ഥി​ച്ചു.

വ​ലി​യ പ്ര​തി​ക​ര​ണം

ചെ​റി​യൊ​രു ആ​ശ​യ​മാ​യി തു​ട​ങ്ങി​യ ഈ ​സം​രം​ഭം വ​ലി​യ വി​ജ​യ​മാ​യി മാ​റി. ഇ​തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് മ​റ്റു സു​ഹൃ​ത്തു​ക്ക​ളും ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ പി​റ​ന്നാ​ളു​ക​ളി​ൽ സ​മാ​ന രീ​തി​യി​ൽ ഫ​ണ്ട് ശേ​ഖ​ര​ണം ന​ട​ത്താ​ൻ തു​ട​ങ്ങി.

ഇ​ത് അ​നീ​ഷി​നും കു​ടും​ബ​ത്തി​നും വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​യി.

പ്ര​ചോ​ദ​ന​വും ല​ക്ഷ്യ​വും

മു​ൻ​പ​രി​ച​യം ഇ​ല്ലാ​തി​രു​ന്നി​ട്ടും കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​ഗ്ര​ഹ​മാ​ണ് അ​നീ​ഷി​നെ ഈ ​ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്ക് പ്രേ​രി​പ്പി​ച്ച​ത്. ത​ന്‍റെ ചെ​റി​യ ശ്ര​മം പോ​ലും മ​റ്റു​ള്ള​വ​ർ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഒ​രു ചെ​റി​യ സ​ഹാ​യം പോ​ലും ഗു​രു​ത​ര രോ​ഗ​ത്തോ​ട് പൊ​രു​തു​ന്ന അ​നേ​കം ജീ​വി​ത​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കും എ​ന്ന് അ​നീ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ

അ​നീ​ഷി​ന്‍റെ ഈ ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്ന് വ​ലി​യ പി​ന്തു​ണ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും ല​ഭി​ക്കു​ന്നു.

വ്യ​ക്തി​ഗ​ത ച​ല​ഞ്ചു​ക​ൾ വ​ഴി കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കും ഗ​വേ​ഷ​ണ​ത്തി​നും ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​ത് കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യ മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

NRI

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: കേ​ര​ളം ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​ഷി​ഖ് എ​രു​മേ​ലി

മ​നാ​മ: കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക അ​ടി​ത്ത​റ​യും യു​വ​ത​ല​മു​റ​യു​ടെ ഭാ​വി​യും ത​ക​ർ​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ച​താ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് എ​രു​മേ​ലി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ല​ഹ​രി വ്യാ​പ​ന​ത്തെ ഒ​രു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​യി മാ​ത്രം കാ​ണ​രു​ത്. നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പി​നെ​ത​ന്നെ വെ​ല്ലു​വി​ളി​ക്കു​ന്ന രാ​ഷ്ട്രീ​യ -​ സാ​മൂ​ഹി​ക അ​ധി​നി​വേ​ശ​മാ​യാ​ണ് ഇ​തി​നെ കാ​ണേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' ല​ഹ​രി​വി​രു​ദ്ധ കാമ്പ​യിൻ കേ​ര​ളം ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ൾ-​കോ​ള​ജ് മു​റ്റ​ങ്ങ​ൾ മു​ത​ൽ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ വ​രെ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നി​ന്‍റെ ക​രാ​ള​ഹ​സ്തം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, നി​യ​മ​പാ​ല​നം മാ​ത്രം പോ​ര. ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യും വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും ചേ​ർ​ന്ന സ​മ​ഗ്ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ ഈ ​വി​പ​ത്ത് ഇ​ല്ലാ​താ​ക്കാ​നാ​കൂ. നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ യു​വാ​ക്ക​ളെ​യും കൗ​മാ​ര​ക്കാ​രെ​യും ഈ ​കെ​ണി​യി​ൽ നി​ന്ന് ര​ക്ഷി​ക്കു​ക എ​ന്ന​ത് ഇ​ന്ന​ത്തെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

നാ​ടി​ന്‍റെ സു​ര​ക്ഷ​യി​ൽ എ​ക്കാ​ല​വും ആ​ശ​ങ്ക​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഈ ​പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. പ്ര​വാ​സി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ നാ​ട്ടി​ലു​ള്ള മ​ക്ക​ളു​ടെ സ്വ​ഭാ​വ​മാ​റ്റ​ങ്ങ​ളി​ലും കൂ​ട്ടു​കെ​ട്ടു​ക​ളി​ലും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നാ​ട്ടി​ലെ ല​ഹ​രി​വി​രു​ദ്ധ കാമ്പ​യ്നു​ക​ൾ​ക്കും കൗ​ൺ​സി​ലിം​ഗി​നും പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ ധാ​ർ​മി​ക പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ന​ൽ​ക​ണ​മെ​ന്നും ആ​ഷി​ഖ് എ​രു​മേ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​ഹ​രി​മു​ക്ത​വും സു​ര​ക്ഷി​ത​വു​മാ​യ പു​തി​യ കേ​ര​ള​ത്തി​നാ​യി ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

NRI

ഹാംബുർഗ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ചു

ഹാം​ബു​ർ​ഗ്: ജ​ർ​മ​നി​യി​ലെ ഹാം​ബു​ർ​ഗ് അ​ന്താ​രാ​ഷ്‌‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​വി​ലെ ഉ​ണ്ടാ​യ സു​ര​ക്ഷാ ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ട വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ച്ച​യോ​ടെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി.

അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ​വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു.

എ​ന്താ​ണ് സം​ഭ​വി​ച്ച​ത്?

വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും ഫെ​ഡ​റ​ൽ പോ​ലീ​സും ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ പ്ര​കാ​രം യാ​തൊ​രു സു​ര​ക്ഷാ ഭീ​ഷ​ണി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ന് കാ​ര​ണം ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ അ​ബ​ദ്ധ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

എ​മ​ർ​ജ​ൻ​സി ബ​ട്ട​ൺ അ​മ​ർ​ത്തി​യ സം​ഭ​വം

ടെ​ർ​മി​ന​ൽ ര​ണ്ടി​ൽ ഇ​സ്താം​ബൂ​ളി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ഒ​രു ട​ർ​ക്കി​ഷ് യാ​ത്ര​ക്കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ എ​മ​ർ​ജ​ൻ​സി ബ​ട്ട​ൺ അ​മ​ർ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സു​ര​ക്ഷാ സം​വി​ധാ​നം ഉ​ട​ൻ സ​ജീ​വ​മാ​യി, യാ​തൊ​രു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ സു​ര​ക്ഷാ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ന്നു​വെ​ന്ന് ക​രു​തി വ​ലി​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

വ്യാ​പ​ക​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ

സു​ര​ക്ഷാ വീ​ഴ്ച സം​ശ​യി​ച്ച ഫെ​ഡ​റ​ൽ പോ​ലീ​സ് ഉ​ട​ൻ ഇ​ട​പെ​ട്ട് യാ​ത്ര​ക്കാ​ര​നെ ക​ണ്ടെ​ത്തി പൊ​തു​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ ടെ​ർ​മി​ന​ലും ഒ​ഴി​പ്പി​ക്കു​ക​യും വി​മാ​ന​ത്തി​ൽ ക​യ​റി​യി​രു​ന്ന യാ​ത്ര​ക്കാ​രെ പോ​ലും പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു.

ക​സ്റ്റം​സ് വി​ഭാ​ഗ​വും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. തി​ര​ക്കി​നി​ട​യി​ൽ ഒ​രു സ്ത്രീ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ ബാ​ധ

മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചി​ല സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​നും സാ​ധ്യ​ത​യു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​ർ യാ​ത്ര​യ്ക്ക് മു​ൻ​പ് എ​യ​ർ​ലൈ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.

നി​ല​വി​ലെ സ്ഥി​തി

ഉ​ച്ച​യ്ക്ക് ശേ​ഷം വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം സാ​വ​ധാ​നം പു​ന​രാ​രം​ഭി​ച്ചു. എ​ങ്കി​ലും ഇ​ന്ന് രാ​ത്രി വ​രെ മൂ​ന്ന് മ​ണി​ക്കൂ​ർ വ​രെ വൈ​കി​പ്പു​ക​ൾ ഉ​ണ്ടാ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​റ്റ് വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ

ഹാം​ബ​ർ​ഗി​ൽ ജ​ർ​മ​ൻ സൈ​ന്യ​ത്തി​ന്‍റെ പ​രി​ശീ​ല​ന വി​മാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​സം​ഭ​വ​വു​മാ​യി അ​തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ബ​ദ്ധം മൂ​ലം ഉ​ണ്ടാ​യ ഈ ​സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മോ എ​ന്ന​ത് ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല.

ചു​രു​ക്ക​ത്തി​ൽ, ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ അ​ബ​ദ്ധം മൂ​ലം വ​ലി​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട വി​മാ​ന ത​ട​സ​വും ഉ​ണ്ടാ​യ സം​ഭ​വ​മാ​ണ് ഇ​ത്.

NRI

യൂ​റോ​പ്പി​ൽ പു​തി​യ അ​ഭ​യാ​ർ​ഥി നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ; അ​തി​ർ​ത്തി​ക​ളി​ൽ ക​ന​ത്ത നി​യ​ന്ത്ര​ണം

 

ബെ​ർ​ലി​ൻ: ക​ന​ത്ത ത​ർ​ക്ക​ങ്ങ​ൾ​ക്കും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും ഒ​ടു​വി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി നി​യ​മ പ​രി​ഷ്കാ​ര​മാ​യ "കോ​മ​ൺ യൂ​റോ​പ്യ​ൻ അ​സൈ​ലം സി​സ്റ്റം' വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

യൂ​റോ​പ്പി​ലേ​ക്ക് എ​ത്തു​ന്ന പു​തി​യ അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പു​തി​യ നി​യ​മ​ത്തി​ലെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ:

അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​തി​ർ​ത്തി രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ളെ അ​വി​ടെ​ത്ത​ന്നെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ കാ​മ്പു​ക​ളി​ൽ താ​മ​സി​പ്പി​ച്ച് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കും.

ചി​ല രാ​ജ്യ​ക്കാ​ർ​ക്ക് "ഫാ​സ്റ്റ് ട്രാ​ക്ക്' പു​റ​ത്താ​ക്ക​ൽ: പാ​കി​സ്ഥാ​ൻ, ഇ​റാ​ൻ, റ​ഷ്യ, തു​ർ​ക്കി, നൈ​ജീ​രി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ അ​തി​വേ​ഗ അ​തി​ർ​ത്തി ന​ട​പ​ടി​ക​ളി​ലൂ​ടെ (Fast-track border procedures) പ​രി​ശോ​ധി​ച്ച് ത​ള്ളി​ക്ക​ള​യും.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രി​ൽ 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ അ​ഭ​യാ​ർ​ത്ഥി പ​ദ​വി​ക്ക് അ​ർ​ഹ​ത​യു​ള്ളൂ എ​ന്ന​തി​നാ​ലാ​ണി​ത്.

സി​റി​യ, അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ള​വ്: അ​തേ​സ​മ​യം, കൂ​ടു​ത​ൽ സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള സി​റി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ​തി​വു​പോ​ലെ​യു​ള്ള സാ​ധാ​ര​ണ അ​ഭ​യാ​ർ​ഥി ന​ട​പ​ടി​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക.

പു​തി​യ നി​യ​മം വ​ന്നാ​ലും അ​ഭ​യാ​ർ​ത്ഥി​ക​ളെ അ​വ​രു​ടെ സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ ക​യ​റ്റി അ​യ​ക്കു​ക (Deportation) എ​ന്ന​ത് ഇ​പ്പോ​ഴും ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പ്ര​മു​ഖ കു​ടി​യേ​റ്റ വി​ദ​ഗ്ദ്ധ​നാ​യ ജെ​റാ​ൾ​ഡ് ക്നാ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ജ​ർ​മനി​യി​ലേ​ക്കും ഓ​സ്ട്രി​യ​യി​ലേ​ക്കും എ​ത്തു​ന്ന അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​ന്ന​ത് ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ കൊ​ണ്ട​ല്ല, മ​റി​ച്ച് സി​റി​യ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

2024-ന്‍റെ ​അ​വ​സാ​ന​ത്തോ​ടെ സി​റി​യ​യി​ലെ അ​സ​ദ് ഭ​ര​ണം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം അ​വി​ടെ നി​ന്നും ജ​ന​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്യു​ന്ന​ത് വ​ലി​യ തോ​തി​ൽ കു​റ​ഞ്ഞി​ട്ടു​ണ്ട്.

അ​തി​ർ​ത്തി പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ജ​ർ​മ​നി

പു​തി​യ യൂ​റോ​പ്യ​ൻ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ർമ​നി ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന താ​ത്കാ​ലി​ക പ​രി​ശോ​ധ​ന​ക​ൾ ഘ​ട്ട​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം ജ​ർ​മൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ൻ​ഡ് പൂ​ർ​ണമാ​യി ത​ള്ളി.

നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റം ത​ട​യു​ന്ന​തി​ൽ ജ​ർ​മ​നി​യു​ടെ അ​തി​ർ​ത്തി പ​രി​ശോ​ധ​ന​ക​ൾ വ​ലി​യ വി​ജ​യ​മാ​ണെ​ന്നും ലോ​ക​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കാ​തി​രി​ക്കാ​ൻ അ​തി​ർ​ത്തി​ക​ളി​ലെ ക​ന​ത്ത കാ​വ​ൽ തു​ട​രു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ, നി​ല​വി​ൽ രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ൽ ഈ ​വ​ർ​ഷം പു​തി​യ അ​ഭ​യാ​ർ​ത്ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ജ​ർ​മ്മ​നി​ക്ക് ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ഭ​യാ​ർ​ഥി അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്ക​പ്പെ​ടു​ന്ന​വ​രെ പാ​ർ​പ്പി​ക്കാ​നാ​യി ജ​ർ​മ്മ​നി​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ലി​യ 'റി​ട്ടേ​ൺ സെ​ന്‍റ​റു​ക​ൾ' സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഭ​ര​ണ​കൂ​ടം. നി​ല​വി​ൽ ഹാം​ബു​ർ​ഗി​ലും ഐ​സ​ൻ​ഹൂ​ട്ട​ൻ​സ്റ്റാ​റ്റി​ലും മാ​ത്ര​മാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്.

ഗ്രീ​സ്, ഇ​റ്റ​ലി തു​ട​ങ്ങി​യ അ​തി​ർ​ത്തി രാ​ജ്യ​ങ്ങ​ളും ജ​ർ​മ്മ​നി​യും ഈ ​പു​തി​യ സ​ങ്കീ​ർണമാ​യ നി​യ​മ​വ്യ​വ​സ്ഥ​യു​മാ​യി പൂ​ർ​ണ്ണ​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ.

പു​തി​യ അ​ഭ​യാ​ർ​ഥി നി​യ​മ പ​രി​ഷ്കാ​ര​ത്തെ​ക്കു​റി​ച്ച് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും ജ​ർ​മ​നി​യി​ലും വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വച്ചി​രി​ക്ക​യാ​ണ്.

NRI

സാ​മൂ​ഹി​ക മാ​റ്റം ഉ​ണ്ടാ​കേ​ണ്ട​ത് നി​യ​മ​ങ്ങ​ളി​ലൂ​ടെ​യ​ല്ല, പ​ര​സ്പ​ര​മു​ള്ള ക്രി​സ്തീ​യ സ്നേ​ഹ​ത്തി​ൽ നി​ന്നാ​യി​രി​ക്ക​ണം: യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ്

ഡാ​ള​സ്: യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യ​വും സാ​മൂ​ഹി​ക മാ​റ്റ​വും ഉ​ണ്ടാ​കേ​ണ്ട​ത് നി​യ​മ​ങ്ങ​ളി​ലൂ​ടെ​യ​ല്ല, മ​റി​ച്ച് ദൈ​വ​വു​മാ​യു​ള്ള ആ​ഴ​മേ​റി​യ ബ​ന്ധ​ത്തി​ൽ നി​ന്നും പ​ര​സ്പ​ര​മു​ള്ള ക്രി​സ്തീ​യ സ്നേ​ഹ​ത്തി​ൽ നി​ന്നു​മാ​ണെ​ന്ന് ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഓ​ർ​മി​പ്പി​ച്ചു.

അ​ന്ത​ർ​ദേ​ശീ​യ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ന്‍റെ 630-ാമ​ത് പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു തി​രു​മേ​നി. അ​മേ​രി​ക്ക​യി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത റൈ​റ്റ് റ​വ.​ഡോ. യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് ഡാ​ള​സി​ൽ നി​ന്നാ​ണ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത്.

ദൈ​വ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ വി​ശ്വ​സി​ച്ച്, പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​ന്നി​ച്ച് പ്രാ​ർ​ഥി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. വി​ശു​ദ്ധ ബൈ​ബി​ളി​ലെ ഫി​ലേ​മോ​ന് എ​ഴു​തി​യ ലേ​ഖ​നം ഒ​ന്നാം അ​ധ്യാ​യം ഒ​ന്ന് മു​ത​ൽ 10 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് തി​രു​മേ​നി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി​യ​ത്.

ക്രി​സ്തീ​യ ജീ​വി​ത​ത്തി​ലെ സ്നേ​ഹ​ത്തി​ന്‍റെ​യും യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ.

പൗ​ലോ​സ് അ​പ്പൊ​സ്ത​ല​ൻ റോ​മി​ലെ ത​ട​വ​റ​യി​ൽ കി​ട​ന്നു​കൊ​ണ്ട് ത​ന്‍റെ പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഫി​ലേ​മോ​ന് എ​ഴു​തു​ന്ന ക​ത്ത് കേ​വ​ല​മൊ​രു സ​ന്ദേ​ശ​മ​ല്ല, മ​റി​ച്ച് യ​ഥാ​ർ​ഥ "സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന'​മാ​ണെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ചൂ​ണ്ടി​ക്കാ​ണി​ച്ചു.

അ​ക്കാ​ല​ത്തെ അ​ടി​മ​ത്ത​ത്തി​ന്‍റെ ക​രി​നി​യ​മ​ങ്ങ​ൾ ഭേ​ദി​ച്ച്, ഒ​ളി​ച്ചോ​ടി​യ അ​ടി​മ​യാ​യ ഒ​നേ​സി​മൊ​സി​നെ ക്രി​സ്തു​വി​ലു​ള്ള പ്രി​യ സ​ഹോ​ദ​ര​നാ​യി സ്വീ​ക​രി​ക്കാ​ൻ ഫി​ലേ​മോ​നോ​ട് അ​പ്പൊ​സ്ത​ല​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ജീ​വി​ത​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​രു​ന്ന ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ക​ഠി​ന​മാ​യ "ത​ണു​പ്പു​ള്ള രാ​ത്രി​ക​ളി​ൽ' പോ​ലും ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യം കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന പൂ​ർ​ണ​വി​ശ്വാ​സം വി​ശ്വാ​സി​ക​ൾ​ക്ക് കൈ​മു​ത​ലാ​യി​രി​ക്ക​ണം.

യേ​ശു​ക്രി​സ്തു​വി​ന്‍റെ മാ​താ​വാ​യ പ​രി​ശു​ദ്ധ മ​റി​യം കു​രി​ശി​ൻ​ചു​വ​ട്ടി​ൽ അ​നു​ഭ​വി​ച്ച ക​ഠി​ന​മാ​യ ക​ഷ്ട​ത​ക​ളെ​യും സ​മ​കാ​ലി​ക ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ​യും ഉ​ദാ​ഹ​രി​ച്ചു​കൊ​ണ്ട്, പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ ദൈ​വ​ത്തി​ൽ പൂ​ർ​ണ​മാ​യി ആ​ശ്ര​യി​ക്കാ​നും ദൈ​വ​ഹി​ത​ത്തി​ന് കീ​ഴ്‌​പെ​ടാ​നും തി​രു​മേ​നി ആ​ഹ്വാ​നം ചെ​യ്തു.

ടെ​ക്സ​സി​ലെ ല​ബ​യ്ക്ക് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജെ​യിം​സ് കെ. ​ജോ​ൺ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഐ​പി​എ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എ. മാ​ത്യു സ​മ്മേ​ള​ന​ത്തി​ന് സ്വാ​ഗ​ത​വും ആ​മു​ഖ​വും ന​ൽ​കി.

ഡാ​ള​സി​ൽ നി​ന്നു​ള്ള പി. ​ടി. മാ​ത്യു ഫി​ലേ​മോ​ൻ 1.1-10 വ​രെ​യു​ള്ള വേ​ദ​ഭാ​ഗം ഭ​ക്തി​പൂ​ർ​വം വാ​യി​ച്ചു. മി. ​മാ​ത്യു ലൂ​ക്കോ​സ് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു) സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ടൈം ​സോ​ണു​ക​ളി​ൽ നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ഫോ​ൺ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഈ ​ആ​ത്മീ​യ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ച്ചു.

NRI

ഓ​ൾ യു​കെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ്: സ്റ്റോ​ക്ക് ല​യ​ൺ​സ് ജേ​താ​ക്ക​ൾ

സ്റ്റോ​ക്ക്മെ​ൻ​സ് ഫോ​റം സം​ഗ​മം വ​ൻ വി​ജ​യംമെ​ൻ​സ് ഫോ​റം സം​ഗ​മം വ​ൻ വി​ജ​യം ഓ​ൺ ട്രെ​ൻ​ഡ്: യു​ണൈ​റ്റ​ഡ് കിം​ഗ്ഡ​ത്തി​ലെ സീ​റോ​മ​ല​ബാ​ർ രൂ​പ​താ മെ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​നും ഐ​ക്യ​ശ​ക്തി​യും പ​ക​ർ​ന്ന്, സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ൻഡി​ലെ ഒഎ​ൽ​പിഎ​ച്ച് മെ​ൻ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ യുകെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് വ​ൻ വി​ജ​യ​മാ​യി സ​മാ​പി​ച്ചു.

ഇം​ഗ്ല​ണ്ടി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​യാ​യ സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ൻഡി​ലെ നോ​ർ​ത്ത്‌​വു​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ സ്റ്റോ​ക്ക് ല​യ​ൺ​സ് ചാ​മ്പ്യ​ൻ​മാ​രാ​യി കി​രീ​ടം ചൂ​ടി. ഇ​ട​വ​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ൾ ഭേ​ദി​ച്ച്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​രു​പ​തോ​ളം ടീ​മു​ക​ളാ​ണ് ഏ​ക​മ​ന​സ്സോ​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ച്ച​ത്.

മി​ശി​ഹാ​യു​ടെ സാ​ക്ഷി​ക​ളാ​യി വി​വി​ധ ഇ​ട​വ​ക​ക​ളെ ഒ​രു​മി​പ്പി​ച്ചു കൊ​ണ്ട്, സ്നേ​ഹ​ത്തി​ന്‍റെ മ​ഹ​ത്താ​യ സാ​ക്ഷ്യ​മാ​യി മാ​റാ​ൻ ഈ ​വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ലൂ​ടെ ഒഎ​ൽപിഎ​ച്ച് മെ​ൻ​സ് ഫോ​റ​ത്തി​ന് സാ​ധി​ച്ചു.

പ്രൗ​ഢ​ഗം​ഭീ​ര​മാ​യ തു​ട​ക്കം

പ്രാ​ർ​ഥനാ​ഗാ​ന​ത്തോ​ടെ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്പ് സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ൻഡ് ഡെ​പ്യൂ​ട്ടി ലോ​ർ​ഡ് മേ​യ​ർ കൗ​ൺ​സി​ല​ർ ക്രി​സ് റോ​ബി​ൻ​സ​ൺ, ഡെ​പ്യൂ​ട്ടി ലേ​ഡി മേ​യ​റ​സ് ജോ​യ് റോ​ബി​ൻ​സ​ൺ, ബ​ർ​ച്ച​സ് ഹെ​ഡ് ആ​ൻ​ഡ് നോ​ർ​ത്ത്‌​വു​ഡ് കൗ​ൺ​സി​ല​ർ ലൂ​ക്ക് ഷെ​ന്‍റ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പാ​റ​യി​ൽ, റ​വ. ഫാ. ​ബാ​ബു ജോ​ൺ ചി​രി​യ​ൻ​ക​ണ്ട​ത്തി​ൽ, റ​വ.ഫാ. ​പ്രാ​ചി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ, ഇ​ൻ​ഫി​നി​റ്റി മോ​ർ​ട്ട്ഗേ​ജ് ലി​മി​റ്റ​ഡ് പ്ര​തി​നി​ധി ജ​ഗ്ഗി ജോ​സ​ഫ്, ഒഎ​ൽപിഎ​ച്ച് മെ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് സി​റി​ൾ മ​ഞ്ഞൂ​രാ​ൻ, ട​ഗ് ഓ​ഫ് വാ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​ദീ​പ് എ​ബ്ര​ഹാം, ബെ​ന്നി പാ​ല​ട്ടി എ​ന്നി​വ​രും മെ​ൻ​സ് ഫോ​റം കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ്, കൈ​ക്കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വ​ർ​ണ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന പ​രേ​ഡും നി​ഥ സി​ജു, നി​ഷ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ ഡാ​ൻ​സും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ; ജേ​താ​ക്ക​ൾ ഇ​വ​ർ:

ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ മൈ​താ​ന​ത്ത് ആ​വേ​ശ​ത്തി​ന്‍റെ തീ​പ്പൊ​രി പ​ട​ർ​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

കാ​ണി​ക​ളു​ടെ ആ​ർ​പ്പു​വി​ളി​ക​ൾ​ക്ക് ന​ടു​വി​ൽ ന​ട​ന്ന ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻഡി​ലെ ഒഎ​ൽപിഎ​ച്ച് ഇ​ട​വ​ക ടീ​മാ​യ "സ്റ്റോ​ക്ക് ല​യ​ൺ​സ്' ഒ​ന്നാം സ്ഥാ​ന​വും 2000 പൗ​ണ്ടും മെ​ൻ​സ് ഫോ​റം ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം സ്ഥാ​നം: സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി മി​ഷ​ന്‍റെ വോ​ർ​സെ​സ്റ്റ​ർ തെ​മ്മാ​ഡീ​സ് (1000 പൗ​ണ്ടും ട്രോ​ഫി​യും).

മൂ​ന്നാം സ്ഥാ​നം: സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ ഗ്ലോ​സ്റ്റ​റിന്‍റെ കീ​ഴി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ഹെ​ർ​ഫോ​ർ​ഡ് (500 പൗ​ണ്ടും ട്രോ​ഫി​യും).

നാ​ലാം സ്ഥാ​നം: ഹോ​ളി ഫാ​മി​ലി മി​ഷ​ൻ മാ​ഞ്ച​സ്റ്റ​റി​ന്‍റെ കീ​ഴി​ലു​ള്ള ക്രി​സ്ത്യ​ൻ ബ്ര​ദേ​ഴ്സ് ഓ​ൾ​ഡ്ഹാം (250 പൗ​ണ്ടും ട്രോ​ഫി​യും).

കൂ​ടാ​തെ, ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളു​മാ​യി എ​ത്തി​യ ടീ​മി​നു​ള്ള പ്ര​ത്യേ​ക സ​മ്മാ​നം റ​വ. ഫാ. ​ബാ​ബു ജോ​ൺ ചി​രി​യ​ൻ​ക​ണ്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ 'സെ​ക്ര​ഡ് ഹാ​ർ​ട്ട് മി​ഷ​ൻ, കിംഗ്സ്ലിൻ& ബോ​സ്റ്റ​ൺ' സ്വ​ന്ത​മാ​ക്കി.

ഈ ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം റ​വ.ഫാ. ​പ്രാ​ചി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ "കാ​ഡി​ഫ് സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ' നേ​ടി.

 

NRI

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് മു​സ​ഫ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

അ​ബു​ദാ​ബി: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ മു​സ​ഫ യൂ​ണി​റ്റി​ന്‍റെ കു​ടും​ബ​സം​ഗ​മ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മു​സ​ഫ ഷൈ​നിം​ഗ് സ്റ്റാ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

വ​ർ​ക്കിം​ഗ് ക​മ്മി​റ്റി മു​ൻ അം​ഗം ജോ​ജി സെ​ബാ​സ്റ്റ്യ​ൻ ച​ട​ങ്ങി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് യു​എ​ഇ പ്ര​സി​ഡ​ന്‍റ് ബി​ജു ഡൊ​മി​നി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ജോ ആ​ന്‍റ​ണി, ജി​റ്റോ ജോ​സ്, ജി​ജോ വ​ർ​ഗീ​സ്, ദീ​പു സെ​ബാ​സ്റ്റ്യ​ൻ, രാ​ജീ​വ് എ​ബ്ര​ഹാം, ഷാ​ജു ദേ​വ​സി, ജോ​സ് ആ​ന്‍റ​ണി, റീ​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജ​സ്റ്റി​ൻ കെ. ​മാ​ത്യു സ്വാ​ഗ​ത​വും സോ​ജി ജോ​സ​ഫ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

സ​മ്മേ​ള​ന​ത്തി​ൽ മു​സ​ഫ യൂ​ണി​റ്റി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും മ​നം​ക​വ​രു​ന്ന ഗാ​ന​സ​ന്ധ്യയും അ​ര​ങ്ങേ​റി.

ഭാ​ര​വാ​ഹി​ക​ളായ റീ​സ​ൺ വ​റു​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), ജ​സ്റ്റി​ൻ കെ. ​മാ​ത്യു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സു​നി​ൽ ബി. ​ക​ല്ലി​ങ്ക​ൽ (ട്ര​ഷ​റ​ർ), ബി​ജു സെ​ബാ​സ്റ്റ്യ​ൻ, സി​ബി​ച്ച​ൻ ഈ​പ്പ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജി​ജോ ജേ​ക്ക​ബ്, സോ​ജി ജോ​സ​ഫ് (സെ​ക്ര​ട്ട​റി​മാ​ർ), ബി​ജു തോ​മ​സ് (മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ), ജോ​പ്പ​ൻ ജോ​സു, ജോ​സ​ഫ് ജോ​സ് (യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാർ), ദീ​പ ജോ​സ്, ജോ​സ്‌​ലി​ൻ ഗ്ലി​റ്റോ (വ​നി​താ വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാർ), ജോ​ജി സെ​ബാ​സ്റ്റ്യ​ൻ, ബെ​ന്നി വ​ല്ലാ​ച്ചി​റ, പ്രി​ൻ​സ് ജോ​ബ്, ജോ​ബി​ൻ ജോ​സ​ഫ്, ജോ​ൺ മാ​ത്യു നി​ജു മാ​ത്യു (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി മെ​മ്പ​ർ​മാ​ർ), സ​ജി തോ​മ​സ്, ബി​ജു ജോ​സ​ഫ്, ബി​ജു ഡൊ​മി​നി​ക് (യു​എ​ഇ വ​ർ​ക്കിം​ഗ് ക​മ്മ​റ്റി മെ​മ്പ​ർ​മാർ) എന്നിവർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത അ​ധി​കാ​ര​മേ​റ്റു.

NRI

13 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ജ്വ​ലി​ക്കു​ന്ന സ്മ​ര​ണ​ക​ളി​ൽ പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ൽ

ഡാ​ള​സ്: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ യു​വ​പ്ര​തി​ഭ പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ലി​ന്‍റെ തു​ടി​ക്കു​ന്ന സ്മ​ര​ണ​ക​ൾ 13 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും സ​ഭാം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്കാ - യൂ​റോ​പ്പ് മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ്യ​ക്തി​ക്ക് ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണ് പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ലി​ന് മാ​ർ​ത്തോ​മ്മാ സ​ഭ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ആ ​സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ഭ​ദ്രാ​സ​നം പ്ര​ഖ്യാ​പി​ച്ച "പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റ്' ഇ​പ്പോ​ഴും ശൈ​ശ​വ​ദ​ശ​യി​ൽ ത​ന്നെ​യാ​ണെ​ന്ന​ത് സ​ഭ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്കാ - യൂ​റോ​പ്പ് ഭ​ദ്രാ​സ​നം നാ​റ്റീ​വ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്‌​ല​ഹോ​മ ബ്രോ​ക്ക​ൻ ബോ​യി​ൽ സം​ഘ​ടി​പ്പി​ച്ച വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​ന്‍റെ (വി​ബി​എ​സ്) ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി കൂ​ട്ടു​കാ​രോ​ടൊ​പ്പം കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് 2013 ജൂ​ൺ നാ​ലി​ന് പാ​ട്രി​ക് മ​ര​ണ​പ്പെ​ടു​ന്ന​ത്.

2004-ൽ ​ഉ​പ​രി​പ​ഠ​നാ​ർ​ഥം അ​മേ​രി​ക്ക​യി​ലെ​ത്തി ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ പാ​ട്രി​ക്, ടെ​ക്സ​സ് ഇ​ൻ​സ്ട്രു​മെ​ന്‍റ്സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് അ​ധി​കം താ​മ​സി​യാ​തെ​യാ​യി​രു​ന്നു ഈ ​ദു​ര​ന്തം.

മ​ല​യാ​ളി​ക​ളാ​യ ചെ​റി​യാ​ൻ - ജെ​സി ദ​മ്പ​തി​മാ​രു​ടെ ഏ​ക മ​ക​നാ​യ പാ​ട്രി​ക് പ​ഠ​ന​ത്തി​ലും സ്പോ​ർ​ട്സി​ലും ഗി​റ്റാ​ർ വാ​യ​ന​യി​ലും അ​തീ​വ സ​മ​ർ​ഥ​നാ​യി​രു​ന്നു.

ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും മു​റു​കെ​പ്പി​ടി​ക്കു​ന്ന​തി​ൽ ദ​ത്ത​ശ്ര​ദ്ധ​നാ​യി​രു​ന്നു എ​ന്ന് മാ​ത്ര​മ​ല്ല, ആ​ധു​നി​ക സം​സ്കാ​ര​ത്തി​ന്‍റെ ദൂ​ഷി​ത​വ​ല​യ​ത്തി​ൽ​പ്പെ​ട്ട് അ​ന്ധ​കാ​ര ശ​ക്തി​ക​ൾ​ക്ക് അ​ടി​മ​പ്പെ​ട്ടി​രു​ന്ന നി​ര​വ​ധി യു​വാ​ക്ക​ളെ സ​ത്യ​പ്ര​കാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​ള്ള പ്രേ​ര​ക​ശ​ക്തി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ​ത്തി​നി​ട​യി​ൽ സീ​നി​യ​ർ ഓ​റി​യ​ന്റേ​ഷ​ൻ ടീം ​മെ​ന്‍റ​ർ, യു​ടി​ഡി സ്റ്റു​ഡ​ന്‍റ് അം​ബാ​സി​ഡ​ർ, ഗോ​ൾ​ഡ​ൻ കീ ​ഹോ​ണ​ർ സൊ​സൈ​റ്റി എ​ന്നീ ത​ല​ങ്ങ​ളി​ൽ പാ​ട്രി​ക് പ്ര​വ​ർ​ത്ത​ന​നി​ര​ത​നാ​യി​രു​ന്നു.

പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റും അ​നി​ശ്ചി​ത​ത്വ​വും

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന പാ​ട്രി​ക് ഡാ​ള​സി​ലെ മാ​ത്ര​മ​ല്ല, അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ചു ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു.

മാ​ർ​ത്തോ​മാ സ​ഭ​യ്ക്ക് വേ​ണ്ടി പാ​ട്രി​ക് ചെ​യ്ത സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്നും അ​ത് പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്നും 2014-ൽ ​ഭ​ദ്രാ​സ​ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ട്രി​ക്കി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ 2014 ജൂ​ൺ നാ​ലി​ന് ഒ​ക്‌​ല​ഹോ​മ ബ്രോ​ക്ക​ൻ ബോ​യി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ പ​ദ്ധ​തി. ഇ​തി​ന്‍റെ ചു​മ​ത​ല സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

2,20,000 ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ റൈ​റ്റ് റ​വ.​ഡോ. ഗീ​വ​ർ​ഗീ​സ് തെ​യോ​ഡോ​ഷ്യ​സി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ടും പ​ണി ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​തി​യ ഭ​ദ്രാ​സ​നാ​ധി​പ​നാ​യി ചു​മ​ത​ല​യേ​റ്റ ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് 2016 ഓ​ഗ​സ്റ്റ് 13-ന് ​ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് സെ​റി​മ​ണി​യോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം 2017 ജൂ​ൺ എ​ട്ടി​ന് എ​പ്പി​സ്കോ​പ്പാ നി​ർ​വ​ഹി​ച്ചു. ഇ​പ്പോ​ൾ അ​തി​നു​ശേ​ഷ​വും ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ കൂ​ടി ക​ട​ന്നു​പോ​യി​രി​ക്കു​ന്നു.

ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ളും ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളും

ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചി​ട​ത്ത് ത​ന്നെ ര​ണ്ടാം​ഘ​ട്ട നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മോ, അ​തോ പ്രോ​ജ​ക്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മോ എ​ന്ന​റി​യു​ന്ന​തി​ന് സ​ഭാം​ഗ​ങ്ങ​ൾ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഭ​ദ്രാ​സ​ന സ​ഭാ​നേ​തൃ​ത്വം വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ഏ​റ്റെ​ടു​ത്ത പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റ് പോ​ലെ ത​ന്നെ, ഇ​തി​നു മു​ൻ​പ് തു​ട​ങ്ങി​യ പ​ല പ​ദ്ധ​തി​ക​ളും പൂ​ർ​ണ​മാ​യും ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തി​യോ എ​ന്ന ന്യാ​യ​മാ​യ സം​ശ​യ​വും അ​വ​ശേ​ഷി​ക്കു​ന്നു.

ബ്രോ​ക്ക​ൻ ബോ​യി​ൽ ഇ​ത്ര​യും തു​ക ചി​ല​വ​ഴി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ത്ര ത​വ​ണ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്നു എ​ന്ന​ത് ചി​ന്ത​നീ​യ​മാ​ണ്.

"ഇ​നി​യും ര​ണ്ടാം ഘ​ട്ട നി​ർ​​മാണ​ത്തി​ന് പ​ണം ചി​ല​വ​ഴി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്?' - ദീ​ർ​ഘ​വീ​ക്ഷ​ണ​മൂ​ള്ള സ​ഭാം​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​മാ​ണി​ത്. നി​ല​വി​ലെ എ​പ്പി​സ്കോ​പ്പാ​യും ഇ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി ഇ​നി​യും നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ, പ്രോ​ജ​ക്ടി​ന്‍റെ ആ​രം​ഭ​ത്തി​ൽ പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​തു​പോ​ലെ ഒ​രു "എ​ൻ​ഡോ​വ്മെ​ന്‍റ് ഫ​ണ്ട്' ആ​യി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം പ​തി​മൂ​ന്ന് വ​ർ​ഷം തി​ക​യു​മ്പോ​ഴും ശ​ക്ത​മാ​വു​ക​യാ​ണ്.

ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക നി​ർ​ദ്ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കു​ന്ന​ത് പാ​ട്രി​ക്കി​ന്‍റെ സ്മ​ര​ണ​യെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ രീ​തി​യി​ൽ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം.

ഭ​ദ്രാ​സ​ന​ത്തി​ൽ അ​റ്റ്ലാന്‍റാ പ്രൊ​ജ​ക്റ്റ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ജ​യ​ക​ര​മാ​യ നേ​തൃ​ത്വം ന​ൽ​കി സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​യ അ​ഭി​വ​ന്ദ്യ എ​പ്പി​സ്കോ​പ്പാ ഈ ​ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ചി​രു​ന്നു.

ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ​ക്ക് ബാ​റ്റ​ൺ കൈ​മാ​റി​യെ​ങ്കി​ലും ഇ​തി​ന്മേ​ൽ അ​നു​കൂ​ല​മാ​യ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ എ​ന്നാ​ണ് സ​ഭാ​ജ​ന​ങ്ങ​ൾ ഇ​ന്നും ഉ​റ്റു​നോ​ക്കു​ന്ന​ത്.

NRI

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് ന​ല്ല പ​രി​സ്ഥി​തി അ​നി​വാ​ര്യം: ഡോ. ​ടി​നു ത​മ്പി

ഷാ​ര്‍​ജ: ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ പ​രി​സ്ഥി​തി​യെ​ന്നും പ​രി​സ്ഥി​തി നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളി​ല്‍​നി​ന്ന് അ​തി​നെ സം​ര​ക്ഷി​ക്കാ​ന്‍ എ​ല്ലാ​വ​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണ​മെ​ന്നും ഡ​ല്‍​മ ആ​യു​ര്‍​വേ​ദി​ക് സെ​ന്‍റ​ര്‍ സി​ഇ​ഒ ഡോ. ​ടി​നു ത​മ്പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മീ​ഡി​യാ​പ്ല​സ് മൈ​ന്‍​ഡ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​സ്ഥി​തി​യു​ടെ ഗു​ണ​നി​ല​വാ​ര​വു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നാം ​ശ്വ​സി​ക്കു​ന്ന വാ​യു​വും ക​ഴി​ക്കു​ന്ന ആ​ഹാ​ര​വും ഉ​ള്‍​പ്പെ​ടെ ജീ​വി​ത​ത്തി​ന് അ​നി​വാ​ര്യ​മാ​യ പ​ല ഘ​ട​ക​ങ്ങ​ളും പ​രി​സ്ഥി​തി​യു​ടെ ആ​രോ​ഗ്യ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. അ​തി​നാ​ല്‍ പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​ത് ഇ​ന്ന​ത്തെ ത​ല​മു​റ​യു​ടെ മാ​ത്ര​മ​ല്ല, വ​രും ത​ല​മു​റ​ക​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന മീ​ഡി​യാ​പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ആ​ഗോ​ള​ത​ല​ത്തി​ല്‍ പ​രി​സ്ഥി​തി നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി സ​മൂ​ഹം ഒ​ന്ന​ട​ങ്കം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ബ​ഷീ​ര്‍ വ​ട​ക​ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ ഓ​രോ പൗ​ര​ന്‍റെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മൈ​ന്‍​ഡ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സി​ന്‍റെ പ്ര​തി​നി​ധി​യാ​യ ഷ​ബീ​ര്‍ പൂ​വ​നോ​ത്ത് പ​രി​സ്ഥി​തി നാ​ശം സൃ​ഷ്ടി​ക്കു​ന്ന ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും മ​ലി​നീ​ക​ര​ണം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ ക്ഷ​യം തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ളെ നേ​രി​ടാ​ന്‍ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തു.

ഡോ. ​അ​ഞ്ജു, ഡോ. ​ഷി​ബി​ന, അ​യ്യൂ​ബ് ഡാ​ല്‍​മ, സു​ജി​ത് സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സം​സാ​രി​ച്ചു. ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നും ഹ​രി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഭാ​വി സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​യി.

Latest News

Corehub Up